വുഹാനിലെ കോവിഡ് ബാധയെക്കുറിച്ച് ചൈന ഇന്നേവരെ പറഞ്ഞ കാര്യങ്ങളില്‍ പലതും പച്ചക്കള്ളമെന്നു വെളിപ്പെടുത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാനിലെ മൂന്നു ശതമാനത്തിലേറെ ജനങ്ങളില്‍ വൈറസ് കരുതിയതിലും നേരത്തെതന്നെയുണ്ടെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. മേഖലയിലെ ജനങ്ങളില്‍ നടത്തിയ ആന്റിബോഡി പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ അദൃശ്യ കോവിഡ് രോഗികളില്‍ വലിയൊരു പങ്കും വളരെ കുറച്ചു ലക്ഷണങ്ങളോ തീരെ ലക്ഷണങ്ങള്‍ ഇല്ലാത്തവരോ ആയിരുന്നുവെന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് പരിശോധന നടത്തിയത് കോവിഡ് 19 രോഗാണു ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളേയും ജനിതകഘടകങ്ങളേയും തിരിച്ചറിയുന്നതിന് വേണ്ടി നടത്തുന്ന ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റാണ് നടത്തിയത്. ഈ പരിശോധന വഴി കോവിഡ് 19 ശരീരത്തിലെത്തിയിട്ടും പ്രത്യേകിച്ച് ലക്ഷണങ്ങള്‍ കാണിക്കാത്തവരേയും ചെറിയ…
Read MoreTag: covid19
പുരകത്തുമ്പോള്‍ വാഴ വെട്ടാനൊരുങ്ങി ചൈന ! ദക്ഷിണ ചൈനാക്കടലിന്റെ അവകാശം പിടിച്ചെടുക്കാന്‍ സൈനിക നീക്കം; ഈ നീക്കത്തിനു തടയിടാന്‍ അമേരിക്കയും റഷ്യയും; കൊറോണയെപ്പോലും ആയുധമാക്കുന്ന ചൈനയുടെ കുതന്ത്രം കണ്ട് അമ്പരന്ന് ലോകം…
ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം. ദക്ഷിണ ചൈനീസ് സമുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്. ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ്…
Read Moreനെഗറ്റീവ് ആയവര്‍ വീണ്ടും രോഗബാധിതരാവാന്‍ കാരണം ഉറങ്ങിക്കിടക്കുന്ന വൈറസുകള്‍ ഉണരുന്നതോടെ ! കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍ ആശങ്കാജനകം; ലോകാരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തല്‍ ആശങ്കാജനകം…
കൊവിഡ് ബാധയെക്കുറിച്ചും വൈറസിനെക്കുറിച്ചും ലോകമെമ്പാടും പഠനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ പുതിയ വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ആശങ്കയേറ്റുന്നതാണ്. ഒരിക്കല്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാവുകയല്ല ചെയ്യുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നിരുന്നാലും രോഗമുക്തി നേടിയവരില്‍ പലരും പക്ഷെ പൂര്‍ണ്ണമായും വൈറസില്‍ നിന്നും മുക്തി നേടുന്നില്ലെന്നും, നിര്‍ജ്ജീവമായ വൈറസ് അവശിഷ്ടങ്ങള്‍ അവരില്‍ ഉണ്ടാകുമെന്നും ആണ് പുതിയ വിവരം. ദക്ഷിണ കൊറിയയില്‍ ഇത്തരത്തില്‍ രോഗമുക്തി നേടിയ ഏകദേശം 300 പേര്‍ക്ക് വീണ്ടും കൊറോണ ബാധയുണ്ടായി എന്ന റിപ്പോര്‍ട്ട് നേരത്തേ വന്നിരുന്നു. ഇത് ശരിയാണെങ്കില്‍, ക്വാറന്റൈന്‍ നിബന്ധനകളില്‍ ഇളവ് വരുത്തുന്നതും, എന്തിന്, ഈ രോഗത്തെ ചെറുക്കാനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുന്നതുപോലും ഒരുപക്ഷെ അസാദ്ധ്യമാകുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ പോസിറ്റീവ് കാണിക്കപ്പെടുന്നത് യഥാര്‍ത്ഥ രോഗബാധയല്ലെന്നും നേരത്തെ അതില്‍ അവശേഷിച്ചിട്ടുള്ള വൈറസ് അവശിഷ്ടങ്ങളുമാണെന്നാണ് പുതിയ കണ്ടുപിടുത്തം. ഒരിക്കല്‍…
Read Moreകോവിഡിനെ നിര്‍വീര്യമാക്കുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ ! പ്രതിരോധ മരുന്ന് ഗവേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് സൂചന; കോവിഡിനെതിരായ പോരാട്ടത്തിലെ പുതിയ പുരോഗതികള്‍ ഇങ്ങനെ…
കോവിഡ് 19ന് കാരണമായ സാര്‍സ്-കോവ്-2 വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡി കണ്ടെത്തിയതായി അവകാശപ്പെട്ട് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 47ഡി11 എന്നപേരില്‍ അറിയപ്പെടുന്ന ഈ ആന്റിബോഡി, വൈറസിന്റെ മുള്ളിനു സമാനമായ പ്രോട്ടീനുകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഈ സ്‌പൈക്ക് പ്രോട്ടീനുകളാണ് മനുഷ്യ കൊശത്തില്‍ തൂങ്ങിനില്‍ക്കാനും സ്വന്തം ജനിതകഘടന അകത്തേക്ക് കടത്തി വിടാനും കോവിഡ് വൈറസുകളെ സഹായിക്കുന്നത്. ഇവയെ നിര്‍വ്വീര്യമാക്കിയാല്‍ രോഗത്തില്‍ നിന്നു തന്നെ രക്ഷനേടാം എന്നിരിക്കെ ഈ കണ്ടുപിടുത്തം, കൊറോണയെ ചെറുക്കുവാനുള്ള നടപടികളില്‍ അതീവ പ്രാധാന്യം ഉള്ള ഒന്നാണ്. ലോകത്ത് രണ്ടരലക്ഷത്തിലധികം മനുഷ്യരുടെ ജീവനെടുത്ത് കുതിക്കുന്ന വൈറസിനെ നശിപ്പിക്കാന്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്നതാണ് പുതിയ കണ്ടുപിടിത്തം എന്നാണ് വിലയിരുത്തല്‍. ഈ ആന്റിബോധി മനുഷ്യശരീരത്തിലേക്ക് കുത്തിവച്ചാല്‍ ഈ പകര്‍ച്ചവ്യാധിയുടെ ഗതി തന്നെ മറ്റൊന്നാകും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗം വരാതിരിക്കാനുള്ള പ്രതിരോധമരുന്നായും ഇത് ഉപയോഗിക്കാനാകും. മനുഷ്യ ജീനുകള്‍ വഹിക്കുവാന്‍ തക്കവണ്ണം മാറ്റങ്ങള്‍ വരുത്തിയ…
Read Moreഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ എഫ്ഡിഎ ! ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്…
മലേറിയയ്‌ക്കെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. കോവിഡ് ചികിത്സക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചതായിരുന്നു ഈ മരുന്ന്. എന്നാല്‍ ഈ മരുന്ന് കോവിഡ് രോഗികളില്‍ ഉപയോഗിക്കുമ്പോള്‍ ജീവന്‍ അപകടപ്പെടുത്തുന്ന ഗുരുതരമായ ഹൃദയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പ്. അതേസമയം, കോവിഡിന് സാധ്യമായ ഒരു ചികിത്സയാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതെന്ന് ട്രംപ് ആവര്‍ത്തിച്ച് പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഈ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി തെളിയിക്കാന്‍ നിര്‍ണായക പരിശോധനകളൊന്നും പൂര്‍ത്തിയായിട്ടുമില്ല. ‘ആരോഗ്യ പരിപാലന വിദഗ്ധര്‍ അവരുടെ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ ഉപാധികളും തേടുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, മികച്ച മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡ് 19-നായുള്ള ഈ…
Read Moreകോവിഡിനെപ്പറ്റി കേവലമൊരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടി വരും ! അമേരിക്കയിലെ കോവിഡ് രോഗികളുടെ രക്തത്തിലുണ്ടാകുന്ന മാറ്റം അസാധാരണം; എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മാര്‍…
കോവിഡിനെപ്പറ്റി കേവലമൊരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍. അമേരിക്കയിലെ കോവിഡ് ബാധിതരുടെ രക്തത്തില്‍ സംഭവിക്കുന്ന അസാധാരണ അവസ്ഥയാണ് ഡോക്ടര്‍മാരെയാകെ ആശങ്കാകുലരാക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരാണ് രോഗികളുടെ വിവിധ ആന്തരികഅവയവങ്ങളില്‍ രക്തം കട്ടിയാകുന്നതും കട്ട പിടിക്കുന്നതും അസാധാരണ സാഹചര്യമായി ചൂണ്ടിക്കാട്ടിയത്. കൊറോണ വൈറസ് ഒരാളുടെ ശരീരത്തെ എത്ര ഗുരുതരമായി ബാധിക്കുമെന്നതിന്റെ സൂചനയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മറ്റൊരു വൈറസും ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നതായി താന്‍ കണ്ടിട്ടില്ലെന്ന് ഫിലാഡല്‍ഹിയയിലെ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പാസ്‌കല്‍ ജബ്ബര്‍ പറഞ്ഞു. മൗണ്ട് സിനായ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിഡ്നി ഡയാലിസിസ് കത്തീറ്ററുകള്‍ കട്ട പിടിച്ച രക്തം കൊണ്ട് അടയുന്നതായി ശ്രദ്ധയില്‍പെടുത്തി. വെന്റിലേറ്ററില്‍ കഴിയുന്ന ചില രോഗികളുടെ ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ രക്തമില്ലാത്ത അവസ്ഥയാണുള്ളതെന്ന് പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. വൈറസ്…
Read Moreരോഗം ബാധിച്ചിട്ട് 42 ദിവസം ! 19-ാം തവണയും പരിശോധനഫലം പോസിറ്റീവ്; പത്തനംതിട്ടയില്‍ 62കാരി ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു;ഒപ്പം രോഗം ബാധിച്ച മകള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പേ രോഗം ഭേദമായി…
കോവിഡ് 19 ബാധിതരുടെ ക്വാറന്റൈന്‍ പീരിഡ് സംബന്ധിച്ച് സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. രോഗം ബാധിച്ച് 42 ദിവസം പിന്നിടുമ്പോഴും പരിശോധന നെഗറ്റീവാകാതെയിരിക്കുന്ന രോഗി ആശങ്കയുയര്‍ത്തുകയാണ്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ 62 കാരിയാണ് ഒന്നര മാസത്തിലേക്ക് അടുത്തിട്ടും രോഗം ഭേദമാകാതെ തുടരുന്നത്. ഇവരുടെ സാമ്പിള്‍ 19-ാം തവണ അയച്ചപ്പോഴും പോസിറ്റീവാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ജണ്ടായിക്കല്‍ സ്വദേശിനിയുടെ കേസ് ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെയും അമ്പരപ്പിക്കുകയാണ്. ദീര്‍ഘനാളായി ചികിത്സ തുടരേണ്ടി വന്നിരിക്കുന്ന സംസ്ഥാനത്തെ ആദ്യ കേസാണ് ഇത്. നേരത്തേ ദുബായില്‍ നിന്നും വന്ന രോഗബാധിതന് 22 ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോഴും സാമ്പിള്‍ പോസിറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ കാലാവധി 28 ദിവസമായി സംസ്ഥാനത്തെ ആരോഗ്യവിഭാഗം പുനര്‍ക്രമീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളുടെ കുടുംബവുമായി രണ്ടുദിവസം അടുത്തിടപഴകിയാണ് രോഗം ഉണ്ടായത്. ഇവര്‍ക്ക് പക്ഷേ പ്രകടമായ മറ്റു രോഗങ്ങളില്ല. എന്നാല്‍…
Read Moreഈനാംപേച്ചിക്ക് വവ്വാല് കൂട്ട് ! കോവിഡ് എന്ന മഹാമാരിയ്ക്കും പിന്നില്‍ വവ്വാലും ഈനാംപേച്ചിയുമെന്ന് ഐസിഎംആര്‍; കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുക 1000 വര്‍ഷത്തിലൊരിക്കല്‍…
ലോകത്തെയാകെ ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നു പിന്നില്‍ വവ്വാലോ ഈനാംപേച്ചിയോ തന്നെയാകാമെന്ന് ചൈനീസ് പഠനത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). വവ്വാലുകളില്‍ കാണുന്ന വൈറസിനു പരിവര്‍ത്തനം സംഭവിച്ചതാണ് ഇപ്പോഴത്തെ കോവിഡ് മഹാമാരിക്കു കാരണമായ വൈറസ് എന്നാണ് ചൈനീസ് പഠനത്തില്‍ വ്യക്തമാക്കുന്നത്. വൈറസ് ഒന്നുകില്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നതോ അല്ലെങ്കില്‍ വവ്വാലുകളില്‍ നിന്നും ഈനാംപേച്ചികളിലേക്കും ഈനാംപേച്ചികളില്‍ നിന്നും മനുഷ്യനിലേക്കും പകര്‍ന്നതോ ആകാനാണ് സാധ്യത എന്നും ഐസിഎംആര്‍ പറയുന്നു. ചൈനയില്‍ നടത്തിയ ഒരു ഗവേഷണമനുസരിച്ച് കൊറോണ വൈറസ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ വവ്വാലുകളില്‍ രൂപാന്തരപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകളില്‍ നിന്ന് ഇത് ഈനാംപേച്ചികളിലേക്കും അവയില്‍ നിന്നും മനുഷ്യനിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.” ഐസിഎംആറിന്റെ ഹെഡ് സയന്റിസ്റ്റ് ഡോ. രാമന്‍ ആര്‍.