എ​ല്ലാ​ത്തി​നും അ​വ​സാ​ന​മു​ണ്ട്! ജീ​വി​ത​ത്തി​ൽ എ​ല്ലാ അ​വ​സാ​ന​ങ്ങ​ളും പു​തി​യ തു​ട​ക്ക​ങ്ങ​ളാ​ണ്; മാ​ലി​ക്കി​ന് ആ​ശം​സ​യു​മാ​യി സാ​നി​യ

ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ച പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഷോ​യി​ബ് മാ​ലി​ക്കി​ന് ആ​ശം​സ അ​റി​യി​ച്ച് സാ​നി​യ മി​ർ​സ. ഭ​ർ​ത്താ​വി​ന്‍റെ എ​ല്ലാ നേ​ട്ട​ങ്ങ​ളി​ലും താ​നും മ​ക​ൻ ഇ​ഷാ​നും അ​ഭി​മാ​നി​ക്കു​ന്ന​താ​യി സാ​നി​യ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മാ​ലി​ക്കി​ന്‍റെ ഭാ​ര്യ​കൂ​ടി​യാ​യ സാ​നി​യ​യു​ടെ പ്ര​തി​ക​ര​ണം.

എ​ല്ലാ​ത്തി​നും അ​വ​സാ​ന​മു​ണ്ട്. എ​ന്നാ​ൽ ജീ​വി​ത​ത്തി​ൽ എ​ല്ലാ അ​വ​സാ​ന​ങ്ങ​ളും പു​തി​യ തു​ട​ക്ക​ങ്ങ​ളാ​ണ്. രാ​ജ്യ​ത്തി​നാ​യി ഇ​രുപതു​വ​ർ​ഷം അ​ഭി​മാ​ന​പൂ​ർ​വം താ​ങ്ക​ൾ ക​ളി​ച്ചു. വ​ള​രെ അ​ധി​കം വി​ന​യ​ത്തോ​ടും ആ​ദ​ര​വോ​ടും അ​ത് നി​ങ്ങ​ൾ തു​ട​രു​ന്നു. താ​ങ്ക​ളു​ടെ എ​ല്ലാ നേ​ട്ട​ങ്ങ​ളി​ലും താ​നും ഇ​ഷാ​നും അ​ഭി​മാ​നി​ക്കു​ന്ന​താ​യി സാ​നി​യ ട്വീ​റ്റ് ചെ​യ്തു.

ലോ​ക​ക​പ്പി​ൽ​നി​ന്നും സെ​മി കാ​ണാ​തെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ച​ത്. ഏ​റെ​നാ​ൾ മു​ന്നേ ത​ന്നെ ഈ ​തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ, പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം നീ​ളു​ക​യാ​യി​രു​ന്ന​വെ​ന്നും മാ​ലി​ക്ക് പ​റ​ഞ്ഞു. ഒ​പ്പം ക​ളി ച്ച​വ​ർ​ക്കും, പ​രി​ശീ​ല​ക​ർ​ക്കും, സു​ഹൃ​ത്തു​ക്ക​ൾ​ക്കും, സ്പോ​ൺ​സ​ർ​മാ​ർ​ക്കും, മാ​ധ്യ​മ​ങ്ങ​ൾ​ക്കും, കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​ല്ലാ​ത്തി​ലു​മു​പ​രി ആ​രാ​ധ​ക​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും മാ​ലി​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലെ ലോ​ക​ക​പ്പ് ഷോ​യി​ബി​ന് അ​ത്ര ന​ല്ല ഓ​ർ​മ​ക​ള​ല്ല സ​മ്മാ​നി​ച്ച​ത്. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​കെ നേ​ടാ​നാ​യ​ത് വെ​റും എ​ട്ട് റ​ൺ​സ്. പ്ര​തി​ഭ യു​ടെ മി​ന്ന​ലാ​ട്ടം പോ​ലും കാ​ണി​ക്കാ​തി​രു​ന്ന ഷോ​യി​ബ് മൂ​ന്നി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും “സം​പൂ​ജ്യ​നു’​മാ​യി​രു​ന്നു. ഇ​തോ​ടെ ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തി ​രി​ഞ്ഞി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും മാ​ലി​ക്കി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

Related posts