കാഴ്ചയിൽ ചെറുഫോൺ നിവർത്തിയാൽ ടാബ്‌ലെറ്റ്!

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ലോ​ക​ത്തി​ലെ ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട്ഫോ​ണ്‍ സാം​സം​ഗ് അ​വ​ത​രി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ ന​ട​ന്ന അ​ണ്‍പാ​ക്ക്ഡ് 2019 പ​രി​പാ​ടി​യി​ലാ​ണ് ഗാ​ല​ക്സി ഫോ​ൾ​ഡ് എ​ന്ന ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ സാം​സം​ഗ് അ​വ​ത​രി​പ്പി​ച്ച​ത്. 4.6 ഇ​ഞ്ച് പ്രൈ​മ​റി ഡി​സ്പ്ലേ​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണ്‍ നി​വ​ർ​ത്തി​യാ​ൽ 7.3 ഇ​ഞ്ച് ടാ​ബ്‌​ലെ​റ്റ് ആ​യി മാ​റും. എന്നാൽ, സ്ക്രീ​നി​ൽ മടങ്ങിയ പാ​ടു​ണ്ടാ​വി​ല്ലെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

സാം​സം​ഗ് ഇ​തു​വ​രെ ഇ​റ​ക്കി​യ​തി​ൽ ഏ​റ്റ​വും വി​ല​യേ​റി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​ണി​ത്. 1,980 ഡോ​ള​ർ വി​ല​യു​ള്ള ഗാ​ല​ക്സി ഫോ​ൾ​ഡ് ഇ​ന്ത്യ​യി​ലെ​ത്തു​ന്പോ​ൾ ഏ​ക​ദേ​ശം 1.41 ല​ക്ഷം രൂ​പ വി​ല​വ​രും. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ വി​ല്പ​ന​യ്ക്കെ​ത്തു​ന്പോ​ൾ മാ​ത്ര​മേ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കൂ. ഏ​പ്രി​ൽ 26 മു​ത​ൽ ലോ​ക​വ്യാ​പ​ക​മാ​യി വി​ല്പ​ന തു​ട​ങ്ങും.

7എ​ൻ​എം 64 ബി​റ്റ് ഒ​ക്ടാ കോ​ർ പ്രോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 9.0 പൈ ​ഒ​എ​സ്, 12 ജി​ബി റാം, 512 ​ജി​ബി റോം (​മൈ​ക്രോ കാ​ർ​ഡ് സ്ലോ​ട്ട് ഇ​ല്ല), 6 കാ​മ​റ (റി​യ​ർ ട്രി​പ്പി​ൾ കാ​മ​റ, ന​ടു​വി​ൽ 1, മു​ന്നി​ൽ 2), 2 സ്ക്രീ​നു​ക​ൾ​ക്കു​മാ​യി 2 ബാ​റ്റ​റി​ക​ൾ (ആ​കെ 4,380 എം​എ​എ​ച്ച്), മ​ൾ​ട്ടി ടാ​സ്കിം​ഗ് സം​വി​ധാ​നം (ഒ​രേ​സ​മ​യം മൂ​ന്ന് ആ​പ്പു​ക​ൾ ഒ​രു ഡി​സ്പ്ലേ​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാം), 5 ജി ​നെ​റ്റ്‌​വ​ർ​ക്ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ.

ട്രി​പ്പി​ൾ കാ​മ​റ​യി​ൽ 16 എം​പി, 12 എം​പി, 12 എം​പി സെ​റ്റ​പ് ആ​ണു​ള്ള​ത്. ഇ​തി​ൽ 16 എം​പി അ​ൾ​ട്രാ വൈ​ഡ് ആം​ഗി​ളും 12 എം​പി വൈ​ഡ് ആം​ഗി​ളും 12 എം​പി ടെ​ലി​ഫോ​ട്ടോ​യു​മാ​ണ്. മു​ന്നി​ൽ 10+8എം​പി ഡു​വ​ൽ ലെ​ൻ​സ് കാ​മ​റ​യാ​ണ്.

Related posts