കൊല്ലം: സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മാണം തടഞ്ഞതിലും ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ സി.പി.ഐ. നേതാക്കള്‍ക്കു പണം നല്‍കിയിരുന്നെന്നു മകന്‍ സുനിലിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം പണയംവച്ച് 63,000 രൂപയാണു സി.പി.ഐ. നേതാക്കള്‍ക്കു നല്‍കിയത്. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ രസീതുകള്‍ സുനില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സുഗതന്‍ സി.പി.ഐ. നേതാക്കന്‍മാര്‍ക്കു പണം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23-നാണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുഗതന്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലില്‍ ഒരു വര്‍ക്ക്ഷോപ്പ് നിര്‍മിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ സ്ഥലം വയല്‍ നികത്തിയതാണെന്നാരോപിച്ച് എ.ഐ.െവെ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ സുഗതന്‍ കടക്കെണിയിലാകുകയായിരുന്നു. സുഗതനോടു ചില നേതാക്കള്‍ക്കു വ്യക്തിവിരോധം…
Read MoreTag: cpi
വിപ്ലവം പാവപ്പെട്ടവന്റെ നെഞ്ചത്തല്ല വേണ്ടത് ! 35 വര്‍ഷം മണലാരണ്യത്തില്‍ പണിയെടുത്ത സുഗതന്‍ മടങ്ങിയെത്തിയത് വര്‍ക്ക്‌ഷോപ്പ് നടത്തി ജീവിക്കാന്‍; ഒടുവില്‍ പാര്‍ട്ടിക്കാരുടെ ഇടപെടലില്‍ മനം നൊന്ത് ആത്മഹത്യയും…
പത്തനാപുരം: ദീര്‍ഘമായ 35 വര്‍ഷങ്ങള്‍ മണലാരണ്യത്തില്‍ ചെലവഴിച്ച ശേഷം ശിഷ്ടകാലം ജന്മനാട്ടില്‍ കഴിയാനെത്തിയ പ്രവാസി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വര്‍ക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായി നിര്‍മ്മിച്ച താത്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. വയല്‍ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാനാകാത്ത സാഹചര്യം വന്നതാണ് സുഗതനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. വര്‍ക്ക്ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപത്തുള്ള ഷെഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതന്‍ തൂങ്ങി മരിച്ചത്. ഇയാള്‍ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹത്തിനുസമീപം മൂന്ന് കയറുകള്‍കൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് സുഗതന്‍ പലരോടും പറഞ്ഞിരുന്നു. ഗള്‍ഫില്‍ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം…
Read More