സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും റോ​ഡ് വി​ക​സ​നം ത്വ​രി​ത​ഗ​തി​യിൽ; ജി​ല്ല​യി​ല്‍ 2000 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​നമെന്ന് ജി.​സു​ധാ​ക​ര​ന്‍

കൊ​ല്ലം: ജി​ല്ല​യി​ല്‍ 2000 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര റിം​ഗ് റോ​ഡിന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും ന​വീ​ക​രി​ച്ച റോ​ഡു​ക​ളു​ടെ സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന 200 കോ​ടി രൂ​പ ചെ​ല​വു​ള്ള മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങും. ഇ​തോ​ടൊ​പ്പം ദേ​ശീ​യ​പാ​ത നാ​ലു വ​രി​യാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി 200 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും റോ​ഡ് വി​ക​സ​നം ത്വ​രി​ത​ഗ​തി​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഗ്രാ​മീ​ണ റോ​ഡു​ക​ളെ​ല്ലാം നി​ല​വാ​ര​മു​റ​പ്പാ​ക്കി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ 34 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് 24 കോ​ടി രൂ​പ ചെ​ല​വാ​ക്കി നി​ര്‍​മി​ക്കു​ക​യാ​ണ്.

നെ​ടു​വ​ത്തൂ​ര്‍ – പു​ത്തൂ​ര്‍ , മൂ​ര്‍​ത്തി​ക്കാ​വ് – മ​ന​ക്ക​ര റോ​ഡു​ക​ള്‍ മി​ക​ച്ച നി​ല​യി​ല്‍ ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​ണ്ഡ​ല​ത്തി​ല്‍ 110 കോ​ടി രൂ​പ വി​വി​ധ റോ​ഡു​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ചു. ബ​ജ​റ്റ് പ്ര​വൃ​ത്തി​ക​ള്‍​ക്ക് പു​റ​മെ 47 കോ​ടി രൂ​പ പ്ര​ത്യേ​ക​മാ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​കെ 225 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​ന​മാ​ണ് ഇ​വി​ടെ ന​ട​ത്തു​ക.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലൂ​ടെ സു​ഗ​മ ഗ​താ​ഗ​ത​വും യാ​ത്രാ​സൗ​ക​ര്യ​വു​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​യാ​യ പി. ​അ​യി​ഷാ​പോ​റ്റി എം​എ​ല്‍എ ​പ​റ​ഞ്ഞു.

കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി., എ​സ് സി-എ​സ്ടി. ​ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി. ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ​സ​ന്‍ ബി. ​ശ്യാ​മ​ള അ​മ്മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. പു​ഷ്പാ​ന​ന്ദ​ന്‍, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. ശ​ശി​കു​മാ​ര്‍, നെ​ടു​വ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പി. ശ്രീ​ക​ല, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി. ​വി. ബി​നു, ഇ. ​ജി. വി​ശ്വ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts