നാളിതുവരെയായിട്ടും ആവശ്യമായ സഹായമൊന്നും ലഭിച്ചിട്ടില്ല! മകനുവേണ്ടി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മിയമ്മ; കണ്ണീരോടെ യാചന

അടുത്തിടെ മലയാളികളെ ഏറെ വിഷമിപ്പിച്ച ഒരു വാര്‍ത്തയാണ് വൃക്കരോഗിയായ മകന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി രംഗത്തെത്തിയ സംഭവം. എന്നാല്‍ ആദ്യമൊക്കെ പലരും സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയെങ്കിലും സഹായം നല്‍കാന്‍ തയാറാണെന്ന് അറിയിച്ച് ഏതാനും സിനിമാതാരങ്ങള്‍ എത്തിയതോടെ കാര്യങ്ങള്‍ തിരിച്ചാവുകയായിരുന്നു. അവരുടെ സഹായം സ്വീകരിക്കാന്‍ സാധിക്കാതാവുകയും പുറത്തു നിന്നുള്ളവരുടെ സഹായം ലഭിക്കാതാവുകയും ചെയ്തതോടെ വീണ്ടും സഹായം ചോദിച്ച് എത്തേണ്ടി വന്നിരിക്കുകയാണ് നടി സേതുലക്ഷ്മി അമ്മയ്ക്ക്.

മകന്‍ കിഷോറിന്റെ ദുരവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ത്ഥിച്ചാണ് നടി സേതുലക്ഷ്മി വീണ്ടും രംഗത്ത്. അബൂദബിയിലെത്തിയ സേതുലക്ഷ്മി രണ്ട് വൃക്കയും തകരാറിലായ മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു.

സേതുലക്ഷ്മി അമ്മയുടെ മകനും നടനും മിമിക്രി താരവുമായ കിഷോറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യക്ക് ജോലിയില്ല. അവരാണ് അദ്ദേഹത്തിന് തന്റെ വൃക്ക നല്‍കാന്‍ ഒടുവില്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ഡയാലിസിസ് നടത്താന്‍ വേണ്ടി മകന്റെ കുടുംബവും സേതുലക്ഷ്മിയമ്മയും മാസങ്ങളായി വട്ടിയൂര്‍ക്കാവിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇനിയും ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. പ്രവാസികള്‍ സഹായിക്കണമെന്ന് നിറകണ്ണുകളോടെ സേതുലക്ഷ്മി ആവശ്യപ്പെട്ടു.

ബന്ധപ്പെടേണ്ട നമ്പര്‍: 9567 6211 77, +971 554757570 (ഫിറോസ്).

Related posts