ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്കു ച​രി​ത്ര കി​രീ​ടം

 

മെ​​ക്സി​​ക്കോ സി​​റ്റി: ഐ​​എ​​സ്എ​​സ്എ​​ഫ് ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കു ച​​രി​​ത്ര നേ​​ട്ടം. നാ​​ലു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും നാ​​ലു വെ​​ങ്ക​​ല​​വു​​മാ​​യി ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് ചാ​​ന്പ്യ​ന്മ​​ാരാ​​യി. പു​​രു​​ഷ​ന്മാ​​രു​​ടെ സ്കീ​​റ്റ് ഫൈ​​ന​​ൽ ശേ​ഷി​ക്കേ​യാ​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ ഒ​​ന്നാം സ്ഥാ​​നം ഉ​​റ​​പ്പി​​ച്ച​ത്.

ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഷൂ​​ട്ടിം​​ഗ് സ്പോ​​ർ​​ട്സ് ഫെ​​ഡ​​റേ​​ഷ​​ൻ (ഐ​​എ​​സ്എ​​സ്എ​​ഫ്) ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്. പു​​രു​​ഷ​ന്മാ​​രു​​ടെ 50 മീ​​റ്റ​​ർ റൈ​​ഫി​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ഖി​​ൽ ഷെ​​റോ​​ണി​​ന്‍റെ സ്വ​​ർ​​ണ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​ൽ നാ​​ലാം സ്വ​​ർ​​ണം നേ​​ടി​​യ​​ത്.

ര​​ണ്ടു സ്വ​​ർ​​ണ​​വും ര​​ണ്ടു വെ​​ള്ളി​​യും ഒ​​രു വെ​​ങ്ക​​ല​​വു​​മു​​ള്ള ചൈ​​ന​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.
ഇ​​ന്ത്യ നേ​​ടി​​യ നാ​​ലു സ്വ​​ർ​​ണ​​ത്തി​​ൽ ര​​ണ്ടെ​​ണ്ണം പ​​തി​​നാ​റു​​കാ​​രി മ​​നു ഭാ​​ക​​റു​​ടേ​​താ​​ണ്. വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ പി​​സ്റ്റ​​ളി​​ലും 10 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ലു​​മാ​​ണ് മ​​നു സ്വ​​ർ​​ണം നേ​​ടി​​യ​​ത്. അ​തേ​സ​മ​യം, വ​​നി​​ത​​ക​​ളു​​ടെ 25 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ ഫൈ​​ന​​ലി​​ൽ മ​​നു​​വി​​നു അ​​ഞ്ചാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

50 മീ​​റ്റ​​ർ റൈ​​ഫി​​ൾ മൂ​​ന്ന് പൊ​​സി​​ഷ​​നി​​ൽ 455.6 പോ​​യി​​ന്‍റ് നേ​​ടി​​യ ഷെ​​റോ​​ണ്‍ ഓ​​സ്ട്രി​​യ​​യു​​ടെ ബ്രെ​​ൻ​​ഹാ​​ർ​​ഡ് പി​​ക്ളി​​നെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു ത​​ള്ളി. ഹം​​ഗ​​റി​​യു​​ടെ ഇ​​സ്താ​​വാ​​ൻ പെ​​നി (444.3) വെ​​ങ്ക​​ലം നേ​​ടി.

ഫൈ​​ന​​ലി​​ലെ​​ത്തിയ ഇ​​ന്ത്യ​​യു​​ടെ ത​​ന്നെ സ​​ഞ്ജീ​​വ് ര​​ജ്പു​​ത്, സ്വ​​പ​​്നി​​ൽ കു​​ശാ​​ൽ എന്നിവർ നാ​​ലും ആ​​റും സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി. ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള യോ​​ഗ്യ​​ത റൗ​​ണ്ടി​​ൽ ര​​ജ്പു​​ത് ര​​ണ്ടാ​​മ​​തും ഷെ​​റോ​​ണ്‍ നാ​​ലാ​​മതു​​മാ​​യി​​രു​​ന്നു.

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള ഷെ​​റോ​​ണ്‍ ഫൈ​​ന​​ലി​​ൽ നീ​​ലിം​​ഗി​​ൽ 151.6 പോ​​യി​​ന്‍റും പ്രോ​​ണി​​ൽ 155.1 പോ​​യി​​ന്‍റും സ്റ്റാ​​ൻ​​ഡിം​​ഗ് എ​​ലി​​മി​​നേ​​ഷ​​ൻ റൗ​​ണ്ടി​​ൽ 148.9 പോ​​യി​​ന്‍റു​​മാ​​ണ് നേ​​ടി​​യ​​ത്. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ അ​​ല​​ക്സി​​സ് റെ​​യ്നോ​​ഡി​​ന് ഏ​​ഴാം സ്ഥാ​​ന​​ത്തെ​​ത്താ​​നെ സാ​​ധി​​ച്ചു​​ള്ളൂ.

Related posts