സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല ! തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട്ടോട്ടുള്ള എല്ലാ വഴികളും അടച്ചു; കേരളം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ഇങ്ങനെ…

രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് ഏതാണ്ടുറപ്പായി. ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ ഘട്ടംഘട്ടമായി മതിയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ നിന്നു പാലക്കാട് ജില്ലയിലേക്കുള്ള എല്ലാവഴികളും അടച്ച് പരിശോധന കര്‍ശനമാക്കി. ആരാധാനലയങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. സമിതി ശുപാര്‍ശകള്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം വിശദമായി പരിശോധിച്ചശേഷമാകും കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോകോണ്‍ഫെറന്‍സില്‍ ലോക്ക് ഡൗണിനുശേഷമുള്ള നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങളോടു ആവശ്യപ്പെട്ടിരുന്നു. അതേസമയം കോയമ്പത്തൂര്‍,പൊള്ളാച്ചി, ആനമല പ്രദേശങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നു സംസ്ഥാനത്തേക്കുള്ള എല്ലാവഴികളും അടച്ച് പരിശോധന കര്‍ശനമാക്കി. കാല്‍നട യാത്രക്കാരെയുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോഴിക്കോട്…

Read More

മനുഷ്യരെ മാത്രമല്ല പട്ടിണിയിലാകുന്ന മൃഗങ്ങളെയും പരിഗണിക്കണം ! തെരുവു നായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനം ലോക്ക് ഡൗണായതോടെ നിരവധി മനുഷ്യരാണ് പട്ടിണിയിലായത്. ഇത്തരം മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സന്നദ്ധ സംഘടനകളടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരോടൊപ്പം പട്ടിണിയിലായ മറ്റൊരു കൂട്ടരുണ്ട്. തെരുവിലും മറ്റും കഴിയുന്ന നായ്ക്കള്‍ അടക്കമുള്ള ജീവികളാണത്. ലോക്ക് ഡൗണ്‍ ആയതോടെ പട്ടിണിയിലായ മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. പട്ടിണിയിലായ തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ കോഴിക്കോട് സിറ്റി കമ്മീഷണര്‍ എവി ജോര്‍ജ് നിര്‍ദേശിച്ചു. കഴിഞ്ഞദിവസമാണ് ഭക്ഷണം കിട്ടാതെ തെരുവുനായകള്‍ അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ലോക്ക് ഡൗണ്‍ മൂലം അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങളെല്ലാം വീടുകളില്‍ കഴിയുന്ന സാഹചര്യത്തിലാണ് തെരുവുനായ്ക്കള്‍ അടക്കമുള്ള മൃഗങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നത്. ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍…

Read More

കേരളത്തില്‍ ലോക്ക് ഡൗണ്‍ ! ഏഴു ജില്ലകള്‍ അടച്ചിടും; അനുവദിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം…

കോവിഡ് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏഴ് ജില്ലകള്‍ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അവശ്യ സാധനങ്ങളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കേരളത്തിലെ ഏഴു ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രം ലോക്ക്്ഡൗണ്‍ നിര്‍ദ്ദേശിച്ചതോടെ കര്‍ശന നടപടികളിലേക്ക് തന്നെ കടക്കുമെന്നാണ് വിവരം.…

Read More

ഇന്ത്യയില്‍ നിന്ന് കൊറോണ ‘ബാധ’ ഒഴിയുന്നു ! വുഹാനില്‍ നിന്നെത്തിയ എല്ലാവരെയും വീടുകളിലേക്ക് അയച്ചു; ഇനി പേടിക്കാനില്ലെന്ന് ഐടിബിപി

കൊറോണ വൈറസായ കോവിഡ് 19 ബാധയുടെ ഭീതി ഇന്ത്യയില്‍ നിന്ന് ഒഴിയുന്നതായി സൂചന. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു. നിരീക്ഷണത്തിനും ശേഷം ആര്‍ക്കും രോഗലക്ഷണങ്ങള്‍ കാണാതായതോടെയാണ് എല്ലാവരെയും തിരിച്ചയച്ചത്. ഡല്‍ഹിയിലെ ഐടിബിപി കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ അവസാനസംഘമാണ് ഇപ്പോള്‍ മടങ്ങിയിരിക്കുന്നത്. ആറംഗകുടുംബത്തെ ബുധനാഴ്ച രാവിലെയോടെ കേന്ദ്രത്തില്‍ നിന്നും മടക്കി അയച്ചെന്ന് ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. വിവിധഘട്ടങ്ങളിലായി നടന്ന പരിശോധനകളില്‍ രോഗമില്ലെന്നുറപ്പാക്കിയതോടെയാണ് ആകെയുണ്ടായിരുന്ന 406 പേരെയും വീടുകളിലേക്കു പോകാന്‍ അനുവദിച്ചത്. തിങ്കളാഴ്ചയാണ് ആദ്യസംഘം കേന്ദ്രം വിട്ടത്. ഫെബ്രുവരി ഒന്നിനും രണ്ടിനുമായി 650 പേരെയാണ് വുഹാനില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്. 406 പേരെ ഐടിബിപി കേന്ദ്രത്തിലും ബാക്കിയുള്ളവരെ ഹരിയാനയിലെ മനേസറിലുള്ള സൈനികകേന്ദ്രത്തിലുമാണ് പാര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് കൊറോണ ബാധയൊഴിയുന്നു എന്ന വാര്‍ത്ത ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരുപോലെ ആശ്വസകരമാണ്.

