തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ പി.ജയരാജന് കാറ് വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പി.ജയരാജന്റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 15ന് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. വ്യവസായമന്ത്രി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭാ യോഗം ഉത്തരവിന് അംഗീകാരം നല്കി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം.
Read MoreTag: cpm
‘പാർട്ടി സർവീസ് കമ്മീഷൻ’..! ആനാവൂരിന്റെ ശിപാർശ കത്തിൽ ജോലി ലഭിച്ചവരിൽ മുൻ സിഐടിയു നേതാവിന്റെ മകനും; ഇതാണ് കീഴ്വഴക്കമെന്ന് മുതിർന്ന നേതാക്കൾ
തിരുവനന്തപുരം: ആനാവൂരിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മർക്കന്റയിൻ സഹകരണ സംഘത്തിൽ ജോലി ലഭിച്ചത് മുൻ സിഐടിയു നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവർ. ആനാവൂർ കത്തിലൂടെ ശിപാർശ ചെയ്ത മൂന്ന് പേരും സഹകരണ സംഘത്തിൽ നിലവിൽ ജോലി ചെയ്യുകയാണ്.എന്നാൽ ആനാവൂരിന്റെ കത്ത് പാർട്ടി തീരുമാനപ്രകാരമായിരുന്നുവെന്നും ജില്ലയിലെ മിക്ക സഹകരണ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും താൽക്കാലിക നിയമനം ഉൾപ്പെടെ പാർട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നടക്കുന്നതെന്നും അതാണ് പാർട്ടി കീഴ് വഴക്കമെന്നുമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താൽക്കാലിക നിയമനങ്ങൾക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കത്ത് പുറത്തുവന്നത് വിവാദമായതോടെയാണ് ആനാവൂർ നൽകിയ ശിപാർശ കത്തും പുറത്തുവന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎൽഎ മാരും നൽകിയ ശിപാർശ കത്തുകളും ഇന്നലെ പുറത്ത് വന്നിരുന്നു. കത്ത് വിവാദത്തിൽ കോർപ്പറേഷനിൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള…
Read Moreഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തയാളാണ് കടകംപള്ളി ! തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന…
സിപിഎമ്മിനെ വെട്ടിലാക്കുന്ന ലൈംഗികാരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്ത്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്ന ആരോപണം ഉയന്നയിച്ചിരിക്കുന്നത്. താന്‍ പറഞ്ഞതില്‍ വല്ല കളവും ഉണ്ടെങ്കില്‍ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആളാണ് കടകംപള്ളി സുരേന്ദ്രനെന്നും പി. ശ്രീരാമകൃഷ്ണന് പല തവണ റൂമിലേക്കും വീട്ടിലേക്കും ക്ഷണിച്ചുവെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു കാരാണവശാവും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയില്‍ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകള്‍ അയച്ചു.. ലൈംഗികതയ്ക്കായി നിര്‍ബന്ധിച്ചു. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ…
Read Moreഇടുക്കി യൂദാഗിരിയിലെ ആഭിചാര കേന്ദ്രം നശിപ്പിച്ച് സിപിഎം ! ബലിത്തറകള്‍ പൊളിച്ചു നീക്കി…
ഇടുക്കി തങ്കമണി യൂദാഗിരിയിലെ ആഭിചാരകേന്ദ്രം നശിപ്പിച്ച് സിപിഎം. കേന്ദ്രത്തിലെ മന്ത്രവാദ ബലിത്തറകള്‍ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. പോലീസ് താക്കീത് വകവെക്കാതെ ഇവിടെ മൃഗബലി അടക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തങ്കമണി യൂദാഗിരിയില്‍ റോബിന് എന്നയാളുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നാണ് മന്ത്രവാദം നടക്കുന്നതായി ആരോപണം ഉണ്ടായിരുന്നത്. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നടക്കുന്നതായി മനസ്സിലായത്. ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ ബലിത്തറകളും പൂജാ സാമഗ്രികളും, ബലിക്ക് ഉപയോഗിച്ചിരുന്ന കത്തി ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു. പോലീസ് താക്കീത് നല്കി മടങ്ങിയെങ്കിലും ബലിത്തറകള്‍ പൊളിച്ചു നീക്കിയിരുന്നില്ല. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇയാളുടെ പുരയിടത്തില്‍ കയറി പരിശോധന നടത്തുകയായിരുന്നു. വാഴത്തടകള്‍ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു ബലിത്തറകള്‍. ഒരു ബലിത്തറയില്‍ മന്ത്രവാദം നടത്തി കത്തി കുത്തി വെച്ച നിലയിലുമായിരുന്നുവെന്നും സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ബലിത്തറകള്‍ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു.
Read Moreസാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി കെ ശശിയ്ക്ക് ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ ! പരാതി മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ നടപടി എടുത്തേക്കും…
സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി.കെ ശശിയ്ക്ക് പിടിവള്ളിയായി ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ. ഇതേത്തുടര്‍ന്ന് ശശിയ്ക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യം ആലോചനയ്ക്കു വെച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യൂണിവേഴ്സല്‍ കോപ്പറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി. സിപിഎം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്. സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലും ചര്‍ച്ച ചെയ്തത്. സാമ്പത്തിക ഇടപാടില്‍ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ്…
Read Moreസിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ് ! സംഭവം നടന്നത് പഞ്ചായത്ത് ഓഫീസില്‍ വെച്ച്…
സിപിഎം നേതാവിനെതിരേ ലൈംഗിക പീഡനാരോപണവുമായി സിപിഐ വനിതാ നേതാവ്. സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത് ഒരാഴ്ച മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ സിപിഐ നേതാവായ യുവതിയെ ഒന്‍പതാം വാര്‍ഡ് അംഗം കെ പി ബിജു കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ചെറുവണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഒമ്പതാംവാര്‍ഡ് മെമ്പറുമായ ബിജു സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസമാണ് യുവതി മേപ്പയൂര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു കേസെടുത്തു. പ്രതി ഒളിവിലാണെന്നും…
Read Moreഇനി സിപിഎമ്മിനെ എം വി ഗോവിന്ദന് നയിക്കും ! കോടിയേരി ഒഴിഞ്ഞത് അനാരോഗ്യത്തെത്തുടര്‍ന്ന്…
തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന് ചുമതലയേല്‍ക്കുന്നത്. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, എ.വിജയരാഘവന്, ഇ.പി ജയരാജന് എന്നിവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോടിയേരിക്ക് നിലവില്‍ പാര്‍ട്ടി ചുമതല നിര്‍വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി…
Read Moreഎല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയിലിടണമോ ? സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് കെ സുധാകരന്…
പാലക്കാട് സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ലെന്നും സുധാകരന് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സിപിഎം അംഗങ്ങള്‍ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നെങ്കിലും എല്ലാ കൊലയ്ക്ക് പിന്നിലും ബിജെപിയാണെന്ന് കരുതാനാവില്ല. എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണം പോലീസിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണ് കൊല നടത്തിയത്. കൊലപാതകത്തില്‍ നിന്ന് സിപിഎം കൈകഴുകയാണ്. ശരിയായ അന്വേഷണം വേണമെന്നും സുധാകരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ ആയുധം സിപിഎമ്മിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read Moreവര്‍ഗീയതയെ ഫലപ്രദമായി തടയാന്‍ ആര്‍എസ്എസിനെ പഠിക്കാനൊരുങ്ങി സിപിഎം ! പാര്‍ട്ടിക്ലാസില്‍ ഇനി ‘ഹിന്ദുത്വ’വും പഠനവിഷയം…
വര്‍ഗീയതയെ ചെറുക്കാന്‍ ‘ഹിന്ദുത്വം’ പഠിക്കാനൊരുങ്ങി സിപിഎം. എന്താണ് ഹിന്ദുത്വമെന്നും ആര്.എസ്.എസ് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്നും പഠിക്കാനും അത് പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിക്കാനുമാണ് തീരുമാനം. വര്‍ഗീയതയെ ചെറുക്കാന്‍ അതെക്കുറിച്ച് പഠിച്ച് വിലയിരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് സിപിഎം കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍എസ്എസ് തത്വങ്ങളെപ്പറ്റി കാര്യമായി പഠിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. ആര്‍എസ്എസിനെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തുമെന്ന് ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ്, ഹിന്ദുത്വം എന്നിവ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താനായി രൂപരേഖ തയാറാക്കാനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിനാണ്. ആര്‍എസ്എസ് എന്താണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധവത്കരിച്ച് മാത്രമേ വര്‍ഗീയതയെ കൃത്യമായി പ്രതിരോധിക്കാനാകൂവെന്ന് മനസിലാക്കിയാണ് പാര്‍ട്ടി സിലബസ് പരിഷ്കരണത്തിനൊരുങ്ങുന്നത്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം സ്കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവന് പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ യുവ അംഗങ്ങള്‍…
Read Moreസ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി ! മന്ത്രി രാജി വയ്ക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎമ്മിനെ എത്തിച്ചത് സജി ചെറിയാന്റെ ഈ പഞ്ച് ഡയലോഗെന്ന് റോജി…
ഭരണഘടനയെ അപമാനിച്ചു കൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോജി എം.ജോണ്‍. ‘സ്വര്‍ണം കടത്തിയവര്‍ രാജിവച്ചിട്ടാകാം എന്റെ രാജി’ എന്ന മന്ത്രി സജി ചെറിയാന്റെ ഒറ്റ ഡയലോഗിലാണ് മന്ത്രി രാജിവയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത് എന്നാമ് റോജി എം.ജോണിന്റെ പരിഹാസം. റോജിയുടെ ഫേസ്ബുക്ക് കുറിപ്പ്.. സിപിഎം യോഗത്തില്‍ മന്ത്രി സജി ചെറിയാന് ഒറ്റ ഡയലോഗ്. സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി. മന്ത്രി രാജി വയ്ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനം. സജി ചെറിയാന് രാജിവക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന് എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്. അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി…
Read More