റോഡ് കുളമായി, വെള്ളക്കെട്ടിൽ കളിവള്ളമിറക്കിയും വാഴനട്ടും പ്രതിഷേധം


മാ​വേ​ലി​ക്ക​ര :ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ക​വാ​ടം മു​ത​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യു​വ​മോ​ർ​ച്ച മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ക​ട​ലാ​സ് വ​ള്ള​ങ്ങ​ൾ ഇ​റ​ക്കി വാ​ഴ ന​ട്ട് പ്ര​തി​ഷേധി​ച്ചു.

പ്ര​തി​ഷേ​ധ യോ​ഗം ബി.​ജെ.​പി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ടി​ക​ളു​ടെ വി​ക​സ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ന​ട​പ്പാ​ക്കു​ന്നു എ​ന്ന് പ​റ​യു​മ്പോ​ഴും ഇ​ട​തുപ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്യാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ക്ക​യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന അ​വ​സ്ഥ ആ​ണ് ന​ട​ന്ന് കൊ​ണ്ട് രി​ക്കു​ന്ന​ത്.

ര​ണ്ട് കോ​ടി രൂ​പ മു​ട​ക്കി നി​ർ​മ്മി​ച്ച ഹോ​സ്പി​റ്റ​ലി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ഴി​മ​തി​യു​ടെ അ​സ്തി​കൂ​ട​മാ​യി നി​ല്ക്കു​ക​യാ​ണെ​ന്നും 132 കോ​ടി രൂ​പാ അ​നു​വ​ദി​ച്ചി​ട്ടും നാ​ളി​തു​വ​രെ ഒ​രു രൂ​പാ പോ​ലും ചി​ല​വാ​ക്കാ​തെ പൊ​ള്ള​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്വ​പ്പെ​ട്ടു.

ഹോ​സ്പി​റ്റ​ലി​ൽ ചെ​യ്യാ​വു​ന്ന സാ​ധാ​ര​ണ ടെ​സ്റ്റു​ക​ൾ പോ​ലും സ്വ​കാ​ര്യ കു​ത്ത​ക ലാ​ബാ​യ മെ​ഡി​വി​ഷ​നി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ റ​ഫ​ർ ചെ​യ്യു​ക​യും കൂ​ടു​ത​ൽ തു​ക അ​വ​ർ ഈ​ടാ​ക്കു​ന്ന​തും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.

Related posts

Leave a Comment