Read More

കൊറോണ ഭീഷണിയില്‍ വിവാഹം റദ്ദാക്കി, സദ്യ നടത്തി തൃശ്ശൂരിലെ കുടുംബം; കേരളാ ടൂറിസത്തിന് കനത്ത ആഘാതം; കൊറോണ മൂലം രക്ഷപ്പെട്ടത് ഒരേയൊരു വിഭാഗം ഇവരാണ്…

ലോകത്തെയാകെ കൊറോണ പിടിച്ചുകുലുക്കുമ്പോള്‍ കേരളത്തിനും കനത്ത അടിയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാരികള്‍ വ്യാപകമായി യാത്ര കാന്‍സല്‍ ചെയ്യുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിന് അടക്കം വലിയ ഭീഷണിയാണ് വൈറസ് ബാധ മൂലം നേരിടുന്നത്. ഇതിനിടെ വൈറസ് ഭീതിയില്‍ മിക്കയിടങ്ങളിലും വിവാഹങ്ങള്‍ നടത്തുന്നത് അടക്കം മാറ്റിവെക്കേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ്. ഇതിനിടെ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സംഭവവും ഉണ്ടായിരിക്കുകയാണ്. തൃശ്ശൂരിലെ ഒരു വിവാഹമാണ് ഇത്തരത്തില്‍ മാറ്റിവച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാറ്റമില്ലാതെ നടന്നപ്പോള്‍ വരനുംവധുവും ചടങ്ങിനെത്തിയില്ല. കടങ്ങോട് പഞ്ചായത്തിലാണു വരന്റെ വീട്. ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ വരന്‍ വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണു വരന്‍ ജോലി ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്നതിനാല്‍…

Read More

അടി സക്കെ, വരുന്നൂ കാബറെക്കാലം ! 2012ല്‍ യുഡിഎഫ് സര്‍ക്കാരിനെക്കൊണ്ടു സാധിക്കാഞ്ഞ നൈറ്റ് ലൈഫ് സോണ്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍;ഇനി അറുമാദിക്കാം…

ഇനി കേരളത്തില്‍ വരാന്‍ പോകുന്നത് കാബറെക്കാലം. 2012ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നൈറ്റ് ലൈഫ് സോണ്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന പതിനെട്ട് ഏക്കര്‍ സ്ഥലത്താണ് കാബറെ തീയേറ്റര്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നതെങ്കില്‍ പിണറായി തിരുവനന്തപുരം ,കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സമാനമായ രീതിയില്‍ നിശാക്ലബുണ്ടാക്കുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ മരുമകനും ഇന്‍കെല്‍ എംഡിയുമായ ടി. ബാലകൃഷ്ണനോടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ നിശാക്ലബില്‍ കാബറേ തീയേറ്റര്‍,ഡിസ്‌കോ തെക്ക്, മദ്യശാല എന്നിവ ഉണ്ടായിരുന്നെങ്കില്‍ താത്കാലിക വിശ്രമത്തിനായി ഹോട്ടല്‍ സമുച്ചയത്തിന്റെ സാധ്യതകള്‍ കൂടി പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്‍കെലാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ നിശാക്ലബിന് രൂപം നല്‍കിയത്. യുഡിഎഫ് 200 കോടിയുടെ പദ്ധതിയ്ക്കാണ് രൂപം നല്‍കിയതെങ്കില്‍…

Read More

അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു ! ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് മുന്നറിയിപ്പുണ്ട്. കോമോറിന്‍, മാലിദ്വീപ്, ഇതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ് മേഖല, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

Read More

കേരളത്തില്‍ തൊഴിലില്ലായ്മ ദേശീയ ശരാശരിയ്ക്കും മുകളില്‍ ! മെഡിസിന്‍ കഴിഞ്ഞ 7,303 പേരും 44,000 എഞ്ചിനീയര്‍മാരും 12,000 നഴ്‌സിംഗ് ബിരുദധാരികളും ചുമ്മാ ചൊറിയും കുത്തി ഇരിക്കുന്നു…

