ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം. ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്. മധുരം എത്രത്തോളം?ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം, ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്. പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി.…
Read MoreTag: health
എണ്ണ രുചിദായകം, പക്ഷേ…; ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം?
ലൂസ് ഓയിൽ സുരക്ഷിതമോ?ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും അതു തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. ചീത്തയായ എണ്ണ എങ്ങനെ തിരിച്ചറിയാം?എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്. സാലഡിൽ ഒലീവ് എണ്ണ ചേർക്കുന്പോൾ…ഒലീവ ്എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം…
Read Moreപ്രോസസ് ചെയ്ത ഭക്ഷണം -2 ; നമുക്കു ‘വീട്ടിൽ കൂട്ടിയ’ദോശമാവ് പോരെ?
ഫുഡ് അഡിറ്റീവ്സിനെക്കുറിച്ച്് ഉപഭോക്താവിനു കൃത്യമായ അറിവ് ഉണ്ടായിരിക്കണം. ദിവസവും നാം ഉപയോ ഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനും മറ്റും പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും പലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. അവയാണു ഫുഡ് അഡിറ്റീവ്സ്. പതിവാക്കിയാൽ കഥ മാറും! കവറിൽ പായ്ക്ക് ചെയ്തു വരുന്ന ബട്ടർ ചിക്കൻ, ചില്ലിചിക്കൻ, ഇൻസ്റ്റൻറ് ബിരിയാണി മിക്സ് ഇവയിലൊക്കെ ഇത്തരം രാസപദാർഥങ്ങൾ കൂടുതലാണ്. റിഫൈൻ ചെയ്ത ഒന്നോ രണ്ടോ വിഭവം ഒരുദിവസം കഴിച്ചാൽ തന്നെ എത്രയധികം രാസവസ്തുക്കൾ നാമറിയാതെതന്നെ ആമാശയത്തിലെത്തുന്നുണ്ട്! പരസ്യം കണ്ടു വാങ്ങിയാൽ…ഗാഢത കൂടിയ സിറപ്പുകൾ, ഐസ്ക്രീം, റെഡിമെയ്ഡ് സൂപ്പ് എന്നിവയൊക്കെ ശീലമാക്കരുത്. റെഡിമെയ്ഡ് സൂപ്പിൽ കുറച്ചു പച്ചക്കറികളൊക്കെ ഉണ്ടെങ്കിലും അവ ഡീഹൈഡ്രേറ്റ് ചെയ്യപ്പെട്ടവയാണ്. പച്ചക്കറി ചേർന്നതാണെന്ന് വലിയ പരസ്യമൊക്കെ കണ്ടിട്ടാവും പലപ്പോഴും നാം അതുവാങ്ങി കഴിക്കുന്നത്. ഡീഹൈഡ്രേറ്റ് ചെയ്തതിനാൽ അതിൽ പോഷകങ്ങൾ…
Read Moreപ്രോസസ് ചെയ്ത ഭക്ഷണം -1; സംസ്കരിച്ച ഭക്ഷണം ഉപയോഗിക്കുമ്പോൾ ഇതുകൂടി അറിയണം
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും. ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്….എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ഫുഡ് അഡിറ്റീവ്സ്ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. പൊടിപ്പിച്ച് ഉപയോഗിക്കാംപ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം. പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം. മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും…
Read Moreപല്ലിന്റെ ആരോഗ്യത്തിന് ഇതൊക്കെ ശ്രദ്ധിക്കണം…
ആഹാരം ചവച്ചരച്ചു കഴിക്കാനും മുഖത്തിന്റെ ഭംഗിക്ക് മാറ്റു കൂട്ടാനും പ്രതിരോധത്തിനുമാണ് പല്ലുകൾ. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാണ് പല്ലിന്റെ പുറംതോട് ഇനാമൽ എന്ന ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം ഉപയോഗിച്ച് നിർമിക്കപ്പെട്ടിരിക്കുന്നത്. ഇനാമൽ പല്ലിന്റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം ചെയ്തിരിക്കുന്നു. പല്ലിന്റെ ഉപരിതലം കുഴികൾ, ഉയർന്നതലം എന്ന രീതിയിലാണ് ഉള്ളത്. ഉയർന്ന തലത്തിൽ പരമാവധി ആവരണവും താഴ്ന്നതലത്തിൽ നേർത്ത ആവരണവുമാണ് കാണപ്പെടുന്നത്. ഇതിന്റെയുള്ളിൽ ഡന്റയിൻ എന്ന അംശവും അതിനു കീഴിൽ രക്തക്കുഴലുകളുടെ ഞരന്പും അടങ്ങുന്ന അംശവും സ്ഥിതി ചെയ്യുന്നു. പല്ലുപുളിപ്പ് പല്ലിന്റെ പുളിപ്പ് എന്നത് ഒരു രോഗലക്ഷണമാണ്. ഈ ലക്ഷണം അവഗണിക്കരുത്. ഇനാമൽ നഷ്ടപ്പെട്ട് ഡന്റയിൻ പുറത്തേക്ക് എത്തിത്തുടങ്ങുന്പോൾ പുളിപ്പ് തുടങ്ങുന്നു. കാരണങ്ങൾ*. പോട് – പോട് ഉണ്ടാകുന്പോൾ ഇനാമൽ ദ്രവിക്കുന്നു.* തേയ്മാനം* ബ്രഷിംഗിൽ നിന്ന് അമിതമായ ശക്തി* രാത്രിയിലെ പല്ലിറുമ്മലിൽ നിന്ന് അമിതമായ…
Read Moreഎല്ലുകളുടെ ആരോഗ്യം ; അടുക്കളയിലുണ്ട് കാൽസ്യം!
ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ എല്ലുകളുടെ കട്ടി കുറയുന്നു. ദുർബലമാകുന്നു. പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധമാകുന്നത്എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം. കാൽസ്യം അടങ്ങിയ ആഹാരക്രമംകൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കാൽസ്യം സന്പന്നം. * ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം.അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും* 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കിഉപയോഗിക്കണം. * മത്തി, നെത്തോലി തുടങ്ങിയ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. * ഇരുണ്ട പച്ച…
Read Moreസ്ത്രീകളും ഹൃദ്രോഗങ്ങളും-2; മാനസിക സംഘർഷം ഒഴിവാക്കാം; വീട്ടിലും ജോലിസ്ഥലത്തും
ശാരീരികമായി ഒട്ടും അധ്വാനിക്കാതിരിക്കുക, വ്യായാമം ചെയ്യാതിരിക്കുക, അമിതമായി ആഹാരം കഴിക്കുക, ജനിതക പ്രശ്നങ്ങൾ എന്നിവ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളിൽ ഹൃദ്രോഗമുണ്ടാകുമ്പോൾകൂടുതൽ ശ്രദ്ധിക്കണം. കാരണം, ആദ്യത്തെ ഹൃദയാഘാതത്തിൽ നിന്ന് അവർ രക്ഷപ്പെട്ടാലും ഒരു കൊല്ലത്തിനുള്ളിൽ തന്നെ അടുത്ത ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൂടുതലായിരിക്കും എന്നാണു പറയുന്നത്. ആഹാരനിയന്ത്രണം, വ്യായാമംഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. അമിത ശരീരഭാരം ഉള്ളവർ അത് കുറയ്ക്കാൻ ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ആഹാരത്തിൽ ചില ക്രമീകരണങ്ങൾ ആവശ്യമായി വരുന്നതാണ്. പിന്നെ വ്യായാമവും പ്രധാനം. പിരിമുറുക്കം വേണ്ടനീണ്ട കാലം മാനസിക സംഘർഷം അനുഭവിക്കുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ വ്യക്തമായ കാരണമാണ്. അതുകൊണ്ട് സംഘർഷം ഒഴിവാക്കിയ മാനസികാവസ്ഥ സൂക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. വീട്ടമ്മമാരിലും ഉദ്യോഗസ്ഥകളിലും ഹൃദ്രോഗ സാധ്യത ഒരുപോലെ ആണെന്നാണ് പറയുന്നത്. എന്നാൽ, മാനസിക സംഘർഷം ഉണ്ടാകാനുള്ള കാരണങ്ങൾ ഇരു കൂട്ടരിലും വ്യത്യസ്തമായിരിയ്ക്കും എന്നും പറയുന്നുണ്ട്. സാമ്പത്തിക…
Read Moreസ്ത്രീകളും ഹൃദ്രോഗങ്ങളും- 1; ആർത്തവവിരാമശേഷം ഹൃദ്രോഗസാധ്യത കൂടുന്നത്…
പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിൽ ഒരുപാടുമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്റെ ഭാഗമായി ശരീരത്തിലെ അവയവങ്ങളുടെ കാര്യക്ഷമത കുറയുകയും ചെയ്യും. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇതിന്റെ അനന്തര ഫലമായി പല രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അസ്ഥി സന്ധികൾ, അസ്ഥിസന്ധികളോടനുബന്ധിച്ചുള്ള പേശികൾ എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ, വൈകാരികാവസ്ഥകളിൽ മാറ്റങ്ങൾ എന്നിവയോടൊപ്പം ഹൃദയത്തിലും തലച്ചോറിലും കൂടി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഈസ്ട്രജൻ ഇല്ലാതാകുന്പോൾ ആർത്തവവിരാമ ശേഷം സ്ത്രീകളിൽ പ്രത്യേകിച്ച് അണ്ഡാശയങ്ങൾ പ്രവർത്തനരഹിതമാകുന്നതിനെ തുടർന്ന് ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഇല്ലാതാവുകകൂടി ആകുമ്പോൾ അതിന്റെ തുടർച്ചയായും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്. അതുകൊണ്ടാണ് സ്ത്രീകളിൽ, പുരുഷന്മാരെ അപേക്ഷിച്ച് പ്രായം കൂടുന്ന കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ആർത്തവ വിരാമ ശേഷം സ്ത്രീകളിൽ രക്തസമ്മർദം ഉയരുന്നതിനും ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നതിനും ഉള്ള സാധ്യത കൂടുന്നതും അങ്ങനെയാണ്. പിടിവാശി നല്ലതാണോ?ചില സ്ത്രീകളുടെ ജീവിതശൈലിയിൽ…
Read Moreപ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ;വീണ്ടും വീണ്ടും മൂത്രമൊഴിക്കണമെന്ന തോന്നൽ..!