ഗംഗാഖേദ്കര്‍ പറഞ്ഞു. മാത്രമല്ല ആയിരം വര്‍ഷത്തിലൊരിക്കലാണ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് മനഷ്യരിലേക്ക് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More21കാരനെ കണ്ടം തുണ്ടം കഷണങ്ങളാക്കി കമിതാക്കളായ യുവതികള്‍ ! യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം മോഷ്ടിക്കാന്‍ വിരലുകള്‍ മുറിച്ചെടുത്തു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
കോവിഡ് കാര്യമായ നാശം വിതയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. ഇതിനിടയ്ക്ക് രാജ്യത്തെയാകെ ഞെട്ടിക്കുകയാണ് ഒരു കൊലപാതകം. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസി(21)നാണ് ജീവന്‍ നഷ്ടമായത്. അല്‍ഗാര്‍വ് സ്വദേശികളായ മരിയ മാല്‍വേര(19) മരിയാന ഫോന്‍സെക(23) എന്നിവരെയാണ് പോര്‍ച്ചുഗീസ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. അല്‍ഗാര്‍വിലെ ഹോട്ടല്‍ ജീവനക്കാരനായ ഡിയോഗോ ഗോണ്‍സാല്‍വസിനെ(21)യാണ് ഇവര്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്. മാര്‍ച്ച് 27 ന് അല്‍ഗാര്‍വിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഡിയോഗോയുടെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാരിയായ മാല്‍വേരയും നഴ്‌സായ ഫോന്‍സെകയും പ്രണയത്തിലായിരുന്നു. ഫോന്‍സെകയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് മാല്‍വേരയ്ക്ക് ഡിയോഗോയുമായും അടുപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അമ്മയുടെ മരണത്തിന്റെ നഷ്ടപരിഹാരമായി 60000 പൗണ്ട് (ഏകദേശം 56 ലക്ഷത്തോളം രൂപ) ഡിയോഗോയ്ക്ക്…
Read Moreപ്രധാനമന്ത്രിയെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രോഗം മൂര്‍ച്ഛിച്ച് അവശനായ ശേഷം ! ബോറിസ് ജോണ്‍സന്റെ രോഗം എത്രയും വേഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് ലോകനേതാക്കള്‍; ബ്രിട്ടന്റെ അവസ്ഥ ഇങ്ങനെ…
കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ(55) രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് നേരിടുകയും വിളറി വെളുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ ഒരു എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെസ്റ്റ് മിന്‍സ്റ്ററിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. പത്തു ദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നിട്ടു പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നമ്പര്‍ 11 ഫ്‌ളാറ്റില്‍ തന്നെ സെല്‍ഫ് ഐസൊലേഷനില്‍ നിര്‍ത്തിയ നടപടി പരക്കെ വിമര്‍ശന വിധേയമാവുകയാണിപ്പോള്‍. പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന തരത്തിലുള്ള പേര് ദോഷമാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നത്. അവസാനം ഗുരുതരാവസ്ഥയിലായപ്പോള്‍ ഓടിപ്പിടിച്ച് ചികിത്സിക്കുന്നുവെന്ന വിമര്‍ശനവും ബ്രിട്ടന് നേരെ ഉയര്‍ന്നിരിക്കുകയാണ്. ബ്രിട്ടനിലെ പരിതസ്ഥിതി വെളിവാക്കുന്ന ഇതിലും നല്ല ഉദാഹരണങ്ങളില്ലെന്നാണ് പലരും പറയുന്നത്. ബോറിസ് ജോണ്‍സന് സൗഖ്യം നേര്‍ന്ന്…
Read More