ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല ചി​ത്രം തി​ര​ഞ്ഞ​വ​ർ പി​ടി​യി​ൽ ! അ​ശ്ലീ​ലം തെ​ര​ഞ്ഞ​ സിം കാര്‍ഡ് ആരുടെയൊക്കെയാണെന്ന് അറിയാമോ…?

കൊ​ല്ലം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​ന്‍റ​ർ നെ​റ്റി​ൽ തെ​ര​ഞ്ഞ​വ​ർ​ക്കും പ​ങ്കു​വ​ച്ച​വ​ർ​ക്കു​മെ​തി​രെ കൊ​ല്ലം സി​റ്റി പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ളും.

നാ​ല് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​രു​പ​ത്തി​ര​ണ്ട ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കാ​ണു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത പ​തി​നേ​ഴോ​ളം ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ട​ച്ചെ​ടു​ത്ത് കോ​ട​തി മു​ഖാ​ന്തി​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക്ക് സ​യ​ൻ​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്.

കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ​പ്പെ​ട്ട കൊ​ല്ലം വെ​സ്റ്റ്, ഇ​ര​വി​പു​രം, ക​ണ്ണ​ന​ല്ലൂ​ർ, പാ​രി​പ്പ​ള​ളി, ച​വ​റ, തെ​ക്കും​ഭാ​ഗം അ​ഞ്ചാ​ലു​മ്മൂ​ട്, കൊ​ട്ടി​യം, ക​രു​നാ​ഗ​പ്പ​ള​ളി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പ​തി​നാ​ല് കേ​സു​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്പ്ടോ​പ്പ്, ഡ​സ്ക്ടോ​പ്പ്, വൈ​ഫൈ ഡോം​ഗി​ൾ, സിം​കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ പ​തി​നേ​ഴ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

സൈ​ബ​റി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച അ​ശ്ലീ​ലം തെ​ര​ഞ്ഞ​വ​രാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​ത്.

മ​ര​ണ​പ്പെ​ട്ട് പോ​യ വ്യ​ക്തി​യു​ടെ​യും വി​ദേ​ശ​ത്ത് പോ​യ വ്യ​ക്തി​യു​ടെ​യും സിം​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചും അ​ശ്ലീ​ലം തെ​ര​ഞ്ഞ​വ​രും പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​യും വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും, പ്ര​ഫ​ഷ​ണ​ലു​ക​ളും ന​ട​പ​ടി നേ​രി​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തും ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

പി​ടി​കൂ​ടി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം വ​ന്ന ശേ​ഷം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​വു​മെ​ന്നും, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.

സി​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സോ​ണി ഉ​മ്മ​ൻ​കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി സൈ​ബ​ർ സെ​ല്ലാ​ണ് റെ​യ്ഡ് ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

Related posts

Leave a Comment