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂടുതല്‍ പുരുഷന്മാര് ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം 40 വയസ്സ് കഴിഞ്ഞവരില്‍ വളരെ കൂടുതലായി കണ്ടുവരുന്നു. പ്രായം ആകുന്നതനുസരിച്ച് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാം. സാധാരണ യാതൊരു കുഴപ്പവും ഇല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തെ ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍ പ്ലാസിയ (B.P.H.) എന്നാണ് പറയുന്നത്. എന്നാല്‍ അണുബാധ മൂലവും, കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ് വലുപ്പം കൂടിയാൽ…പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്. സാധാരണ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ വളര്‍ന്നു പെരുകിയാലും അതിനെ പൊതിഞ്ഞിരിക്കുന്ന കാപ്സ്യൂളിനു നല്ല കട്ടിയുള്ളതിനാല്‍ കോശങ്ങള്‍ അതിനുള്ളില്‍ തന്നെ തിങ്ങി ഞെരുങ്ങി ഇരിക്കും. പക്ഷേ, ഈ ഞെരുക്കം മൂലം പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളി വല്ലാതെ ഞെരുങ്ങും. പ്രോസ്റ്റേറ്റ് കോശങ്ങള്‍…
Read Moreസന്ധിവാതം(ആർത്രൈറ്റിസ്) ; വാതപ്പനി ചികിത്സിച്ചില്ലെങ്കിൽ…
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍വീക്കമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവീക്കം. സങ്കീര്‍ണമായതും അല്ലാത്തതുമായ നൂറിലധികം രോഗങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. പലതരം സന്ധിവാതരോഗങ്ങള്‍ കണ്ടുവരുന്നു. ഇതില്‍ പ്രധാനപ്പെട്ടത്: സന്ധി തേയ്മാനം, രക്തവാതം, ആമവാതം, ഗൗട്ട്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, വാസ്കുലൈറ്റിസ്, റിയാക്ടീവ് ആര്‍ത്രൈറ്റിസ്,ആങ്കിലോസിങ് സ്പോണ്ടിലോസിസ്. റുമാറ്റിക് ഫിവർകുട്ടികളെ ബാധിക്കുന്ന റുമാറ്റിക് ഫീവര്‍ എന്ന വാതപ്പനി വളരെ ഗുരുതരമായ അസുഖമാണ്. ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ അത് ഹൃദയ വാല്‍വുകളെ തകരാറിലാക്കാം. സ്ട്രെപ്റ്റോ കോക്കസ് എന്ന ബാക്ടീരിയയാണ് റുമാറ്റിക് ഫീവറിന് കാരണമാകുന്നത്. ശരീരത്തിലെ പ്രധാന സന്ധികളില്‍ വീക്കവും പനിയും ഉണ്ടാക്കുന്നു. റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന ആമവാതം ഹൃദയം, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളെ ബാധിക്കും. സ്പോണ്ടിലോസിസ് രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ നട്ടെല്ലിലെ കശേരുക്കള് ഉറച്ചുപോകുന്നതിനാല് ചലിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. രോഗിക്ക് നില്ക്കാന്പോലും പറ്റില്ല. കാവൽക്കാരുടെ സ്വഭാവം മാറിയാൽ! പല രോഗങ്ങളും നമ്മുടെ ശരീര പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകൊണ്ടാണ്.…
Read More