ഷെഫീഖിന്‍റെ തലയിലെ മുറിവ് ഉയർന്ന പ്രതലത്തിൽനിന്ന് വീണതിനാൽ ? ഫോ​റ​ൻ​സി​ക് വി​ദ്ഗ​ധ​ർ പറയുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): പോ​ലീ​സ് ക​സ്റ്റഡി​യി​ലി​രിക്കെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തൈ​പ്പ​റ​ന്പി​ൽ ഷെ​ഫീ​ഖി(35)ന്‍റെ ത​ല​യി​ലെ ആ​ഴ്ത്തി​ലു​ള്ള മു​റി​വ് ഉ​യ​ർ​ന്ന പ്ര​ത​ല​ത്തി​ൽനി​ന്ന് വീ​ണ് ഉ​ണ്ടാ​യ​താ​കാ​മെ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ്ഗ​ധ​ർ.

ഇ​ന്ന​ലെ പു​റ​ത്തുവ​ന്ന പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പ്ര​കാ​രം ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഷെ​ഫീഖിന്‍റെ ഇ​ട​തു​ക​ണ്ണി​ന്‍റെ മേ​ൽ ഭാ​ഗ​ത്ത് (നെ​റ്റി​യി​ൽ ) ഉ​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് മൂ​ലം ത​ല​യ്ക്ക​ക​ത്ത് ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ക​യും പി​ന്നീ​ട് ര​ക്തം ക​ട്ട​ പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.

എ​ന്നാ​ൽ പ​ഴ​ക്ക​മി​ല്ലാ​ത്ത ഈ ​മു​റി​വ് ഉ​യ​ർ​ന്ന പ്ര​ത​ല​ത്തി​ൽ നി​ന്നു വീ​ണു​ണ്ടാ​യ​താ​കാ​മെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ എ​ങ്ങ​നെ ഉ​യ​ർ​ന്ന പ്ര​ത​ല​ത്തി​ൽ നി​ന്നും വീ​ണു​വെ​ന്ന കാ​ര്യ​ങ്ങ​ൾ വ്യ​ക​ത​മാ​യ അ​ന്വേ​ഷ​ണ​ത്ത​ിലൂടെ മാ​ത്ര​മേ പു​റ​ത്തു​വ​രി​ക​യു​ള്ളൂവെ​ന്നും ഫോ​റ​ൻ​സി​ക് വി​ദ്ഗ​ധ​ർ പ​റ​യു​ന്നു.

ഷെ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം രാ​ത്രി ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ച​ത്.

ഷ​ഫീ​ഖി​നെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. പ​തി​ന​ഞ്ചു മി​നി​റ്റോ​ളം മൃ​ത​ദേ​ഹം വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

ഷെ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.

പോ​ലീ​സു​കാ​ർ​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ത​ട​ഞ്ഞ​ത്. ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഷെ​ഫീ​ഖി​നെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷെ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക്കെ​ത്തി​യ എ​റ​ണാ​കു​ളം സ​ബ് ക​ള​ക്ട​ർ ഹാ​രീ​സ് റ​ഷീ​ദി​നെ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ത​ട​ഞ്ഞി​രു​ന്നു.

Related posts

Leave a Comment