പരിക്കുകൾ, ശരിയായ പൊസിഷനിൽ അല്ലാത്ത കിടപ്പും ഇരിപ്പും, പോഷകാംശങ്ങളിൽ ഉണ്ടാകുന്ന പോരായ്മകൾ, മാനസിക സംഘർഷം, തീരെ വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത സ്വഭാവം എന്നിവയാണ് കഴുത്തിലും പിന്നീട് ചുമലിലും കൈകളിലും വേദന ഉണ്ടാകുന്നതിനു കാരണമാകാറുള്ളത്. തുടർച്ചയായി മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്പോൾ നട്ടെല്ലിൽ അനുഭവപ്പെടുന്ന സമ്മർദമാണ് ഇപ്പോൾ കൂടുതൽ പേരിലും കഴുത്തിലും തോളിലും വേദന ഉണ്ടാകുന്നതിന് കാരണമാകുന്നത്. അശ്രദ്ധമായി ഭാരം പൊക്കുന്നത് വേറെ രു കാരണമാണ്. വേദനസംഹാരികൾ ശീലമാക്കിയാൽ…ഇരിക്കുന്ന കസേരയിൽ കൂടുതൽ മാർദവമുള്ള കുഷ്യൻ ഉപയോഗിക്കുക, നല്ല കണ്ടീഷനിലല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക, നല്ല നിരപ്പില്ലാത്ത റോഡിലൂടെ വാഹനത്തിൽ യാത്ര ചെയ്യുക, തല കുനിച്ചോ ഒരു വശത്തേക്ക് ചരിഞ്ഞോ നടക്കുക, കൂടുതൽ പതുപതുപ്പുള്ള മെത്തയിൽ കിടന്നുറങ്ങുക, കൂടുതൽ ഉയരമുള്ള തലയിണ ഉപയോഗിക്കുക എന്നിവയും കഴുത്തിൽ വേദന ഉണ്ടാകുന്നതിന് കാരണമാകുന്ന കാര്യങ്ങളാണ്. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ്…
Read MoreTag: health
ഭക്ഷണം കഴിച്ചശേഷം ഉടനെ കിടന്നാൽ…
വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും. സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഒരു അസുഖമായി കണക്കാക്കുന്നത്. 10-25 ശതമാനം വരെ ആളുകളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു. കാരണങ്ങള്‍1. അമിതവണ്ണം – പ്രധാനമായും ഇത് വയറ്റിനുള്ളിലെ സമ്മര്‍ദം കൂട്ടുകയും അതുവഴി ആഹാരവും ഭക്ഷണരസങ്ങളും അന്നനാളത്തിലേക്കു തിരികെ വരുന്നു. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഭാരം കൂടിയതുമൂലം ധാരാളം ആളുകളില്‍ ജേര്‍ഡ് കണ്ടുവരുന്നു. 2. കുനിഞ്ഞുള്ള വ്യായാമം (ഭാരോദ്വഹനം, സൈക്ലിംഗ്) – ഇവരില്‍ രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു. 3. പുകവലി 4. ഹയാറ്റസ് ഹെര്‍ണിയ 5. മാനസിക പിരിമുറുക്കം രോഗലക്ഷണങ്ങള്‍1. നെഞ്ചെരിച്ചില്‍ – വയറിന്റെ മുകള്‍ഭാഗത്തോ, നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്നു. സാധാരണയായി ഇത് ഭക്ഷണത്തിനു ശേഷം (കൂടുതല്‍ ഭക്ഷണം കഴിച്ചതിനു ശേഷമോ) എരിവ് കൂടുതലായി…
Read Moreപ്രമേഹകാര്യങ്ങൾ – 2; മാനസിക സംഘർഷവും പ്രമേഹവും തമ്മിൽ…
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. പ്രമേഹം കൂടിയാൽ…മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം. പ്രമേഹവും…
Read Moreപ്രമേഹകാര്യങ്ങൾ – 1 ;പ്രമേഹബാധിതർക്കു സാധാരണജീവിതം സാധ്യമോ?
