നി​ല​വി​ലി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും; എസ്ബിഐയിൽ നിന്നും തട്ടിയത് ഒരുകോടി; പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ


തി​രു​വ​ന​ന്ത​പു​രം : വ​ൻ​തു​ക ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി എ​സ്ബി​ഐ​യു​ടെ വെ​ള്ള​യ​മ്പ​ലം ബ്രാ​ഞ്ചി​ൽ വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ എ​ക്സ്പ്ര​സ് ക്രെ​ഡി​റ്റ് ലോ​ണു​ക​ള്‍ എ​ടു​ത്തു ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

എ​സ്ബി​ഐ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സി​ലെ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​രാ​യ ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​നു സ​മീ​പം താ​മ​സം ശ്രീ​കാ​ന്ത് (46) ആ​ണ് മ്യൂ​സി​യം പോ​ലീ​സിന്‍റെ പിടിയിലായ​ത്.

നി​ല​വി​ലി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​ജ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച് ഹാ​ജ​രാ​ക്കി​യാ​ണ് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ലോ​ണു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ലോ​ണു​ക​ൾ വ്യാ​ജ​രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി വി​വി​ധ ബാ​ങ്കി​ൽ നി​ന്നും പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ടു​ത്തി​ട്ടു​ള്ള​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

ലോ​ൺ ഒ​ന്നി​ന് ഒ​രു ല​ക്ഷം രൂ​പ ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ കൈ​പ്പ​റ്റി​യാ​ണ് പ്ര​തി​ക​ൾ ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന് ലോ​ണെ​ടു​ത്ത് ന​ൽ​കു​ന്ന​ത്.

മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ധ​ര്‍​മ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ ബി​ജു​കു​മാ​ർ, അ​ജി​ത്കു​മാ​ർ, ജ​യ​ശ​ങ്ക​ർ എ.​എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, സ​ന്തോ​ഷ്കു​മാ​ർ, എ​സ്‌​സി​പി​ഒ ഷി​ബു, സി​പി​ഒ മാ​രാ​യ അ​ജി​ത്കു​മാ​ർ, ബി​നോ​യ്, വി​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​സം​ഘ​ത്തി​ലെ മ​റ്റ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment