കു​ട​കി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു ! ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു

കു​ട​ക് ജി​ല്ല​യി​ലെ വി​രാ​ജ്‌​പേ​ട്ടി​ന് സ​മീ​പം അ​മ്മാ​ട്ടി​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്, ബാ​ങ്കു​ദ്യോ​ഗ​സ്ഥ​യാ​യ മ​ല​യാ​ളി യു​വ​തി മ​രി​ച്ചു. തൃ​ശ്ശൂ​ര്‍ പാ​ണ​ഞ്ചേ​രി സ്വ​ദേ​ശി അ​മൃ​ത(25)​യാ​ണ് മ​രി​ച്ച​ത്. പാ​ണ​ഞ്ചേ​രി വി​ള​ക്ക​ത്ത​റ (ന​ന്ദ​നം) പ്ര​കാ​ശ​ന്റെ​യും ഉ​ഷ​യു​ടെ​യും (ന​ഴ്സ്, മാ​രാ​യ്ക്ക​ല്‍ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം) മ​ക​ളാ​ണ്. ക​ന​റാ ബാ​ങ്ക് അ​മ്മാ​ട്ടി ശാ​ഖ​യി​ല്‍ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ അ​മൃ​ത സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ എ​തി​രേ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ മൈ​സൂ​രു അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വി​രാ​ജ്‌​പേ​ട്ട് റൂ​റ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​രി: അ​ശ്വ​തി

Read More

മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി ! യു​പി സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍

മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​പി സ്വ​ദേ​ശി പി​ടി​യി​ല്‍. ബ​റേ​ലി സ്വ​ദേ​ശി​യാ​യ ന​ദീം ഖാ​നെ(26)​യാ​ണ് ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രി​ക്കൂ​ര്‍ സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബാ​യി​ല്‍ ന​ദീം ഓ​ടി​ച്ചി​രു​ന്ന ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി​രു​ന്നു യു​വ​തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച ന​ദീം, യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ യു​പി​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

Read More