കുട്ടി ജനിക്കുമ്പോള്‍ മുതല്‍ തന്നെ മാതാപിതാക്കള്‍ അവരെ ഡോക്ടര്‍മാരും എഞ്ചിനീയറുമാക്കി വാര്‍ത്തെടുക്കാനുള്ള തത്രപ്പാടിലാണ്. കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കു താല്‍പര്യമില്ലെങ്കില്‍ തന്നെ അവരെ നിര്‍ബന്ധിച്ച്,ഇല്ലാത്ത പണമുണ്ടാക്കി മെഡിസിനും എഞ്ചിനീയറിംഗിനും വിടും. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ നില ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന യാഥാര്‍ഥ്യം മനസ്സിലാകുമ്പോഴേ ഇതിന്റെ ഭീകരത മനസ്സിലാകൂ. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ത്രിപുരയും(18.1) സിക്കിമും(19.7) മാത്രമാണ് കേരളത്തിനു മുമ്പിലുള്ളത്. കേരളത്തില്‍ പണിയില്ലാത്തവരുടെ എണ്ണം 36,25,852 ആണെന്നും ഇവരില്‍ 23,00,139 സ്ത്രീകളും 13,25,713 പുരുഷന്മാരും ആണെന്നുമാണ് കണക്കുകള്‍.വന്‍തുക ചെലവ് വരുന്ന മെഡിസിന്‍ മേഖലയിലെ ഡോക്ടറും നഴ്‌സിംഗും പഠിച്ചിറങ്ങിയ 19,000 പേര്‍ക്കാണ് ഇതുവരെ പണി കിട്ടിയിട്ടില്ലാത്തത്. 7,303 പേര്‍ ഡോക്ടര്‍ മോഹം സഫലമാകാതെ കാത്തിരിക്കുമ്പോള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ പണിയില്ലാത്തവരുടെ എണ്ണം 44,559 ഓളം വരും. നഴ്സിംഗ് ഗ്രാജുവേറ്റുകള്‍ ആയിട്ടും ജോലി കിട്ടാതെ 12,006 പേര്‍ നില്‍ക്കുമ്പോള്‍ തൊഴിലില്ലാത്ത എംബിഎ നേടിയിട്ടും ജോലിക്കു…

Read More

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് വന്‍തിരിച്ചടി ! മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്തുമ്പോള്‍ അരൂരില്‍ മുന്നേറ്റമെന്ന് സൂചന…

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിനെ സംബന്ധിച്ച് പുറത്തു വരുന്നത് നഷ്ടത്തിന്റെ കണക്കുകള്‍. സിറ്റിംഗ് സീറ്റുകളായ വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെടുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിര്‍ത്തുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നത് യുഡിഎഫിന് ആശ്വാസമാകുകയാണ്. 23 വര്‍ഷമായി അടൂര്‍ പ്രകാശ് എംഎല്‍എയായി തുടര്‍ന്ന മണ്ഡലമാണ് കോന്നി. അങ്ങനെയൊരു മണ്ഡലമാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പെട്ട് നഷ്ടമാവുന്നത്. എല്‍ഡിഎഫിന്റെ കെ.യു ജനീഷ് കുമാര്‍ ഏകദേശം വിജയം ഉറപ്പിച്ചു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കെ മുരളീധരന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ് വന്ന വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങള്‍ ഇവിടെയും നിര്‍ണായകമായി. എന്‍എസ്എസിന്റെ ശരിദൂരവും തുണച്ചില്ല. പ്രളയകാലത്ത് മേയറായിരുന്ന വി.കെ…

Read More

കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ് സംഘങ്ങള്‍ സജീവമാകുന്നു ! അരിവ്യവസായിയെ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമം;സിനിമാ നടിയായി ചമഞ്ഞ് യുവതി നഗ്നചിത്രങ്ങളെടുത്ത് കുടുക്കിയവരില്‍ പോലീസുകാര്‍ വരെ…

കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ്. പ്രമുഖ അരിവ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനുമാണ് അറസ്റ്റിലായിരിക്കുന്നത്. ചാലക്കുടി സ്വദേശി സീമ (32), ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു-31) എന്നിവരെയാണു പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അരിവ്യവസായിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തുടങ്ങിയതോടെ വ്യവസായി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവരുടെ സംഘത്തിലുള്ള പാലക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയെയും പോലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്നു പോലീസ് കണ്ടെത്തിയതിനേത്തുടര്‍ന്ന് വിശദമായഅന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍സ്രാവുകളാണ് സീമയ്ക്ക് വേണ്ടുന്ന സഹായം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാണാന്‍ സുന്ദരിയായ ഇവര്‍ ചലച്ചിത്ര നടിയെന്നു പറഞ്ഞാണ് സമൂഹത്തിലെ ഉന്നതരെ സമീപിക്കുന്നത്. ഇതിനായി അമ്മു,അബി എന്നീ വ്യാജപേരുകളാണ്…

Read More