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ് പ്രമേഹത്തിന്റെ മൂലകാരണം. ഇന്‍സുലിന്റെ അപര്യാപ്തത രക്തത്തില്‍ ക്രമാതീതമായി ഗ്ലൂക്കോസ് അടിഞ്ഞുകൂടാന്ഇടയാക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്.’ ഗ്ലൂക്കോസ് ലെവൽ താഴുന്പോൾഡയബറ്റീസ് പ്രധാനമായും രണ്ടു തരം. ഇന്‍സുലിന്‍കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന ടൈപ്പ്-1 പ്രമേഹം, മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ടൈപ്പ് -2 പ്രമേഹം. ടൈപ്പ് – 1 പ്രമേഹം സാധാരണമായി കുട്ടികളിലും ടൈപ്പ്-2 ഡയബറ്റീസ് 35 വയസ്സിന് മുകളില്‍ ഉള്ളവരിലുമാണ് കണ്ടുവരുന്നത്. പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ താഴ്ന്നുപോകുന്നു. ഇതിനെ ഹൈപ്പോഗ്ളൈസിമിയ എന്നാണ് പറയുന്നത്. ഹൃദയാഘാതസാധ്യതപ്രമേഹരോഗികളില് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി ഉണ്ടാകാം. ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകാം. വൃക്കയിലെ മൈക്രോആന്ജിയോപ്പതി മൂത്രത്തില്‍ കൂടിയുള്ള ആല്ബുമിന് നഷ്ടത്തിനും, രക്തസമ്മര്‍ദ്ദം, കൈകാലുകളില്‍ നീര് എന്നിവയ്ക്കും കാരണമാവുന്നു. കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് റീനല്‍ ഫെയ്ലിയറിന് കാരണമാവുന്നു.…
Read Moreതൈറോയ്ഡ് പ്രശ്നങ്ങൾ – 2 ; ഗർഭിണികളിൽ തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ…
തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടും. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലം അമിത വിയർപ്പ്, മുടികൊഴിച്ചിൽ, കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കൽ, ഭാരം കുറയൽ, ചൂട് സഹിക്കാൻ പ്രയാസം, ചർമം മൃദുവാകുക, ഗർഭം അലസൽ തുടങ്ങിയവ ഉണ്ടാകാം. തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം മൂലം സ്ത്രീകളിൽ ആർത്തവം വൈകുക, ആർത്തവം ഇല്ലാതിരിക്കുക, ആർത്തവം വന്നാൽ കൂടുതൽ ബ്ലീഡിങ് എന്നിവ ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങളെ ബാധിക്കുന്നത്ഗർഭിണിയിൽ തൈറോയ്ഡിന്റെ പ്രവർത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയ്ക്ക് തൈറോയ്ഡ് ഹോർമോണ്‍ കൂടിയേ തീരൂ. കുഞ്ഞുങ്ങളിൽ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാനകാരണം, ഗർഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതാണ്. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ കുഞ്ഞിന് തൈറോയ്ഡ് ഹോർമോണ്‍ ലഭിക്കുന്നത് അമ്മയിൽനിന്നാണ്. ഗർഭിണിയിൽ തൈറോയ്ഡ് ഹോർമോണ്‍ കൂടുകയോ, കുറയുകയോ ചെയ്യുന്നത്, ഗർഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം…
Read Moreതൈറോയ്ഡ്പ്രശ്നങ്ങൾ – 1 ;തൈറോയ്ഡ് രോഗങ്ങൾക്കു പാരന്പര്യവുമായി ബന്ധമുണ്ടോ?
