ഡല്‍ഹി അതീവ ഗുരുതരാവസ്ഥയില്‍ ! ഒരാഴ്ച ലോക്ഡൗണ്‍;എല്ലാവരോടും കൈകൂപ്പി അഭ്യര്‍ഥിച്ച് കെജ്രിവാള്‍…

ഡല്‍ഹിയില്‍ കാര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നു. രാജ്യതലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 മുതല്‍ 26ന് രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ആശുപത്രികളെല്ലാം രോഗികളാല്‍ നിറഞ്ഞു. പൊട്ടിത്തെറിയുടെ വക്കിലാണ്.ലോക്ഡൗണ്‍ ദിനങ്ങളില്‍ ആശുപത്രി സംവിധാനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളും മറ്റാരും തന്നെ ഡല്‍ഹി വിടരുത്. പ്രഖ്യാപിച്ചത് ചെറിയ ലോക്ഡൗണാണ്്, നീട്ടാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കൈകൂപ്പി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിവസേന റെക്കോഡ് ഭേദിക്കുകയാണ്. ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ്.

Read More

ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ യുവാവിന് ഐടി കമ്പനിയിലെ ജോലി നഷ്ടമായി ! ജീവിതം പുലര്‍ത്താനായി ലൈംഗികത്തൊഴിലാളിയായി മാറി; സംശയം തോന്നി ഭര്‍ത്താവിന്റെ ലാപ്‌ടോപ് തുറന്ന 24കാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍…

കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ഭര്‍ത്താവ് ലൈംഗികത്തൊഴിലാളിയായി മാറിയതോടെ അയാളില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് ഒടുവില്‍ വഴി പിരിയാനായി തീരുമാനിച്ചിരിക്കുന്നത്. ഭാര്യ അറിയാതെയായിരുന്നു ഭര്‍ത്താവ് ലൈംഗികത്തൊഴിലുമായി മുമ്പോട്ടു പോയിരുന്നത്. എന്നാല്‍ സംഗതി ഭാര്യ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്കു തുടക്കമായി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിന്റെ സഹായത്തോടെ വനിതാ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. പലവട്ടം കൗണ്‍സിലിങ് നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പങ്കാളികള്‍ ഡൈവോഴ്സ് ആയി. വനിതാ ഹെല്‍പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രാഹുലിന് കുറച്ചധികം നാള്‍ ശ്രമിച്ചെങ്കിലും മറ്റൊരു ഐടി കമ്പനിയില്‍ ജോലി നേടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍…

Read More

കോവിഡ് കാലത്ത് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ട് ! ഹണിമൂണ്‍ എങ്ങോട്ടെന്ന ചോദ്യത്തിന് മിയ നല്‍കുന്ന ഉത്തരം ഇങ്ങനെ…

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്‍. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അശ്വിന്‍. ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും” എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുന്നതിനോടും അശ്വിന് വിരോധമില്ലെന്ന് മിയ പറയുന്നു.

Read More

ഓഗസ്റ്റ് ഒന്നു മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍ ! നിലവില്‍ ഓടുന്നത് കനത്ത നഷ്ടം സഹിച്ച്;ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടും രക്ഷയില്ല…

കനത്ത സാമ്പത്തിക നഷ്ടത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ബസില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള വരുമാനം പോലും ലഭിക്കാത്ത അവസ്ഥയായി. ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനവ് ഇരട്ടിപ്രഹരമായി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കടക്കെണിയിലാകുമെന്നാണ് ഭൂരിഭാഗം സ്വകാര്യ ബസുടമകളും പറയുന്നത്. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ‘ജി ഫോം’ മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ അടച്ചുപൂട്ടലിനു ശേഷം വളരെ ചെറിയ ശതമാനം സ്വകാര്യ ബസുകള്‍ മാത്രമാണ് സാധാരണ രീതിയില്‍ സര്‍വീസ് പുനഃരാരംഭിച്ചത്. പല ബസുടമകളും സര്‍വീസ് വളരെപ്പെട്ടെന്നു തന്നെ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതിനെ കുറിച്ച്…

Read More

ലോക്ക്ഡൗണ്‍ മുതലാക്കി ഒരു വിവാഹം അങ്ങ് കഴിച്ചു ! കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യ ഭാര്യ രംഗത്തെത്തി; രണ്ടും കല്‍പ്പിച്ച് രണ്ടാം ഭാര്യയുമായി മുങ്ങിയ യുവാവിനെതിരേ കേസ്; സംഭവം ഏറ്റുമാനൂരില്‍…

ലോക്ക്ഡൗണിന്റെ മറവില്‍ നൈസായി ആരുമറിയാതെ രണ്ടാമതൊരു വിവാഹം കൂടി കഴിച്ച യുവാവിനെതിരേ കേസ്. ആദ്യ ഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുമായി നാടുവിട്ടത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ജൂണ്‍ 14ാണ് യുവാവ് വിവാഹം ചെയ്തത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സുഹൃത്തുക്കളുമായി എത്തി യുവാവ് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ തന്നെ താമസിച്ച് വരികയായിരുന്നു. ആദ്യ വിവാഹവിവരം മറച്ചുവച്ചാണ് വിനോദ് രണ്ടാമതും കല്യാണം കഴിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ വിനോദ് എത്തുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ലോക്ഡൗണ്‍ സമയം എത്തി വിവാഹം നടത്തിയത്. വീട് കണ്ണൂരാണെന്നും വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂവെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് തിരുവല്ല സ്വദേശിനിയായ ആദ്യഭാര്യ ഏറ്റുമാനൂരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് വിനോദ് വിവാഹിതനും…

Read More

കൊറോണ സ്‌പെഷ്യല്‍ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം ! ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടുംബാംഗങ്ങളെ കേരളത്തിലെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം വാഗ്ദാനം ചെയ്ത് പ്രവാസി; ഓഫര്‍ മെയ് 12 അര്‍ധരാത്രി വരെ മാത്രം…

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ നിരവധി മലയാളികളാണ് ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനാവാതെ ദുരിതമനുഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഭാര്യയെയും മകളെയും കേരളത്തില്‍ തിരികെയെത്തിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഒരു മലയാളി പ്രവാസി ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഭാര്യയേയും മക്കളെയും നാട്ടിലെത്തിക്കാന്‍ സഹായിച്ചാല്‍ ഈ തുക നല്‍കാമെന്ന് ദുബായിലെ ഒരു ബിസിനസ്മാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎഇയില്‍ കെമിക്കല്‍ ബിസിസനസ് നടത്തുന്ന കെ.ആര്‍. ശ്രീകുമാര്‍ എന്നയാളുടേതാണ് പരസ്യമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമ മാര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ പലയിടത്തായി പോയ കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാനുള്ള വഴികളെല്ലാം അടഞ്ഞതോടെ മെയ് അഞ്ചാം തീയതി പരസ്യവുമായി ഫേസ്ബുക്കില്‍ എത്തുകയായിരുന്നു. ”എന്റെ കുടുംബത്തെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചാല്‍ 10 ലക്ഷം ഇനാം, ഈ ഓഫര്‍ മെയ്12 അര്‍ദ്ധരാത്രി വരെ മാത്രം” എന്നാണ് കുറിപ്പ്. അതേസമയം…

Read More

അക്കൗണ്ട്‌സ് സ്ഥാപനത്തിലെ ജോലിയ്ക്കായി ചെന്നൈയിലെത്തി ! ഒടുവില്‍ രക്ഷയില്ലാതെ സൈക്കിള്‍ ചവിട്ടി നാട്ടിലേക്ക്; പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ ലോക്ക്ഡൗണ്‍ യാത്ര ഇങ്ങനെ…

തൊഴില്‍തേടി അന്യസംസ്ഥാനങ്ങളില്‍ പോയ നിരവധി മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ചിലര്‍ സാഹസയാത്രയിലൂടെ കേരളത്തില്‍ തിരിച്ചെത്തുന്നുമുണ്ട്. ഇത്തരത്തിലൊരാളാണ് പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് മുളമുക്ക് ഷാരോണ്‍വില്ലയില്‍ അനീഷ് ഷാജന്‍. തൊഴില്‍തേടി ചെന്നൈയില്‍ എത്തിയ അനീഷ് നാട്ടില്‍ തിരിച്ചെത്തിയത് ദീര്‍ഘദൂരം സൈക്കിള്‍ ചവിട്ടിയാണ്. ചെന്നൈയിലെ അക്കൗണ്ട്സ് സ്ഥാപനത്തില്‍ നിന്ന് നിയമന ഉത്തരവ് വന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് ലോക്ഡൗണ്‍ തീരും വരെ അവിടെ തങ്ങാന്‍ പറ്റാതെ വന്നതോടെ 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയും ആന്റോ ആന്റണി എംപിയുടെയും പൊലീസുകാരുടെയും കരുണയില്‍ പാസും വാഹനങ്ങളും തരപ്പെടുത്തിയുമാണ് 632 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയത്. ഇന്റര്‍വ്യൂവിനായി മാര്‍ച്ച് രണ്ടിനാണ് അനീഷ് ചെന്നൈയിലേക്ക് പോയത്. മൂന്നിനും നാലിനുമായിരുന്നു ഇന്റര്‍വ്യൂ. ഇതില്‍ വിജയിക്കുകയും 23ന് ജോലിക്കായി ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചെന്നൈയിലുള്ള സഹോദരന്‍ എബീഷിന്റെ കൂടെ താമസിച്ച് ജോലിക്കു പോകാനായിരുന്നു തീരുമാനം. അതിനിടയിലാണ് 24…

Read More