സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്ത്. ഇതു പ്രകാരം ജൂണ്‍ എട്ടിനും 14നുമിടയ്ക്ക് സുശാന്ത് കാമുകി റിയ ചക്രബോര്‍ത്തിയുമായി സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാകുകയാണ്. സുശാന്തിന്റെ ഫോണ്‍കോള്‍ റെക്കോഡുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു. ജൂണ്‍ 8നാണ് സുശാന്തിന്റെ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും റിയ പോയത്. 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. 2020 ജനുവരി 20-25 കാലയളവില്‍ ഇരുപതു തവണ ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് ഹരിയാനയിലെ പഞ്ചകുലയില്‍ സഹോദരിയ്‌ക്കൊപ്പമായിരുന്നു സുശാന്ത്. ജൂലൈ 25ന് നടി റിയ ചക്രബോര്‍ത്തിയ്‌ക്കെതിരേ സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്‌ന പോലീസിന് പരാതി നല്‍കിയിരുന്നു. റിയ നിരന്തരം സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് പരാതി. കുടുംബത്തെ സുശാന്തുമായി അകറ്റി നിര്‍ത്തിയിരുന്നതും റിയയായിരുന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം പട്‌ന പോലീസ് റജിസ്റ്റര്‍…
Read MoreTag: covid19
കോവിഡ് രോഗമുക്തര്‍ വളരെ വേഗം കഷണ്ടിയാകും ? പുതിയ റിപ്പോര്‍ട്ട് മുടി പ്രേമികളായ യുവതീയുവാക്കളെ ആകുലരാക്കുന്നത്…
കോവിഡില്‍ നിന്നു രോഗമുക്തി നേടിയാല്‍ പോലും പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കുമെന്ന് പഠനങ്ങള്‍. പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ തെളിയുന്നത് കോവിഡ് രോഗമുക്തരില്‍ മുടികൊഴിച്ചില്‍ വ്യാപകമായി കാണുന്നുവെന്നാണ്. സര്‍വൈവര്‍ കോര്‍പ് ഫേസ്ബുക്ക് ഗ്രൂപ്പ് 1500ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കോവിഡ് മുക്തരും മുടികൊഴിച്ചില്‍ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്. മുടിയുടെ വളര്‍ച്ച താല്‍ക്കാലികമായി മുരടിക്കുന്ന അവസ്ഥയാണ് ടെലോജന്‍ എഫ്‌ളുവിയം. എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം…
Read Moreകോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ വന്‍വീഴ്ചയെന്ന് ആരോപണം !കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയ്‌ക്കൊപ്പം വാര്‍ഡിലുണ്ടായിരുന്നത് 40 ഗര്‍ഭിണികള്‍…
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിച്ച ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. നാല്‍പതോളം ഗര്‍ഭിണികള്‍ ഉണ്ടായിരുന്ന നാലാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്ന ഇവരെ ഫലം പോസീറ്റിവായതോടെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരോടൊപ്പം വാര്‍ഡിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കോവിഡ് പരിശോധനയ്ക്ക് അയച്ചതെന്നും നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി വൃത്തങ്ങള്‍ തയാറായില്ലെന്നുമാണ് ആരോപണം. ഇവരില്‍ ഭൂരിഭാഗം പേരെയും സിസേറിയനു വിധേയരാക്കുകയും മറ്റുള്ളവരെ വീടുകളിലേക്കു മടക്കി അയക്കുകയും ചെയ്തു. വ്യാഴാഴ്ച നാലാം വാര്‍ഡിലുണ്ടായിരുന്ന അമ്മയ്ക്കും വെള്ളിയാഴ്ച മറ്റൊരു ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു. സിസേറിയനു വിധേയയാക്കിയ ഗര്‍ഭിണിയുടെ കോവിഡ് പരിശോധന ഫലം വരുന്നതിനുമുന്പ് വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്കായി ഒരുക്കിയ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഉച്ചയോടെ ഇവരുടെ ഫലം പോസീറ്റിവായി. ഇതിനുശേഷമാണ് ഇവരെ നിരീക്ഷണത്തിലേക്കു മാറ്റിയത്. കോവിഡ് പോസീറ്റിവാകുന്ന ഗര്‍ഭിണികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍…
Read Moreമൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടത് കാമുകിയ്ക്ക് 18 തികഞ്ഞതോടെ ! കണ്ടെയ്ന്‍മെന്റ് സോണില്‍ ഒളിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് മുങ്ങി;വിവാഹിതരായതിനു തൊട്ടു പിന്നാലെ ഇരുവരെയും പോലീസ് പൊക്കി; അങ്കമാലിയില്‍ നടന്ന കല്യാണം ഇങ്ങനെ…
ആലോചിച്ചുറപ്പിച്ച കല്യാണങ്ങള്‍ ഒട്ടുമിക്കതും കോവിഡ് കാലത്ത് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്നെങ്കിലും ഒളിച്ചോടി കല്യാണം കഴിക്കാന്‍ പ്ലാനിട്ട പലര്‍ക്കും കോവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ഒളിച്ചോടി കല്യാണം കഴിക്കാമെന്ന് വിചാരിച്ചാല്‍ പലയിടത്തും കണ്ടെന്റെമ്ന്റ് സോണും ക്ലസ്റ്ററും എല്ലാം ആയതോടെ നാടുചുറ്റും പൊലീസ് വളഞ്ഞിരിക്കുന്ന അവസ്ഥ. എവിടെ ഒളിച്ചോടി പോയാലും നാട്ടുകാര്‍ സംശയത്തോടെ നോക്കുന്ന അവസ്ഥയാണുള്ളത്. ഈ കോവിഡ് കാലത്ത് ഏറെ സാഹസികമായി നടന്ന ഒരു ഒളിച്ചോട്ട കല്യാണത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. അങ്കമാലിയിലാണ് ഈ പുലിവാല്‍ കല്യാണം നടന്നത്. തുറവൂരില്‍ കണ്ടെയ്‌ന്മെന്റ് സോണില്‍ നിന്ന് ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെയും പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. കണ്ടെയ്‌ന്മെന്റ് സോണിന്റെ അകത്ത് കടന്നതിന് യുവാവിനെതിരെയും പുറത്തു കടന്നതിന് പെണ്‍കുട്ടിക്കെതിരേയുമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. തുറവൂര്‍ പഞ്ചായത്തില്‍ കണ്ടെയ്‌ന്മെന്റ് സോണായ നാലാം വാര്‍ഡിലാണ് സംഭവം.…
Read Moreഇവിടെ ഇങ്ങനെയാണ്… കോവിഡ് ബാധിതരോട് മാനസിക അകല്‍ച്ചയല്ല ശാരീരിക അകല്‍ച്ചയാണ് വേണ്ടതെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; ഹ്രസ്വചിത്രം കാണാം…
കോവിഡ് എന്ന മഹാമാരിയെ അകറ്റാന്‍ കോവിഡ് ബാധിതരോട് ശാരീരിക അകല്‍ച്ചയാണ് പാലിക്കേണ്ടത് അല്ലാതെ മാനസിക അകല്‍ച്ചയല്ല എന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘ഇവിടെ ഇങ്ങനെയാണ്’ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കാലങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ചില നല്ല മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും എന്ന നിര്‍വചനത്തോടെയാണ് നടന്‍ സിദ്ധിഖ് ഈ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. യൂടൂബില്‍ ഏറെ ശ്രദ്ധേ നേടിയ ചിത്രം സിദ്ധിഖിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സിജു വില്‍സന്‍, മിയ, ഹണി റോസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരുപോലെ നമ്മുടെ നാടും ഇങ്ങനെയാണോയെന്ന് ഒരോ മലയാളിയോടും ചോദിക്കുന്നുണ്ട് ഈ ചിത്രം. ആശയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമ കൊണ്ടും പ്രശംസ…
Read Moreആന്റിജന്‍ ടെസ്റ്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ ? ഡല്‍ഹിയില്‍ ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായ 2828 പേരെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയമാക്കിയപ്പോള്‍ 400 പേര്‍ക്ക് കോവിഡ്…
കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള ചെലവു കുറഞ്ഞ മാര്‍ഗം എന്ന നിലയിലാണ് ഇപ്പോള്‍ ആന്റിജന്‍ ടെസ്റ്റ് വ്യാപകമായി നടത്തുന്നത്. എന്നാല്‍ ഇതിന്റെ ഫലം പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡല്‍ഹിയില്‍ ജൂലൈ 24വരെ 4.04 ലക്ഷം പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതില്‍ 3.79 ലക്ഷം പേര്‍ക്കാണ് ഫലം നെഗറ്റീവായത്. ഇതില്‍ രോഗലക്ഷണമുള്ള 2828 പേരെ ആര്‍ടിപിസിആര്‍ നടത്തിയതില്‍ 404 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരമണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്നതും ചെലവു കുറവാണെന്നതുമാണ് ആന്റിജന്‍ പരിശോധനയുടെ നേട്ടം. ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ക്ക് രോഗമില്ലെന്ന് ഒന്നുകൂടി ഉറപ്പിക്കാന്‍ നടത്തിയ പരിശോധനയിലാണ് നാനൂറോളം പേരില്‍ കോവിഡ് കണ്ടെത്തിയത്. നിലവില്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍, രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയരായാല്‍ മതി. പനി, ചുമ, തൊണ്ടവേദന ഇവയിലേതെങ്കിലുമൊരു ലക്ഷണമുള്ളവരാണ് ആര്‍ടിപിസിആര്‍ കൂടി നടത്തേണ്ടത്. അതേസമയം,…
Read Moreശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും കൊറോണ പിടികൂടും ! കോവിഡ് ഭേദമായവരുടെ ഹൃദയപ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടായേക്കാം; പുതിയ പഠനങ്ങള്‍ അതീവ ഗൗരവകരം…
കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനം. ഇതു കൂടാതെ വൃക്കകള്‍,മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യസം കണ്ടെത്തിയിട്ടുണ്ടെന്ന് ജര്‍മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ പറയുന്നു. ജര്‍മനിയില്‍ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച് മരിച്ചവരിലെ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തില്‍ വലിയ തോതില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനില്‍ക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്‌നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ…
Read Moreആയുര്‍വേദത്തിന്റെ ഒരു ശക്തിയേ… കോവിഡ് ബാധിച്ച അച്ഛനെയും തന്നെയും രക്ഷിച്ചത് ആയുര്‍വേദ മരുന്നെന്ന് നടന്‍ വിശാല്‍…
നടന്‍ വിശാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി വിവരം. താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിവരങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്. ‘അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്‍മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ‘വിശാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ പോസ്റ്റിനു താഴെ കമന്റുകളുടെ ബഹളമാണ്. പല വിധത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്. കോവിഡിന് വാക്സിന്‍ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന…
Read Moreഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോള്‍ എണീറ്റ് വന്ന്, നമ്മളെ ഒന്ന് നോക്കിയിട്ട് മാസ്‌ക് അഴിച്ച് പോക്കറ്റില്‍ ഇട്ടിട്ട് ഒരു പുച്ഛച്ചിരി… എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തില്‍ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കേ പറയാനുള്ളൂ; കണ്ടക്ടറുടെ കുറിപ്പ് വൈറലാകുന്നു…
കോവിഡിനെതിരായ പ്രതിരോധത്തില്‍ അത്യാവശ്യഘടകമാണ് ഫേസ്മാസ്‌ക്. എന്നാല്‍ പലരുടെയും മാസ്‌ക് ധാരണം ഒരു പ്രഹസനമായി മാറുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും മാസ്‌ക്കില്ലാതെയും ഉള്ള മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതെയും വരുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുകയാണ്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നേരെയാണ് ദിവസേന പോലീസ് കേസെടുക്കുന്നത്. യഥാര്‍ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ആളുകളില്‍ ഒരു ചെറു വിഭാഗം മാത്രമാണ് പോലീസിന്റെ കണ്ണില്‍ പെടുന്നത്. അല്ലാത്ത എത്രയോ പേരാണ് കോവിഡ് വ്യാപനസാധ്യതയുമായി നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നത്. ഇത്തരക്കാരെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു വിനീത വിജയന്‍ എന്ന വനിതാ കണ്ടക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്… ഈ കാഴ്ച നിങ്ങളു കൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍…
Read Moreആറുമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മയെപ്പോലെ നോക്കി ! കോവിഡ് ഭേദമായി എത്തിയ എല്‍ദോയ്ക്കും ഷീനയ്ക്കും ഷീനയ്ക്കും എല്‍വിനെ കൈമാറുമ്പോള്‍ കണ്ണീരണിഞ്ഞ് ഡോ.മേരി അനിതയും കുടുംബവും…
ആറുമാസം പ്രായമുള്ള കുഞ്ഞ് എല്‍വിന് ഒരു മാസം പെറ്റമ്മയായിരുന്നു ഡോ. മേരി അനിത. ഒടുവില്‍ എല്‍വിന്റെ മാതാപിതാക്കളായ എല്‍ദോയ്ക്കും ഷീനയ്ക്കും കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് കുഞ്ഞിനെ കൈമാറുമ്പോള്‍ ഡോ.മേരി അനിതയുടെ കുടുംബം വിങ്ങിപ്പൊട്ടി. കോവിഡ് ബാധിതരായ മാതാപിതാക്കളുടെ കുഞ്ഞിന്റെ സുരക്ഷ ഒരു മാസം മുമ്പാണ് ഡോക്ടര്‍ ഏറ്റെടുത്തത്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ സ്ഥാപക ചെയര്‍മാനാണ് ഡോ.മേരി അനിത. അമ്മയും അച്ഛനും അരികിലില്ലാതെ ഉണ്ണിക്കുട്ടന്‍ എന്ന ഓമനപ്പേരില്‍ ലാളിച്ചു വളര്‍ത്തിയ എല്‍വിനെ ഒരു ജലദോഷംപോലും വരാതെ കൈമാറാനായതിന്റെ ആശ്വാസത്തിലാണ് ഈ വേര്‍പിരിയലിന്റെ നൊമ്പരത്തിലും അനിത. അനിതയെ പോലെ തന്നെ മൂന്നു മക്കള്‍ക്കും എല്‍വിനെ പിരിയാന്‍ വിഷമമായിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നിനാണ് എല്‍ദോയും ഭാര്യ ഷീനയും ചേര്‍ന്ന് ഡോ.മേരി അനിതയുടെ വൈറ്റിലയിലെ ഫ്‌ളാറ്റിലെത്തിയാണ് മകനെ ഏറ്റു വാങ്ങിയത്. എല്‍വിന്റെ പിതാവ് എല്‍ദോയ്ക്ക്…
Read More