ബൈക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റ പോലീസുകാരൻ‌ ആശുപത്രിയിൽ മരിച്ചു; അപകടം നടന്ന വളവിൽ നിരവധി അപകടങ്ങളും മരണവുമുണ്ടായിട്ടുണ്ടെന്ന് പോലീസ്


തി​രു​വ​ന​ന്ത​പു​രം: ബൈ​ക്ക് റോ​ഡ് സൈ​ഡി​ലെ കു​ഴി​യി​ലേ​ക്ക് തെ​ന്നി വീ​ണ് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. വി​തു​ര സ്റ്റേ​ഷ​നി​ലെ സി ​പി ഒ ​വി​നോ​ബാ​നി​കേ​ത​ൻ കീ​ഴ്‍​പാ​ലൂ​ര് സ​ന്തോ​ഷ്‌ ഭ​വ​നി​ൽ സ​ന്തോ​ഷ്‌​കു​മാ​ർ (40)ആ​ണ് മരിച്ചത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചെ​റ്റ​ച്ച​ൽ – ചാ​യം റൂ​ട്ടി​ലെ ദ​ർ​ഭ എ​ന്ന സ്ഥ​ല​ത്ത് റോ​ഡ് വ​ശ​ത്തെ കു​ഴി​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​തു​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ദ്ദേ​ഹ​ത്തെ വി​തു​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് ഇ​ദ്ദേ​ഹം സം​സാ​രി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ പ​ൾ​സ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​ദ്ദേ​ഹം സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ പോ​യി​രു​ന്നു. മ​ട​ങ്ങി വ​രും വ​ഴി രാ​ത്രി​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ബൈ​ക്ക് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം അ​പ​ക​ട​ക​ര​മാ​യ വ​ള​വ് ഉ​ള്ള മേ​ഖ​ല​യാ​ണ്. ഇ​വി​ടെ നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വി​തു​ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ- ശ്രീ​ജ. മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്.

Related posts