വളർച്ചയെയും ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെന്റിമീറ്റർ നീളവും 25 ഗ്രാം തൂക്കവും ഉണ്ടാകും. ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവർത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതും കോശങ്ങളുടെ വളർച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഹോർമോണ്‍ ആണ്. ഹൃദയം, കിഡ്നി, സ്കിൻ, ബ്രെയിൻ, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിനും തൈറോയ്ഡ് ഹോർമോണ്‍ അനിവാര്യമാണ്. തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം ഹോർമോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തൈറോയ്ഡിന്റെ പ്രവർത്തന വൈകല്യങ്ങൾ മൂലം തൈറോയ്ഡിന് വീക്കം സംഭവിച്ച് ഗോയിറ്റർ വരാം. മുഴകൾ രൂപപ്പെടാം,…
Read Moreപല്ലുവേദന മറ്റു രോഗങ്ങളുടെയും ലക്ഷണമാവാം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആണെങ്കിൽ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നു വാങ്ങുന്ന മരുന്നുകൾ കഴിച്ചാൽ താത്കാലിക ശമനം ലഭിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കിൽ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. പരിധികടന്നാൽവേദന ഉണ്ടാകുന്പോൾ വേദന സംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളിൽ വേദനകുറയ്ക്കാൻ കൈയിൽ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോൾ പഞ്ഞിയിൽ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കൽസ്) ചെയ്യുന്നത് പോടുവന്ന പല്ല് പൂർണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകൾ വഴി ഇത് രക്തക്കുഴലുകളിൽ പ്രവേശിക്കുന്നതിനും കാരണമാകും. പല്ലുവേദന ഉണ്ടായാൽ ഒരു ഡോക്ടറുടെ സഹായം ഉടൻ ലഭ്യമാക്കണം. വേദനയുടെ കാരണം പരിശോധനയിൽ കൂടി കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകി പരിഹരിക്കാനാവും. പല്ലുവേദന…
Read Moreഫംഗസ് കാര്യങ്ങൾ -2; ഫംഗസ് നിസാരമല്ല, ശ്വാസകോശങ്ങളെയും തളർത്താം
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഇവർക്കു വേണം മുൻകരുതൽകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റി വെച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ച് വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിരിക്കുന്നു എന്നാണ് വാർത്തകളിൽ നിന്നും അറിയുന്നത്. ഫംഗസ് ബാധകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധകൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം…
Read Moreഫംഗസ് കാര്യങ്ങൾ -1; ഫംഗസിനെ അകറ്റാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്
ഇപ്പോഴുള്ള കോവിഡ് മഹാമാരിക്ക് അനുബന്ധമായി കാണുന്ന പ്രശ്നങ്ങളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫംഗസ്. പലരും ഭയത്തോടെയാണ് ഫംഗസ് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും നമ്മുടെയെല്ലാം ശരീരത്തിൽ തന്നെ സഹജമായ ഒരു കഴിവുണ്ട്. ഈ സംരക്ഷണ സംവിധാനങ്ങളിൽ പോറലുകൾ ഉണ്ടാകുമ്പോഴാണ് പ്രതിരോധശേഷി കുറയുന്നത്. തീരെ നിസാരമായ ചർമ രോഗങ്ങൾ മുതൽ ശ്വാസം മുട്ടലും തുടർന്ന് മരണവും വരെ സംഭവിക്കുന്ന അവസ്ഥകൾ വരെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗസ് കാരണമാകാവുന്നതാണ്. ചർമത്തിൽ ഉണ്ടാകാറുള്ള ചില പ്രശ്നങ്ങൾക്ക് നാട്ടറിവുകൾ അനുസരിച്ച് വട്ടച്ചൊറി എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള പല ചർമരോഗങ്ങളും ഉണ്ടാകുന്നത് ഫംഗസ് ബാധ മൂലം ആയിരിക്കും. തലയോട്ടിയിലെ ചർമ്മം, താടി, കാൽപ്പാദം, ഊരുസന്ധി, നഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചൊറിച്ചിലും പഴുപ്പും കൂടുതൽ പേരിലും ഫംഗസ്…
Read Moreരോഗപ്രതിരോധവ്യവസ്ഥയും ദൈനംദിനജീവിതത്തിലെ അലര്‍ജിയും-3;അലർജിക്കു കാരണമായവയെ ഒഴിവാക്കാം
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം. രോഗനിർണയംരോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്. രോഗികള്‍ പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക)…
Read More