കു​റ്റൂ​രി​ൽ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ 62 പ​വ​ന്‍റെ ക​വ​ര്‍​ച്ച: അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

പെ​രി​ങ്ങോം: കു​റ്റൂ​രി​ലെ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 62 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. എ​ര​മം-​കു​റ്റൂ​രി​ലെ ന​ഫീ​സ മ​ന്‍​സി​ലി​ല്‍ പ​രേ​ത​നാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ ഭാ​ര്യ കെ.​കെ. ന​ഫീ​സ​യു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യു​ടെ ചു​രു​ള​ഴി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍.

ഈ ​മാ​സം 24ന് ​രാ​വി​ലെ​യാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ന്ന വി​വ​രം വീ​ട്ടു​കാ​ര​റി​ഞ്ഞ​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 62 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ന്നും 62 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണു​ണ്ടാ​യ​തെ​ന്നു​മു​ള്ള ന​ഫീ​സ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്താ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി പി.​എ​ല്‍. ഷൈ​ജു, സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​കെ. മു​കു​ന്ദ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ​രും സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​മീ​പ​ത്തെ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍​നി​ന്നും മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യു​മു​ണ്ടാ​യി.കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ​ത്ത​ന്നെ നി​യോ​ഗി​ച്ചു. ഈ ​സ്‌​കാ​ഡി​ന്‍റെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​മ്പോ​ഴും കു​റ്റ​വാ​ളി​യി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് സൂ​ച​ന.

അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ പെ​രു​ന്നാ​ളാ​ഘോ​ഷ​ത്തി​നാ​യി വീ​ട് പൂ​ട്ടി​പ്പോ​യ ന​ഫീ​സ​യും നാ​ലു​മ​ക്ക​ളും 24ന് ​രാ​വി​ലെ പ​ത്തോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ല്‍​നി​ന്ന് കി​ണ​റ്റി​ലെ വെ​ള്ള​മെ​ടു​ക്കു​ന്ന​തി​നു​ള്ള കി​ളി​വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി​യാ​ണ് അ​ല​മാ​ര​യി​ല്‍​നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​ത്.

Related posts

Leave a Comment