പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്റെ ലീലാവിലാസങ്ങള്‍! ദംഗല്‍ നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ലൈംഗിക അതിക്രമം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് നടി

ന്യൂ​ഡ​ൽ​ഹി: ദം​ഗ​ൽ ന​ടി സൈറ വ​സി​മി​നു നേ​രെ വി​മാ​ന​ത്തി​ൽ ലൈം​ഗി​ക അ​തി​ക്ര​മം. ഡ​ൽ​ഹി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ വി​സ്താ​ര വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വെ സൈ​റ​യു​ടെ സീ​റ്റി​നു പി​ന്നി​ൽ ഇ​രു​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​ത്.

പി​ന്നി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ കാ​ൽ ഉ​പ​യോ​ഗി​ച്ച് സൈ​റ​യു​ടെ പി​ന്നി​ലും ക​ഴു​ത്തി​ലും ഉ​ര​സു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന താ​ൻ ഞെ​ട്ടി​യു​ണ​ർ​പ്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ കാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു സൈ​റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ വെ​ളി​പ്പെ​ടു​ത്തി. പി​ന്നി​ലി​രു​ന്ന​യാ​ൾ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും സൈ​റ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സൈ​റ സം​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​ത്.

അ​ക്ര​മി​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ സൈ​റ ശ്ര​മി​ച്ചെ​ങ്കി​ലും മ​ങ്ങി​യ വെ​ളി​ച്ച​മാ​യ​തി​നാ​ൽ ഇ​തി​നു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ അ​ക്ര​മി കാ​ൽ ഉ​പ​യോ​ഗി​ച്ച് ഉ​ര​സു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​മി​നി​റ്റ് നേ​ര​ത്തേ​ക്ക് അ​തി​ക്ര​മം നീ​ണ്ടു​നി​ന്നെ​ന്ന് സൈ​റ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

സൈ​റ​യു​ടെ വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും പീ​ഡ​ന​ത്തി​നു ശ്ര​മി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും എ​യ​ർ വി​സ്താ​ര അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും സൈ​റ​യ്ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും വി​മാ​ന​ക്ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts