ഒ​ഴി​യാ​ന്‍ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍ ! പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ള്‍ ഒ​ഴി​യാ​നും നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നു പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം ഒ​ഴി​യാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ഇ.​പി. ജ​യ​രാ​ജ​ന്‍. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം ഒ​ഴി​യാ​നാ​ണ് നീ​ക്കം. ത​നി​ക്കെ​തി​രാ​യ നീ​ക്ക​ങ്ങ​ളി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍ എ​ന്നാ​ണ് സൂ​ച​ന. പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി പ​ദ​വി​ക​ള്‍ ഒ​ഴി​യാ​നും അ​ദ്ദേ​ഹം സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ.​പി ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ക്കി​ല്ല. അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്ട് ഐ​എ​ന്‍​എ​ലി​ന്റെ പ​രി​പാ​ടി​യി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ക​ണ്ണൂ​രി​ല്‍​നി​ന്നു ത​ന്നെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍ സി​പി​എം സം​സ്ഥാ​ന​സ​മി​തി​യി​ല്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ണ്ണൂ​രി​ലെ ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ടി​ന്റെ പേ​രി​ല്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​ന്പാ​ദി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ പി. ​ജ​യ​രാ​ജ​ന്‍…

Read More

വാ​തി​ൽ തു​റ​ന്നി​ട്ട് മു​സ് ലിം ​ലീ​ഗി​നോ​ടു​ള്ള അ​ക​ലം കു​റ​ച്ച് ഇ​ട​തു​മു​ന്ന​ണി​; സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടി​ൽ നെ​ഞ്ചി​ടി​പ്പോ​ടെ ഘ​ട​ക​ക​ക്ഷി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്: മു​സ് ലിം ​ലീ​ഗി​നോ​ടു​ള്ള അ​ക​ലം കു​റ​ച്ച് ഇ​ട​തു​മു​ന്ന​ണി​യു​ടെ വാ​തി​ൽ തു​റ​ന്നി​ട്ട സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടി​ൽ നെ​ഞ്ചി​ടി​പ്പോ​ടെ ഘ​ട​ക​ക​ക്ഷി​ക​ൾ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ഴം മു​ന്പേ എ​ന്ന ത​ര​ത്തി​ൽ സി​പി​എം ക​രു​ക്ക​ൾ നീ​ക്കു​ന്പോ​ൾ മു​ന്ന​ണി​യി​ൽ നി​ല​വി​ലു​ള്ള ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നി​ല​നി​ൽ​പ്പാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു മു​ത​ൽ ലീ​ഗി​ന്‍റെ നെ​ടും​തൂ​ണാ​യ സ​മ​സ്ത​യു​മാ​യി സ​ർ​ക്കാ​രും സി​പി​എ​മ്മും ന​ല്ല ബ​ന്ധ​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്. സി​എ​എ സ​മ​ര​ത്തി​ല​ട​ക്കം ഇ​തു പ്ര​ക​ട​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല സ​മ​സ്ത പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​തെ മി​ത​ത്വം പാ​ലി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് ലീ​ഗ് ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്ന ത​ര​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ടു​ത്തി​ടെ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​തു​കൂ​ടി ആ​യ​പ്പോ​ഴാ​ണ് ഇ​ട​തി​ലെ ചെ​റി​യ ക​ക്ഷി​ക​ൾ നെ​ഞ്ചി​ടി​പ്പോ​ടെ ത​ങ്ങ​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. മു​സ് ലിം ​ലീ​ഗ് ഇ​ട​ത് പാ​ള​യ​ത്തി​ലെ​ത്തി​യാ​ൽ…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നിൽ ഗ​വ​ർ​ണ​ർ​ക്കു ക്ഷ​ണ​മി​ല്ല; എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ

കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും വി​രു​ന്ന് ആ​സ്വ​ദി​ക്കു​മെ​ന്നും എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും താ​ൻ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ല്ല​തി​നാ​ണെ​ന്നും മാ​റ്റ​ത്തി​നോ​ട് മു​ഖം തി​രി​ച്ചി​രി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക്രി​സ്മ​സ് വി​രു​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വ​ന്ത​പു​രം മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക്ഷ​ണി​ക്കാ​ത്ത വി​രു​ന്നി​ലേ​ക്ക് മ​ന്ത്രി​മാ​രെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും എ​ല്ലാം ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Read More

തൊഴിലാളികളുടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്കിനോട്  യോ​ജി​പ്പി​ല്ല; ഐ ടി മേഖലയിലെ തൊഴിലാളികൾ സംഘടനവേണമെന്ന് ആവശ്യപ്പെട്ടാൽ രൂപീകരിക്കുമെന്ന് എ​ള​മ​രം ക​രീം

തൊ​ഴി​ലാ​ളി​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തി​നോ​ടു സം​ഘ​ന​യ്ക്ക് യോ​ജി​പ്പി​ല്ലെ​ന്ന് എ​ള​മ​രം ക​രീം പ​റ​ഞ്ഞു. മി​ന്ന​ല്‍ സ​മ​രം പ്രോ​ല്‍​സാ​ഹി​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ ആ​വ​ശ്യ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല.​ ഐ​ടി മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ഘ​ട​ന ഇ​ന്നി​ല്ല.​സം​ഘ​ട​ന രു​പീ​ക​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല. ബം​ഗ​ളു​രു​വി​ല്‍ ഐ​ടി രം​ഗ​ത്ത് ട്രേ​ഡ് യൂ​ണി​യ​നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നോ​ട്ടു​വ​ന്നാ​ല്‍ സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്‍​കും. ഐ​ടി അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ഘ​ട​ന​യു​ണ്ട്. വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നംനാ​ളെ കോ​ഴി​ക്കോ​ട്ട് തു​ട​ക്കംകോ​ഴി​ക്കോ​ട്: സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നം 17 മു​ത​ല്‍ 19 വ​രെ കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. സി​ഐ​ടി​യു​വി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 1018 യൂ​ണി​റ്റു​ക​ളി​ല്‍നി​ന്നാ​യി 604 പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം​ക​രീം എം​പി​യും സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും അ​റി​യി​ച്ചു. പ​താ​ക ജാ​ഥ​യും…

Read More

പ്രശംസിച്ച് മതിയാവുന്നില്ല ..! ദേശാഭിമാനി ലേഖനത്തിലൂടെ മു​സ്ലീം ലീ​ഗി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​സ്ലീം ലീ​ഗി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സം​ഘ​പ​രി​വാ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ആ​ര് അ​ണി​നി​ര​ന്നാ​ലും അ​വ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. ഗ​വ​ര്‍​ണ​റു​മാ​യു​ള്ള പ്ര​ശ്‌​ന​ത്തി​ല്‍ ലീ​ഗ് സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്നു. ആ​ര്‍​എ​സ്പി​യും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നൊ​പ്പം നി​ന്നു. ഇ​ത്ത​രം നി​ല​പാ​ടു​ക​ളെ സി​പി​എം തു​റ​ന്ന മ​ന​സോ​ടെ സ്വീ​ക​രി​ക്കും. ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് യു​ഡി​എ​ഫി​ല്‍ പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഗ​വ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ന്ന ബി​ല്ലി​നെ യു​ഡി​എ​ഫി​നു പി​ന്തു​ണ​യ്‌​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി​യും സം​ഘ​പ​രി​വാ​റി​ന്‍റെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ള്‍​ക്കെ​തി​രാ​യു​മു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​ണി​ചേ​രു​ന്ന നി​ല​പാ​ട് ആ​ര് സ്വീ​ക​രി​ച്ചാ​ലും അ​തി​നെ സി​പി​എം പി​ന്തു​ണ​യ്ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഴി​ഞ്ഞം പ്ര​ശ്‌​ന​ത്തി​ലും ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ലും ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​തി​നെ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ പ്ര​ശ്ന​വു​മാ​യി…

Read More

പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ ഗുണ്ടാപ്പിരി​വ്; പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സ​മ്മ​തി​ച്ച് സി​പി​എം; പരാതികൾ അന്വേഷിക്കും

കോ​ഴി​ക്കോ​ട്: ക്രി​മി​ന​ല്‍​ സം​ഘ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സ​മ്മ​തി​ച്ച് സി​പി​എം. പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ ഇ​തി​നെ​ക്കുറി​ച്ച് ഗൗ​ര​വ​മാ​യിത​ന്നെ അ​ന്വേ​ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം.​ സാ​ങ്കേ​തി​ക​പ്ര​തി​ബ​ന്ധ​ങ്ങ​ളു​ള്ള നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ‘കാ​ര്യം ന​ട​ക്കാ​നു​ള്ള ക​മ്മീഷ​ന്‍ ‘ ഇ​ന​ത്തി​ലാ​ണ് അ​ഞ്ചു​മു​ത​ല്‍ 25 ല​ക്ഷം രൂ​പ​വ​രെ കൊ​ല​പാ​ത​കക്കേസ് പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തു​ക ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യും നി​ര്‍​മാ​ണപ്ര​വൃത്തിക​ള്‍ ഉ​ള്‍​പ്പെ​ടെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന​റി​യി​ക്കും. എ​ന്നി​ട്ടും വ​ഴ​ങ്ങാ​ത്ത​വ​ര്‍​ക്കെ​തി​രേ അ​ക്ര​മ-​വ​ധ ഭീ​ഷ​ണി​യാ​ണ് അ​ടു​ത്ത​ഘ​ട്ടം. നി​ര​വ​ധി പേ​രാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചു​ണ്ടി​ക്കാ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഇ​ന്ന​ലെ വി​ശ​ദീ​ക​ര​ണ​യോ​ഗം പാ​ര്‍​ട്ടി​ക്ക് സം​ഘ​ടി​പ്പി​ക്കേ​ണ്ടി വ​ന്നു.​

Read More

ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപ്പോലെയായെന്ന പരിഹാസവുമായി മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രനസ് ഇപ്പോൾ ഇന്ദ്രൻസിനെ പോലെ ആയെന്ന പരിഹാസവുമായി വിഎൻ വാസവൻ.   ബോഡി ഷെയിമിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ.  നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞാൽ മതിയെന്നും വാസവൻ പരിഹസിച്ചു.

Read More

സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​മോ? ക്രി​സ്മ​സി​ന് മു​ന്‍​പ് മ​ന്ത്രി​സ​ഭ​യി​ൽ സ​ജി ചെ​റി​യാ​ന്‍ തി​രി​കെ​യെ​ത്തു​മാ​ണ് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​സം​ഗ​ത്തി​നി​ട​യി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന. സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ജി ചെ​റി​യാ​ന്‍റെ മ​ട​ങ്ങി​വ​ര​വ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സി​പി​എം സ​ജി ചെ​റി​യാ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ത്തി​ല​ല്ല എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തു​വ​രെ വി​ഷ​യം പാ​ർ​ട്ടി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ…

Read More

‘പി​ണ​റാ​യി സ​ർ​ക്കാ​രി​നു ര​ണ്ടാ​മൂ​ഴം ന​ൽ​കി​യത് കി​റ്റ്’..! റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്ക് കി​റ്റി​ന്‍റെ ക​മ്മീ​ഷ​ൻ കി​ട്ടാ​ൻ വേ​ണ്ടിവ​ന്നാ​ൽ സു​പ്രീം കോ​ട​തിവ​രെ പോ​കുമെന്ന് ജോ​ണി നെ​ല്ലൂ​ർ

തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്കു കി​റ്റ് ന​ൽ​കി​യ​തി​ന്‍റെ ക​മ്മീ​ഷ​ൻ റേ​ഷ​ൻ ഉ​ട​മ​ക​ൾ​ക്കു ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ടിവ​ന്നാ​ൽ സു​പ്രീം കോ​ട​തി വ​രെ പോ​കു​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എയുമായ ജോ​ണി​ നെ​ല്ലൂ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഡി​സം​ബ​ർ 23ന​കം ക​മ്മീ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രി​ക്ക​യാ​ണ്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ അ​പ്പീ​ലി​നു പോ​കു​ന്നു​വെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ന്പ​തു കോ​ടി മ​തി ക​മ്മീ​ഷ​ൻ കൊ​ടു​ത്തു തീ​ർ​ക്കാ​ൻ. അ​പ്പീ​ലി​നുപോ​യി വ​ക്കീ​ലി​നു കൊ​ടു​ക്കാ​ൻ പ​ണ​മു​ള്ള​വ​ർ​ക്ക് കോ​വി​ഡ് കാ​ല​ത്ത് റേ​ഷ​ൻ ക​ട​ക​ൾ തു​റ​ന്നി​രു​ന്ന് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​വ​രെ സ​ഹാ​യി​ക്കാ​ൻ താ​ല്​പ​ര്യ​മി​ല്ലെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യി​ക്കു​ന്ന​ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​നു ര​ണ്ടാ​മൂ​ഴം ന​ൽ​കി​യ​തി​ന്‍റെ പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ച​തു കി​റ്റാ​യി​രു​ന്നു. അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച റേ​ഷ​ൻ ക​ട​ക്കാ​രെ ത​ള്ളി​പ്പ​റ​യു​ന്ന നി​ല​പാ​ട് മ​ര്യാ​ദ​കേ​ടാ​ണെ​ന്നും ജോ​ണി നെ​ല്ലൂ​ർ പ​റ​ഞ്ഞു. പ്ര​തി​മാ​സ ക​മ്മീ​ഷ​ൻ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ഓ​രോ മാ​സ​ത്തെ​യും…

Read More

ഒന്നും രണ്ടും പറഞ്ഞിരുന്നത് ലോകകപ്പ് ഫുട്ബോളിനെക്കുറിച്ച്; പാ​ണ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ച് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ 

  മ​ല​പ്പു​റം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ പാ​ണ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ചു. മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ഷം​സീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ആ​യി​രു​ന്നു സ്പീ​ക്ക​റു​ടെ സ​ന്ദ​ർ​ശ​നം. പാ​ണ​ക്കാ​ട് നേ​ര​ത്തെ​യും വ​ന്നി​ട്ടു​ണ്ടെ​ന്നും മു​ന​വ്വ​റ​ലി ത​ങ്ങ​ളു​മാ​യി വ​ർ​ഷ​ങ്ങ​ളു​ടെ അ​ടു​പ്പ​മു​ണ്ടെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.രാ​ഷ്‌​ട്രീ​യം ഒ​ന്നും ച​ർ​ച്ച​യാ​യി​ല്ലെ​ന്നും ഫു​ട്ബോ​ൾ ലോകകപ്പ് വി​ശേ​ഷ​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ലും സം​സാ​രി​ച്ച​തെ​ന്നും ഷം​സീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്പീ​ക്ക​ർ പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ആ​ണ് ഷം​സീ​ർ പാ​ണ​ക്കാ​ട് എ​ത്തു​ന്ന​ത്

Read More