സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഗോ​ൾ​മ​ഴ വീ​ണ്ടും; ക​ർ​ണാ​ട​ക​യ്ക്ക് ഏ​ഴു ഗോ​ൾ ജ‍​യം

കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ലാ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ പു​തു​ച്ചേ​രി​ക്കെ​തി​രെ ക​ർ​ണാ​ട​ക​യു​ടെ ഗോ​ൾ മ​ഴ. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ത്തി​ല്‍ പു​തു​ച്ചേ​രി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോ​ളി​ന് ക​ർ​ണാ​ട​ക പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യി​ൽ നാ​ലും ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നും ഗോ​ളു​ക​ളാ​ണ് പു​തു​ച്ചേ​രി പോ​സ്റ്റി​ൽ ക​ർ​ണാ​ട​ക നി​ക്ഷേ​പി​ച്ച​ത്.

ജ​യ​ത്തോ​ടെ ക​ര്‍​ണാ​ട​ക ഫൈ​ന​ല്‍​റൗ​ണ്ട് സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി. ഗ്രൂ​പ്പ് എ​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ത​മി​ഴ്‌​നാ​ട് ആ​ന്ധ്ര​പ്ര​ദേ​ശി​നെ നേ​രി​ടും. കേ​ര​ള​ത്തോ​ട് ആ​ദ്യ​ക​ളി​യി​ല്‍ തോ​ല്‍​വി​യേ​റ്റു​വാ​ങ്ങി​യ ആ​ന്ധ്ര​യ്ക്ക് ഗ്രൂ​പ്പി​ല്‍ മു​ന്നേ​റാ​ന്‍ ജ​യം അ​നി​വാ​ര്യ​മാ​ണ്.

Related posts