തൃശൂർ: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാർട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വർഷമായി കോണ്ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു.
ഭരണ-പ്രതിപക്ഷങ്ങൾ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാർട്ടിപോലും ആഗ്രഹിക്കാത്തവർ സ്വാർഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവർ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്.
ജയം- തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേൾക്കേണ്ടതുണ്ട് -സച്ചിതാനന്ദൻ പറഞ്ഞു.
