സാ​ത്താ​ൻ‌​കു​ളം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു; ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെന്ന ആരോപണവുമായി കുടുംബം

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി സാ​ത്താ​ൻ‌​കു​ളം ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സ്പെ​ഷ​ൽ സ​ബ് ഇ​ൻ‌​സ്പെ​ക്ട​ർ പോ​ൾ‌​ദു​രൈ (56) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ ആ​യി​രു​ന്നു മ​ര​ണം.

കേ​സി​ൽ സി​ബി സി​ഐ​ഡി​യും സി​ബി​ഐ​യും ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ലാ​യ​തി​നു പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജൂ​ലൈ 24നാ​ണ് പോ​ള്‍​ദു​രൈ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ശ​രി​യാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ഹൃ​ദ്‌​രോ​ഗ-​പ്ര​മേ​ഹ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന പോ​ള്‍​ദു​രൈ​യു​ടെ നി​ല ശ​നി​യാ​ഴ്ച​യോ​ടെ​യാ​ണ് വ​ഷ​ളാ​യ​ത്.

Related posts

Leave a Comment