കാ​ക്ക​നാ​ട്ട് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ക്ക​നാ​ട്ട് സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ ഇ​ട​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം എ​ട​പ്പ​റ്റ പു​ത്തം​കോ​ട​ൻ പി.​കെ. അ​ബ്ദു​ല്ല ദി​ൽ​ഷാ​ൻ (18) ആ​ണ് മ​രി​ച്ച​ത്. അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖി​ന്‍റെ മ​ക​നാ​ണ്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ദി​ൽ​ഷാ​നെ ക​ണ്ടെ​ത്തി​യ​ത്. ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ‘ദി​ശ’ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

Related posts

Leave a Comment