മ​ഹാ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളു ! ബൈ​ക്ക് യാ​ത്രി​ക​ന്‍ തെ​റി​ച്ചു വീ​ണ​ത് ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക്; വീ​ഡി​യോ വൈ​റ​ല്‍…

പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം ഹെ​ല്‍​മ​റ്റ് വ​യ്ക്കു​ന്ന​വ​രെ ഒ​ന്നി​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ള്‍ ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ. ‘ന​ല്ല നി​ല​വാ​ര​മു​ള്ള ഐ​എ​സ്ഐ മാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബെം​ഗ​ളൂ​രു ജോ​യി​ന്റ് ട്രാ​ഫി​ക് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍.​ര​വി​കാ​ന്ത് ഗൗ​ഡ​യാ​ണ് അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ 19കാ​ര​നാ​യ അ​ല​ക്‌​സ് സി​ല്‍​വ പെ​ര​സ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഒ​രു വ​ള​വി​ല്‍ എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​രു​ന്ന ബ​സി​ന​ട​യി​ലേ​ക്ക് അ​ല​ക്സും ബൈ​ക്കും തെ​റി​ച്ച് വീ​ഴു​ന്ന​താ​ണ് ദൃ​ശ്യം. ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്ക​ട​യി​ല്‍ അ​ല​ക്സി​ന്റെ ത​ല അ​ക​പ്പെ​ടു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഹെ​ല്‍​മ​റ്റ് ത​ല​യി​ലു​ള്ള​ത് കാ​ര​ണം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഹെ​ല്‍​മ​റ്റ് ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഹെ​ല്‍​മ​റ്റി​ന്റെ പ്ര​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ബം​ഗ​ളൂ​രു…

Read More

വീ​ണി​ത​യ്യോ കി​ട​ക്കു​ന്നു ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ! അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന ബൈ​ക്ക് ക​ല്ലി​ല്‍​ത്ത​ട്ടി പ​റ​ന്നി​ങ്ങി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ന്റെ വേ​ലി​ക്കെ​ട്ടി​ല്‍…

അ​മി​ത​വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ക​ല്ലി​ല്‍​ത്ത​ട്ടി പ​റ​ന്നി​റ​ങ്ങി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ന്റെ വേ​ലി​ക്കെ​ട്ടി​നു​ള്ളി​ല്‍. വെ​ള്ള​യാം​കു​ടി എ​സ്എം​എ​ല്‍ പ​ടി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലേ​മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക്, ട്രാ​ന്‍​സ്‌​ഫോ​മ​റി​നു ചു​റ്റും സ്ഥാ​പി​ച്ച ഇ​രു​മ്പ് വേ​ലി​ക്കെ​ട്ടി​നു​ള്ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ യാ​ത്രി​ക​നു കാ​ര്യ​മാ​യ പ​രു​ക്കേ​റ്റി​ല്ല. അ​പ​ക​ടം ക​ണ്ട് ആ​ളു​ക​ള്‍ കൂ​ടി​യ​തോ​ടെ, ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വ് പി​ന്നാ​ലെ​യെ​ത്തി​യ സു​ഹൃ​ത്തി​ന്റെ ബൈ​ക്കി​ല്‍ ക​യ​റി​പ്പോ​യി. വി​വ​ര​മ​റി​ഞ്ഞ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി​യാ​ണ് ബൈ​ക്ക് പു​റ​ത്തെ​ത്തി​ച്ച​ത്. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ ട്രോ​ളു​ക​ളു​ടെ ബ​ഹ​ള​മാ​ണ്. ഇ​ല​ക്ട്രി​ക് ബൈ​ക്കാ​ണോ ഇ​തെ​ന്നും ചാ​ര്‍​ജ് ചെ​യ്യാ​നാ​ണോ ട്രാ​ന്‍​സ്‌​ഫോ​മ​റി​ല്‍ ഇ​ങ്ങ​നെ പാ​ര്‍​ക്ക് ചെ​യ്ത​തെ​ന്നു​മ​ട​ക്ക​മു​ള്ള ട്രോ​ളു​ക​ള്‍ പ​റ​പ​റ​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ച്ച ആ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഇ​ടു​ക്കി ആ​ര്‍​ടി​ഒ വ്യ​ക്ത​മാ​ക്കി. അ​പ​ക​ടം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ച​തി​ന് ശേ​ഷം തു​ട​ര്‍…

Read More

ഒന്നു കെട്ടിയ യുവാവ് ഇക്കാര്യം മറച്ചുവെച്ച് കാമുകിക്കൊപ്പം കറക്കം പതിവാക്കി ! എന്നാല്‍ ബൈക്ക് അപകടത്തില്‍ പെട്ടതോടെ പണിപാളി; ഒരു പ്രണയം പൊളിഞ്ഞത് ഇങ്ങനെ…

വിവാഹിതരായ ശേഷവും ചുറ്റിക്കളികള്‍ തുടരുന്ന പല ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരക്കാരനായ ഒരു യുവാവിനാണ് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്. 28കാരനായ യുവാവും 24കാരിയായ യുവതിയും ബൈക്കില്‍ കറങ്ങി പ്രണയം പങ്കിടുന്നതിനിടയിലാണ് വില്ലനായി ബൈക്കപകടം എത്തുന്നത്. യുവാവ് വിവാഹിതനാണെന്ന കാര്യം അറിയാതെയായിരുന്നു യുവതി ഇയാള്‍ക്കൊപ്പം ബൈക്കില്‍ കറങ്ങിയത്. എന്നാല്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴുണ്ടായ വാഹനാപകടം യുവാവിന്റെ പ്രണയ നാടകം പൊളിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് തൊടുപുഴയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാമുകിയുമായി വാഗമണ്ണിലേക്ക് പോകുമ്പോള്‍ തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ ഇരുവരേയും പോലീസ് എത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവാവ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ യുവതി യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.…

Read More