പോ​ത്ത് കു​ത്തി വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: പോ​ത്തി​ന്റെ കു​ത്തേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​മ​ന്ത​ളി ചൂ​ള​ക്ക​ട​വി​ലെ ചെ​റു​ക്കി​ണി​യ​ന്‍ ദേ​വ​കി​ക്കാ​ണ് (73) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ മേ​യാ​നാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്താ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. പോ​ത്തി​നെ കെ​ട്ടി​യ​ത​റി​യാ​തെ പ​റ​മ്പി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ ഓ​ടി​വ​ന്ന പോ​ത്ത് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ത്ത് കു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​വ​കി​യു​ടെ കാ​ലി​ല്‍ വ​ലി​യ മു​റി​വു​ണ്ട്. കൊ​മ്പു​കൊ​ണ്ട് കു​ട​ഞ്ഞെ​റി​ഞ്ഞ​പ്പോ​ള്‍ താ​ഴെ​വീ​ണ് ഇ​വ​രു​ടെ കൈ​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്.

Read More

കാ​ട്ടു​പോ​ത്തി​നെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന് ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി ക​ണ​മ​ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ല്ല​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​നം​വ​കു​പ്പി​നും പോ​ലീ​സി​നും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യ​തു ശ​രി​യ​ല്ല.റ​വ​ന്യൂ ഭൂ​മി​യി​ലെ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്റെ പ​രി​പൂ​ര്‍​ണ​മാ​യ അ​ധി​കാ​രം ക​ള​ക്ട​ര്‍​ക്കാ​ണ്. ഭാ​വി​യി​ല്‍ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​യാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ നി​ര്‍​ദ്ദേ​ശി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കാ​ട്ടു​പോ​ത്തി​നെ കാ​ണാ​നി​ല്ല ! വ​ന​ത്തി​നു​ള്ളി​ലേ​ക്ക് മ​ട​ങ്ങി​യ​താ​വാ​മെ​ന്ന് വ​നം​വ​കു​പ്പ്

കൊ​ല്ലം: ച​ട​യ​മം​ഗ​ല​ത്തെ മൂ​ന്നു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ളി​ല്‍ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി ഭീ​തി​പ​ര​ത്തി​യി​രു​ന്ന കാ​ട്ടു​പോ​ത്തി​നെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തി​നു​ശേ​ഷം ആ​രും ക​ണ്ടി​ല്ല. കാ​ട്ടു​പോ​ത്ത് വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന​താ​വാ​മെ​ന്ന വ​നം​വ​കു​പ്പ് ന​ല്‍​കു​ന്ന സൂ​ച​ന. ഇ​ത് ഭീ​തി​യി​ലാ​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ത​ത്ക്കാ​ലം ആ​ശ്വാ​സം​പ​ക​ര്‍​ന്നു. കാ​ട്ടു​പോ​ത്തി​നു​വേ​ണ്ടി ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വ​ന​പാ​ല​ക​സം​ഘം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടു​പോ​ത്ത് വ​ന​ത്തി​നു​ള്ളി​ലേ​ക്ക് പോ​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്റെ വി​ല​യി​രു​ത്ത​ല്‍. ആ​യൂ​ര്‍ ഭാ​ഗ​ത്ത് ര​ണ്ട് ദി​വ​സം മു​ന്പ് ക​ണ്ട കാ​ട്ടു​പോ​ത്തി​നെ പി​ന്നീ​ട് ച​ട​യ​മം​ഗ​ല​ത്ത് ഇ​ടു​ക്കു​പാ​റ ഭാ​ഗ​ത്താ​ണ് ക​ണ്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഫി​ല്‍​ഗി​രി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ക​ണ്ട കാ​ട്ടു​പോ​ത്തി​നെ പി​ന്നീ​ട് ആ​രും ക​ണ്ടി​ല്ല. ഇ​വി​ടെ​യു​ള്ള റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലൂ​ടെ വ​ന​ത്തി​നു​ള്ള ക​ട​ന്നി​രി​ക്ക​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് ന​ല്‍​കു​ന്ന സൂ​ച​ന.

Read More

മനുഷ്യരുടെ ഒപ്പമുള്ള ജീവിതം മടുത്തപ്പോള്‍ കാട്ടിലേക്ക് ! നാട്ടില്‍ നിന്നും ഒളിച്ചോടി കാട്ടിലെത്തിയ പശു ഇപ്പോള്‍ ജീവിക്കുന്നത് കാട്ടുപോത്തുകള്‍ക്കൊപ്പം; വീഡിയോ കാണാം…

സ്വതന്ത്രമായ ജീവിതമാണ് ഓരോ ജീവിയും ആഗ്രഹിക്കുന്നത്. മനുഷ്യന്‍ അടക്കി വളര്‍ത്തുമ്പോഴും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുജീവികളുടെ ഉള്ളിന്റെയുള്ളില്‍ സ്വതന്ത്രരാവാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. കന്നുകാലികളെ അടക്കി ഭരിക്കുന്ന മനുഷ്യനെ വെല്ലുവിളിച്ച് കാട്ടു പോത്തുകള്‍ക്കൊപ്പം ജീവിക്കാന്‍ പോയ പശുവിനെക്കുറിച്ചാണ്. പോളണ്ടിലെ ബിയോവോലീസ് ദേശീയ പാര്‍ക്കിലാണ് യൂറോപ്പിലെ കാട്ടു പോത്തുകളായ ബൈസണുകള്‍ക്കൊപ്പം ഒരു പശു കഴിഞ്ഞ ഒന്‍പതു മാസമായി ജീവിക്കുന്നത്. ബൈസണുകളുടെ കൂട്ടത്തിലൊരാളായി അവരുടെ കൂടെ ജീവിക്കുന്ന നിലയില്‍ ലിമൗസിന്‍ ഇനത്തില്‍ പെട്ട തവിട്ടു നിറമുള്ള പശുവിനെയാണ് കിഴക്കന്‍ പോളണ്ടില്‍ കണ്ടെത്തിയത്. ബൈസണുകളെ നിരീക്ഷിക്കുന്ന റാഫേല്‍ എന്ന ഗവേഷകനാണ് ഈ അസാധാരണ കാഴ്ച ആദ്യമായി കാണുന്നത്. ഇദ്ദേഹം ഈ പശുവിന്റെ ചിത്രമെടുക്കുകയും ചെയ്തു. ബൈസണ്‍ കൂട്ടത്തോട് ഇണങ്ങി ചേര്‍ന്നാണ് പശു കഴിയുന്നതെന്നും ഇവയോടൊപ്പം തന്നെ ഭക്ഷണം തേടുകയും മറ്റും ചെയ്യുന്നുണ്ടെന്നും റാഫേല്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പശു ബൈസണുകളോടൊപ്പം കൂടിയതാകാമെന്നാണ് റാഫേല്‍ ആദ്യം…

Read More