കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച കോണ്‍ഗ്രസ് പ്രാദേശികനേതാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില്‍ ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ 11.30-നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള്‍ ഓണ്‍ലൈനാണെന്നും ഇപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി.
Read MoreTag: abuse
15കാരിയുടെ മദ്യപാനം പോലീസില്‍ അറിയിച്ചു ഹീറോയായ യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍ ! തന്നെ പീഡിപ്പിച്ചത് ഇയാളെന്ന് പെണ്‍കുട്ടി…
അടൂരില്‍ സഹപാഠിയ്ക്കും സുഹൃത്തിനുമൊപ്പമിരുന്ന മദ്യപിച്ച 15കാരിയെ പോലീസില്‍ ഏല്‍പ്പിച്ച കാമുകന് ഒടുവില്‍ പോക്സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെന്ന വ്യാജേന പെണ്‍കുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും മുമ്പില്‍ ‘ഷൈന്‍’ ചെയ്ത ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടില്‍ അനന്തു(23) ആണ് അറസ്റ്റിലായത്. മദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് അനന്തു പീഡിപ്പിച്ച കാര്യം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ അനന്തു പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. അനന്തുവിനെയും കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതനെയും(26) പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകനായ സഞ്ജുവിനെ രക്ഷിക്കാന്‍ പ്രാദേശിക നേതാക്കള്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. പെണ്‍കുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി അനന്തു. അടൂര്‍ നെല്ലിമുകളില്‍ ഉള്ള പതിനഞ്ചുകാരന്റെ വീട്ടില്‍…
Read Moreസമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയെ പീഡനത്തിനിരയാക്കി ! ആഭരണങ്ങളുമായി മുങ്ങിയ 18കാരന് പിടിയില്‍…
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണവുമായി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ മായന്നൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ എന്ന 18കാരനാണ് തിരുവാമ്പാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എം അനീസ്, എ രാംജിത്ത്, കെ ഷിനോജ് എന്നിവരുമുണ്ടായിരുന്നു.
Read Moreഅധ്യാപകന്റെ നിരന്തര പീഡനം ! ജീവനൊടുക്കാന്‍ ശ്രമിച്ച് ഏഴാംക്ലാസ് വിദ്യാര്‍ഥിനി…
തമിഴ്നാട് വെല്ലൂരില്‍ അധ്യാപകന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. വിദ്യാര്‍ഥിനിയുടേയും രക്ഷിതാക്കളുടെയും പരാതി പ്രകാരം പോക്സോ കേസ് ചുമത്തി അധ്യാപകനായ മുരളീകൃഷ്ണയെ (55) അറസ്റ്റ് ചെയ്തു. 2012 മുതല്‍ വെല്ലൂരിലെ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുരളീകൃഷ്ണ ജോലി ചെയ്യുന്നുണ്ട്. തമിഴ്നാട് ഹൗസിംഗ് ബോര്‍ഡിന്റെ ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ 13 വയസ്സുകാരിയോട് അധ്യാപകന് മോശമായാണു പെരുമാറുന്നതെന്നു പോലീസ് പറഞ്ഞു. ക്ലാസ് റൂമിലും സ്കൂളിന്റെ പരിസരത്തുവച്ചും പെണ്‍കുട്ടിയോട് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്നു പെണ്‍കുട്ടി രക്ഷിതാക്കളോടു പരാതി പറഞ്ഞു. എന്നാല്‍ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിഷയം ഗൗരവമായി കണ്ടില്ലെന്നും പോലീസ് പറഞ്ഞു. ഒടുവില്‍ സമ്മര്‍ദ്ദം സഹിക്കാനാകാതെ വന്ന പെണ്‍കുട്ടി പെയിന്റ് തിന്നര്‍ എടുത്തുകുടിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു…
Read Moreകൊച്ചിയില്‍ വീണ്ടും ടാറ്റൂ പീഡനം ! ടാറ്റൂ പഠിപ്പിക്കാമെന്ന് വാഗ്ദാനം, ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി…
ടാറ്റൂ പതിക്കലിന്റെ പേരിലുള്ള ലൈംഗികപീഡനക്കഥകള്‍ തുടരുന്നു. ഇങ്ക്ഫെക്റ്റഡ് സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെതിരേയുള്ള പീഡനക്കേസുകളില്‍ തുടര്‍ നടപടികളുമായി പോലീസ് മുമ്പോട്ടു പോകുന്നതിനിടെ മറ്റൊരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെയും പീഡന പരാതി. പാലാരിവട്ടം ഡീപ്പ്ഇങ്ക് സ്ഥാപന ഉടമ കാസര്‍കോട് സ്വദേശി കുല്‍ദീപ് കൃഷ്ണയ്ക്കെതിരെ മലപ്പുറം സ്വദേശിനിയായ യുവതി പോലീസില്‍ പരാതി നല്കി. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2020ലാണ് യുവതി സ്ഥാപനത്തില്‍ ജോലിക്ക് കയറിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്നും ജോലി വാഗ്ദാനം ചെയ്തുമാണ് തന്നെ അവിടെ നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ കുല്‍ദീപ് കൃഷ്ണ ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് വിധേയമാക്കിയതായും പരാതിയില്‍ പറയുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു…
Read Moreവീട്ടമ്മയ്ക്ക് പോലീസ് ജീപ്പില്‍ ലൈംഗിക പീഡനം ! ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി; സംഭവം കൊച്ചിയില്‍…
കൊച്ചിയില്‍ പോലീസിനെതിരെ ലൈംഗികപീഡന പരാതിയുമായി വീട്ടമ്മ. അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്കിയ വീട്ടമ്മയെ പോലീസ് ജീപ്പില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഞായറയ്ക്കല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ലൈംഗികാതിക്രമം നടത്തുകയും എതിര്‍ത്തപ്പോള്‍ അസഭ്യം പറയുകയും ചെയ്തതായി യുവതി ആരോപിച്ചു. 2020ലാണ് അയല്‍വാസികളുമായുള്ള തര്‍ക്കം ആരംഭിച്ചത്. പരാതിക്കാരിയുടെ മരുമകള്‍ക്ക് നേരെ അയല്‍വാസിയായ യുവാവ് വസ്ത്രാക്ഷേപം നടത്തിയത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവാവ് വീട്ടമ്മയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സംഭവത്തെക്കുറിച്ച് പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസില്‍ നിന്ന് അതിക്രമം നേരിട്ടത്. വീട്ടമ്മയുടെ പരാതി സ്വീകരിക്കുന്നതിന് പകരം അയല്‍വാസികള്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ തന്നെയും ഭര്‍ത്താവിനെയും മകനെയും അസഭ്യം പറഞ്ഞു. പോലീസുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ്…
Read More‘ചിറകുള്ള ടാറ്റൂ’ വരയ്ക്കുമ്പോള്‍ ചിലപ്പോള്‍ പറന്നെത്തുക എയ്ഡ്സ് വരെയുള്ള രോഗങ്ങള്‍ ! സൂക്ഷിച്ചില്ലെങ്കില്‍ ടാറ്റൂ തരുക മുട്ടന്‍പണി…
ലൈംഗികപീഡനക്കേസില്‍ കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയിലായതോടെ പലരും ടാറ്റൂയിങ്ങിനെ സംശയക്കണ്ണുകളോടെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി യുവതികളാണ് കൊച്ചിയിലെ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷിനെതിരേ ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സെന്ററുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്ത് ടാറ്റു പതിപ്പിക്കാന്‍ നിരവധി ആളുകള്‍ മുമ്പോട്ടു വരുമ്പോള്‍ ടാറ്റു സെന്ററുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. ഇവയില്‍ മിക്കതിനും അംഗീകാരമില്ലെന്നതാണ് വാസ്തവം. പറയുമ്പോള്‍ കലയും മറ്റുമൊക്കെയാണെങ്കിലും പലപ്പോഴും ടാറ്റൂയിംഗ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയുള്ള ടാറ്റുവര പലപ്പോഴും എയ്ഡ്സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെയുള്ള രോഗങ്ങളാവും സമ്മാനിക്കുക. സൂചികള്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മുറിവുണ്ടാക്കുകയും അവിടെ മഷി നിറയ്ക്കുകയുമാണ് ടാറ്റൂയിംഗില് ചെയ്യുന്നത്. സൂചി അണുവിമുക്തമാക്കുന്നുണ്ടെന്ന് ടാറ്റു സെന്ററുകള്‍ ആണയിടുമ്പോള്‍ സൂചി ഘടിപ്പിക്കുന്ന ഉപകരണം അണുവിമുക്തമാക്കുന്നതില്‍ പലരും ശ്രദ്ധ…
Read More13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി 37കാരി വീട്ടമ്മ ! യുവതിയുടെ വീട്ടില്‍ കളിക്കാനെത്തുമ്പോഴാണ് പീഡനത്തിനിരയാക്കിയിരുന്നതെന്ന് കുട്ടി…
പതിമൂന്നുവയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന് പരാതി. സംഭവത്തില്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ വീട്ടമ്മ ഒളിവിലാണ്. പുത്തന്‍വേലിക്കര സ്വദേശിനിക്കെതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ പീഡിപ്പിക്കുന്നുണ്ടെന്നാണ് കുട്ടി നല്കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ വീട്ടില്‍ കളിക്കാനായി എത്തുമ്പോഴാണ് ആളില്ലാതിരുന്ന സമയങ്ങളിലെല്ലാം തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി പറയുന്നത്. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Read Moreഎട്ടുവയസുകാരിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു ! 75കാരന് അറസ്റ്റില്‍…
എട്ടു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പാരിപ്പള്ളി പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ നടയ്ക്കല്‍ ഉദയഭവനില്‍ ഗോപിനാഥക്കുറുപ്പ്(75) ആണ് പിടിയിലായത്. എട്ടുവയസ്സുകാരി പെണ്‍കുട്ടിയോടു സൗഹൃദം നടിച്ച് കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreവീട്ടമ്മയെ ലോഡ്ജിലെത്തിച്ചത് വാടകവീട് ഏര്‍പ്പാടാക്കിത്തരാം എന്നും പറഞ്ഞ് ! ഒടുവില്‍ പീഡനവും; യുവാവ് പിടിയില്‍…
വീട്ടമ്മയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പില്‍ നിസാമുദ്ദീനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് സംഭവം. വീട്ടമ്മയെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാടകവീട് ശരിയാക്കിത്തരാം എന്നു പറഞ്ഞ് തൃപ്രയാര്‍ ക്ഷേത്രം റോഡിലെ ലോഡ്ജില്‍ കൊണ്ടുവന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വലപ്പാട് എസ്എച്ച്ഒ കെ.എസ് സുശാന്തിന്‍രെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read More