കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​രം, തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്കയെന്ന് കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​ര​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. എ​ന്നാ​ൽ പൂ​ർ​ണ​മാ​യി ആ​ശ്വാ​സം ല​ഭി​ച്ചെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സ്ഥി​തി​യി​ൽ ആ​ശ​ങ്ക‍​യി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്.

സ​ർ​ക്കാ​റി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന് ഫ​ലം ല​ഭി​ക്കു​ന്നു​ണ്ട്. വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഗ്രാ​ഫ് താ​ഴ്ത്തു​ക​യാ​ണ് ല​ക്ഷ്യം. തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി സം​സ്ഥാ​ന​ത്ത് പ​ത്ത് ലാ​ബു​ക​ൾ സ​ജ്ജ​മാ​ണ്. പ​രി​ശോ​ധ​ന​ക്ക് നി​ല​വി​ൽ ആ​വ​ശ്യ​ത്തി​ന് കി​റ്റു​ക​ളു​ണ്ട്. അ​തേ​സ​മ​യം, റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ കൂ​ടു​ത​ൽ കി​റ്റു​ക​ൾ വേ​ണ്ടി​വ​രും. കി​റ്റു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ലോ​ക്ക്ഡൗ​ൺ ക്ര​മീ​ക​ര​ണം കേ​ന്ദ്ര നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മേ മാ​റ്റം വ​രു​ത്തു​ക​യു​ള്ളൂ.

വി​ഷു​വി​ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ആ​ഘോ​ഷ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്ത​ണം. ജ​ന​ങ്ങ​ൾ ഒ​ന്നാ​യി​ട്ട് പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment