മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചൂ​ട് വെ​ള്ള​മൊ​ഴി​ച്ച് ബ​സ് ക​ണ്ട​ക്ട​റു​ടെ ക്രൂ​ര​ത

ചെ​ങ്ങ​നാ​ശേ​രി: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ചൂ​ട് വെ​ള്ള​മൊ​ഴി​ച്ച് ബ​സ് ക​ണ്ട​ക്ട​റു​ടെ ക്രൂ​ര​ത. ചെ​ങ്ങ​നാ​ശേ​രി പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി സ്വ​ദേ​ശി സ്റ്റാ​നി മാ​ത്യു​വി​ന് പൊ​ള്ള​ലേ​റ്റു.

ക​വി​യൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പു​ളി​ച്ച്ക്ക​ല്‍ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ സെ​ബാ​സ്റ്റ്യ​ന്‍(​ടി​ന്‍റു മോ​ന്‍)​ആ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ചെ​യ്ത​ത്. ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ലെ ക​ട​യി​ല്‍ നി​ന്നും ചൂ​ടു വെ​ള്ളം വാ​ങ്ങി ഇ​യാ​ള്‍ സ്റ്റാ​നി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

സ്റ്റാ​നി​യു​ടെ വ​യ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. സെ​ബാ​സ്റ്റ്യ​ന്‍ നേ​ര​ത്തെ​യും സ്റ്റാ​നി​യു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​ട്ടു​ണ്ട്. സ്റ്റാ​നി​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment