കേ​ര​ളം പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ ത​വ​ള, വ്യ​വ​സാ​യ​ത്തി​ന് കൊ​ള്ളി​ല്ലെന്ന് സാ​ബു ജേ​ക്ക​ബ്

 

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബ് വീ​ണ്ടും രം​ഗ​ത്ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ന്ത് ന​ട​ക്കു​ന്നു​വെ​ന്ന് കേ​ര​ളം അ​റി​യു​ന്നി​ല്ല.

പൊ​ട്ട​ക്കി​ണ​റ്റി​ൽ വീ​ണ ത​വ​ള​യു​ടെ അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​നെ​ന്നും സാ​ബു ജേ​ക്ക​ബ് തു​റ​ന്ന​ടി​ച്ചു.കേ​ര​ള​ത്തി​ൽ വ്യ​വ​സാ​യ​ത്തി​ന് ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ൾ ഇ​വി​ടെ നി​ക്ഷേ​പം ന​ട​ത്തി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. കേ​ര​ള​മാ​ണ് കി​റ്റെ​ക്സി​നെ വ​ള​ർ​ത്തി​യ​ത്. പ​ക്ഷേ 53 വ​ർ​ഷം കേ​ര​ള​ത്തി​ല​ല്ല വ്യ​വ​സാ​യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ര​ട്ടി വ​ള​ർ​ച്ച​യു​ണ്ടാ​കു​മാ​യി​രു​ന്നു.

തെ​ല​ങ്കാ​ന​യി​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​ണ് സ​ർ​ക്കാ​ർ വാ​ദ്ഗാ​നം ചെ​യ്ത​ത്. വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്ന് അ​വ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജി​എ​സ്ടി​യി​ലും ഇ​ള​വ് ന​ൽ​കി. പ​ത്തു​വ​ർ​ഷ​ത്തേ​ക്ക് ഒ​റ്റ ലൈ​സ​ൻ​സ് മാ​ത്രം മ​തി​യെ​ന്നും സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

Related posts

Leave a Comment