വീ​ഡി​യോ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ…! സ​ണ്ണി ലി​യോ​ണി​ന്‍റെ വീ​ഡി​യോ ആ​ല്‍​ബം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്; ആ​ൽ​ബം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് വി​മ​ർ​ശ​നം

ന്യൂഡൽഹി: ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​ന്‍റെപു​തി​യ വീ​ഡി​യോ ആ​ല്‍​ബം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി. ഗാ​ന​രം​ഗ​ത്തി​ലെ നൃ​ത്തം മ​ത​വി​കാ​ര​ങ്ങ​ള്‍ വ്ര​ണ​പ്പെ​ടു​ത്തി എ​ന്നാണ് ആരോപണം.

വീ​ഡി​യോ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ന​ടി​ക്കും സം​ഗീ​ത സം​വി​ധാ​യ​ക​നു​മെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ന​രോ​ത്തം മി​ശ്ര പ​റ​ഞ്ഞു. വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ൽ​ബ​ത്തി​ലെ വ​രി​ക​ൾ മാ​റ്റുമെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

സ​ണ്ണി ലി​യോ​ണി​ന്‍റെ ഏ​റ്റ​വും പു​തി​യ വീ​ഡി​യോ ആ​ല്‍​ബ​മാ​യ ‘മ​ധു​ബ​ന്‍ മേം ​രാ​ധി​കാ നാ​ച്ചെ’ എ​ന്ന ഗാ​ന​രം​ഗ​ത്തി​ലെ നൃ​ത്തം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ന്ത്രി ന​രോ​ത്തം മി​ശ്ര ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​ൽ​ബം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം വീ​ഡി​യോ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ സ​ണ്ണി ലി​യോ​ണി​ക്കും സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ഖീ​ബ് തോ​ഷി​ക്കു​മെ​തിരേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന​റി​യി​ച്ച് ന​രോ​ത്തം മി​ശ്ര രം​ഗ​ത്ത് വ​ന്ന​ത്.

കൃ​ഷ്ണ​നും രാ​ധ​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്ന വ​രി​ക​ളെ അ​ശ്ലീ​ലം ക​ല​ർ​ത്തി നൃ​ത്താ​വി​ഷ്കാ​രം ഒ​രു​ക്കി​യ​തി​ന് വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി പേ​ർ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച്ച​യാ​ണ് സം​ഗീ​ത ക​മ്പ​നി​യാ​യ സ​രി​ഗ​മ മ്യൂ​സി​ക്കി​ൻ​റെ മ​ധു​ബ​ൻ എ​ന്ന ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി​യ​ത്. ക​നി​ക ക​പൂ​റും അ​രി​ന്ദം ച​ക്ര​വ​ർ​ത്തി​യു​മാ​ണ് ആ​ൽ​ബ​ത്തി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്.

സ​ണ്ണി ലി​യോ​ണി​ന്‍റെ വീ​ഡി​യോ ആ​ല്‍​ബം നി​രോ​ധി​ക്ക​ണ​മെ​ന്ന് മ​ഥു​ര​യി​ലെ പു​രോ​ഹി​ത​ന്മാ​രും ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ന​രം​ഗ​ത്തി​ലെ നൃ​ത്തം അ​ശ്ലീ​ല​മാ​ണെ​ന്നും മ​ത​വി​കാ​ര​ങ്ങ​ള്‍ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം

ആ​ല്‍​ബം നി​രോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് പു​രോ​ഹി​ത​നാ​യ സ​ന്ത് ന​വ​ല്‍​ഗി​രി മ​ഹാ​രാ​ജും പ​റ​ഞ്ഞി​രു​ന്നു.

പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ ന​ടി​യെ ഇ​ന്ത്യ​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ന്ത് മ​ഹാ​രാ​ജ് പ​റ​ഞ്ഞു.

വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ആ​ൽ​ബ​ത്തി​ന്‍റെ വ​രി​ക​ളും പേ​രും മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ സ​രി​ഗ​മ മ്യൂ​സി​ക് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സ​ണ്ണി ലി​യോ​ൺ വി​മ​ർ​ശ​ന​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment