ബ​സ് വാ​ങ്ങാ​ന്‍ 445 കോ​ടി അ​നു​വ​ദി​ച്ച​തോ​ടെ സി​ഐ​ടി​യു അ​ന​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് ! പു​രോ​ഗ​തി​യു​ടെ തു​ട​ക്ക​മോ അ​തോ മ​ര​ണ​മ​ണി​യോ ?

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പു​തി​യ ബ​സ് വാ​ങ്ങാ​ന്‍ 445 കോ​ടി അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. സി​എ​ന്‍​ജി ബ​സു​ക​ളാ​ണ് വാ​ങ്ങാ​നാ​ണ് കി​ഫ്ബി വ​ഴി പ​ണം ന​ല്‍​കു​ക. ആ​റ് മു​ത​ല്‍ 10 മാ​സ​ത്തി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ വാ​ങ്ങും. സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഇ​ന്ധ​ന ചെ​ല​വ് കു​റ​യും. മൈ​ലേ​ജ് കൂ​ടും. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​വ​ര്‍​ത്ത​ന ചെ​ല​വ് കു​റ​യ്ക്കാ​നാ​ണ് ഈ ​തീ​രു​മാ​നം. അ​ദാ​നി​യും പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളും കൂ​ടു​ത​ല്‍ സി​എ​ന്‍​ജി സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങാ​ന്‍ സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങി. എ​ന്നാ​ല്‍ ശ​മ്പ​ള പ്ര​തി​സ​ന്ധി ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ച​ര്‍​ച്ച ചെ​യ്യാ​ഞ്ഞ​തോ​ടെ ഈ ​മാ​സം 20നെ​ങ്കി​ലും ശ​മ്പ​ളം ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ മ​ങ്ങി. ശ​മ്പ​ളം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ സി​ഐ​ടി​യു​വും അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. 20ന് ​സ​മ​ര പ്ര​ഖ്യാ​പ​ന​വും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഭ​വ​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Read More

ബ്രൂ​ട്ട​സേ നീ​യും ! യൂ​ണി​യ​നു​മാ​യി നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ടാ​നി​റ​ങ്ങി മ​ന്ത്രി ആ​ന്റ​ണി രാ​ജു; കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സി​ഐ​ടി​യു​വും മ​ന്ത്രി​ക്കെ​തി​രേ രം​ഗ​ത്ത്…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള​വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​യും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളും നേ​ര്‍​ക്കു​നേ​ര്‍. പ​ണി​മു​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ളം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ, പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന സി​ഐ​ടി​യു​വും മ​ന്ത്രി​ക്കെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള​പ്ര​ശ്നം ധ​ന​വ​കു​പ്പി​ന്റെ​യും പ​രി​ഗ​ണ​ന​യി​ലി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു സി​ഐ​ടി​യു ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടു​ദി​വ​സ​ത്തെ ദേ​ശീ​യ​പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ത്ത​വ​രു​ടെ ശ​മ്പ​ളം പി​ടി​ക്കു​മെ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി. പ​ണി​മു​ട​ക്കു​ദി​വ​സം ഡ​യ​സ് നോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ശ​മ്പ​ള​പ്ര​ശ്ന​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചി​നു പ​ണി​മു​ട​ക്കി​യ​വ​രു​ടെ വേ​ത​നം പി​ടി​ക്കാ​നും നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ 12 കോ​ടി​യി​ലേ​റെ രൂ​പ ലാ​ഭി​ക്കാ​മെ​ന്നാ​ണു മാ​നേ​ജ്മെ​ന്റി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍. പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക നാ​ളെ ന​ല്‍​കാ​നാ​ണു നി​ര്‍​ദേ​ശം. പ​ണി​മു​ട​ക്കി​ന് ത​ലേ​ന്നും പി​റ്റേ​ന്നും മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ ഹാ​ജ​രാ​വ​ത്ത​വ​ര്‍​ക്കും വൈ​കി എ​ത്തി​യ​വ​ര്‍​ക്കു​മെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച്…

Read More

കെ​എ​സ്ആ​ര്‍​ടി​സി അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്കോ ? പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ച്ച് മാ​നേ​ജ്‌​മെ​ന്റ് ‘ഞാ​നൊ​ന്നു​മ​റി​ഞ്ഞി​ല്ലേ രാ​മ​നാ​രാ​യ​ണ’ എ​ന്ന നിലപാടില്‍ സ​ര്‍​ക്കാ​ര്‍…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി കീ​റാ​മു​ട്ടി​യാ​യി തു​ട​രു​മ്പോ​ള്‍ ആ​ന​വ​ണ്ടി ക​ട്ട​പ്പു​റ​ത്താ​വു​മോ​യെ​ന്ന ചോ​ദ്യ​മാ​ണു​യ​രു​ന്ന​ത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും വി​ഷ​യം ച​ര്‍​ച്ച​യാ​യി​ല്ല. ശ​മ്പ​ളം ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​ടി.​യു.​സി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​തും മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല. ഗ​താ​ഗ​ത​മ​ന്ത്രി ക​യ്യൊ​ഴി​യു​ക​യും ശ​മ്പ​ള​ത്തി​ന് പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ മാ​നേ​ജ്‌​മെ​ന്റ് ന​ട്ടം​തി​രി​യു​ക​യും ചെ​യ്യു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ ധ​ന​സ​ഹാ​യം ന​ല്‍​കി​യാ​ല്‍ ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ​യെ​ങ്കി​ലും ശ​മ്പ​ളം കി​ട്ടു​മെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രും ക​രു​തി​യ​ത്. എ​ന്നാ​ല്‍ മ​ന്ത്രി​സ​ഭാ​യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ച്ചേ​യി​ല്ല. ഇ​തോ​ടെ നി​ല​വി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള 30 കോ​ടി​ക്ക് അ​പ്പു​റ​ത്തേ​ക്ക് ധ​ന​സ​ഹാ​യം സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ല​ഭി​ക്കി​ല്ലെ​ന്നും ഏ​താ​ണ്ട് ഉ​റ​പ്പാ​യി. ശ​മ്പ​ളം ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന സി.​പി.​ഐ യൂ​ണി​യ​ന്റെ ആ​വ​ശ്യം പോ​ലും നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. ക​ഴി​ഞ്ഞ​മാ​സം ശ​മ്പ​ളം മു​ട​ങ്ങി​യ​പ്പോ​ള്‍ തു​ട​ര്‍​സ​മ​രം ന​ട​ത്തി​യ സി.​ഐ.​ടി.​യു ഇ​ത്ത​വ​ണ നി​ശ​ബ്ദ​മാ​ണ്. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ണി​യ​ന്റെ ഈ ​നി​ല​പാ​ടി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ട​യി​ലും മ​റ്റ് യൂ​ണി​യ​നു​ക​ളി​ലും…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യെ ര​ക്ഷി​ക്കാ​ന്‍ ‘ഉ​ഗ്ര​ന്‍ ഐ​ഡി​യ’​യു​മാ​യി ആ​ന്റ​ണി​രാ​ജു! ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി…

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യ​ണ​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്റ​ണി രാ​ജു. 12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ചെ​യ്യാ​ന്‍ ജീ​വ​ന​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. സ​ര്‍​വ്വീ​സ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി രീ​തി മാ​റ്റ​ണം. അ​ധി​ക​സ​ര്‍​വ്വീ​സ് ന​ട​ത്തി​യാ​ല്‍ പ്ര​തി​സ​ന്ധി കു​റ​യ്ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ല. പൊ​തു​മേ​ഖ​ല​യി​ല്‍ ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ബാ​ധ്യ​ത സ്ഥാ​പ​ന​ത്തി​നാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ രം​ഗ​ത്തി​റ​ക്കും. 400 സി​എ​ന്‍​ജി ബ​സും 50 ഇ​ല​ക്ട്രി​ക് ബ​സും ഉ​ട​നെ​ത്തും. 620 ബ​സു​ക​ള്‍ ഉ​ട​ന്‍ ആ​ക്രി​വി​ല​യ്ക്ക് വി​ല്‍​ക്കും. സ്വി​ഫ്റ്റ് ബ​സു​ക​ള്‍​ക്ക് മ​റ്റ് ബ​സു​ക​ളേ​ക്കാ​ള്‍ അ​പ​ക​ടം കു​റ​വാ​ണ് എ​ന്നും മ​ന്ത്രി ആ​ന്റ​ണി രാ​ജു പ​റ​ഞ്ഞു.

Read More

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍…

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്ക്കു നേ​രെ സ​ഹ​യാ​ത്രി​ക​ന്റെ ലൈം​ഗി​കാ​തി​ക്ര​മം ! സം​ഭ​വം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് ക​ണ്ട​ക്ട​ര്‍… കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സ​ഹ​യാ​ത്രി​ക​ന്റെ പ​ക്ക​ല്‍ നി​ന്നും ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി അ​ധ്യാ​പി​ക​യാ​യ യു​വ​തി. സ​ഹ​യാ​ത്രി​ക​നെ​തി​രേ ക​ണ്ട​ക്ട​റോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ണ്ട​ക്ട​ര്‍​ക്കെ​തി​രെ സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് യു​വ​തി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തി​നും തൃ​ശൂ​രി​നും ഇ​ട​യി​ല്‍ വ​ച്ചാ​ണ് സ​ഹ​യാ​ത്രി​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​ക്കാ​ര്യം അ​പ്പോ​ള്‍ ത​ന്നെ ക​ണ്ട​ക്ട​റെ അ​റി​യി​ച്ചെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പി​ക ആ​രോ​പി​ക്കു​ന്നു. ത​നി​ക്ക് നേ​രെ ഉ​ണ്ടാ​യ അ​തി​ക്ര​മ​ത്തേ​ക്കാ​ള്‍ മു​റി​വേ​ല്‍​പ്പി​ച്ച​ത് ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ധ്യാ​പി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റം ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി. ഇ​നി ആ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ അ​നു​ഭ​വം ഉ​ണ്ടാ​വാ​ന്‍…

Read More

അച്ചായോ ആ ഗിയര്‍ ബാക്കി വെച്ചേക്കണേ..! കെഎസ്ആര്‍ടിസി അച്ചായന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്…

കെഎസ്ആര്‍ടിസി കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെങ്കിലും നമ്മുടെ ആനവണ്ടിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ആനവണ്ടിയുടെ വരവും പോക്കുമെല്ലാം ആരാധനയോടെ കാണുന്ന, അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസിന്റെ ഡ്രൈവറുടേതാണ് വീഡിയോ. രണ്ടു ബസുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഹൈവേയിലൂടെ കുതിക്കുന്നത് വീഡിയോയിലുണ്ട്. തമിഴ്‌നാട്ടിലൂടെയാണ് ബസ് ഓടുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. അച്ചായന്റെ മാസ് ഡ്രൈവിംഗ് എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബസ് യാത്രികരില്‍ ആരോ എടുത്ത വീഡിയോയാണിപ്പോള്‍ സൂപ്പര്‍ഹിറ്റായത്. മിന്നല്‍ മുരളി സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയാണ് മീന്നല്‍ ഡ്രൈവിങ്ങും പ്രചരിക്കുന്നത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

Read More

ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാന്‍ മറന്നു ! മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാരിയുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി…

ബസ്ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി. യുവതി ഇറങ്ങി കൃത്യം 43-ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് കെഎസ്ആര്‍ടിസി അമ്പരപ്പിച്ചത്. ബാക്കി നല്‍കേണ്ട 300 രൂപയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടയാത്. സോഷ്യല്‍മീഡിയയിലെ കെഎസ്ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്. കൊല്ലം എസ്എന്‍ കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ടിജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയില്‍നിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാന്‍ ലസിത കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ്…

Read More

ബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍…

പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത്‌ കുമാര്‍, എ പി ടിപ്പു മുഹ്‌സിന്‍, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്.…

Read More

കെ​എ​സ്ആ​ർ​ടി​സിക്ക് ലാ​ഭ​ക​ര​മാ​യ റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശം; ഒ​രു കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ 35 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ലാ​ഭ​ക​ര​മാ​യ പു​തി​യ റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ നി​ർ​ദ്ദേ​ശം. ഒ​രു കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ( ഇ​പി​കെ​എം) 35 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണം.​നി​ല​വി​ൽ ഇ​ത് 25 രൂ​പ യി​ൽ താ​ഴെ​യാ​ണ്. വ​രു​മാ​ന​ത്തി​ന്‍റെ 74 ശ​ത​മാ​ന​വും ഡീ​സ​ൽ വാ​ങ്ങാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് 45 ശ​ത​മാ​ന​മാ​യി കു​റ​ച്ചു കൊ​ണ്ടു​വ​ര​ണം. കി​ലോ​മീ​റ്റ​റി​ന് വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ഇ​പി കെ ​എം 25 -ൽ ​താ​ഴെ​യു​ള്ള സ​ർ​വീ​സു​ക​ൾ വ​രു​മാ​ന വ​ർ​ദ്ധ​ന ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ അ​ടി​യ​ന്തി​ര​മാ​യി പു​ന​ക്ര​മീ​ക​രി​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി യു​ടെ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 6000 ആ​യി വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​നി​ല​വി​ൽ 3300 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ബ​സു​ക​ളി​ൽ 650 എ​ണ്ണം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സ​ർ​വീ​സി​ന് യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ഇ​തി​ന് ബാ​റ്റ​റി, ട​യ​ർ, സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ വാ​ങ്ങാ​നാ​യി അ​ഞ്ച് കോ​ടി വി​നി​യോ​ഗി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും സി ​എം​ഡി വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​രു​ടെ​യോ ബ​സു​ക​ളു​ടെ​യോ അ​ഭാ​വം…

Read More

അയ്യേ എന്ന് ഇനിയാരും പറയരുത്!  കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വൃ​ത്തി​യാക്കിയില്ലെങ്കിൽ ക​ർ​ശ​ന ന​ട​പ​ടി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ബ​സു​ക​ൾ വൃ​ത്തി​യാ​യി പ​രി​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മു​ത​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ വ​രെ​യു​ള്ള ബ​സു​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ളും വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യും ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ളും ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​ട്ടു​ണ്ട്.ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ ക്യാ​ബി​ൻ, ഡ്രൈ​വ​ർ ഡാ​ഷ് ബോ​ർ​ഡ്, ബ​സി​ന്‍റെ ജ​ന​ൽ ഷ​ട്ട​ർ അ​ക​വും പു​റ​വും,യാ​ത്ര​ക്കാ​രു​ടെ സീ​റ്റ്,ബ​സ് പ്ലാ​റ്റ് ഫോം, ​ബ​സി​ന്‍റെ ടോ​പ്, പി​റ​കി​ലെ എ​മ​ർ​ജ​ൻ​സി ഗ്ലാ​സ്, മു​ത​ലാ​യ​വ എ​പ്പോ​ഴും വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ വൃ​ത്തി​യാ​ക്കാ​തെ ബ​സു​ക​ൾ സ​ർ​വീ​സി​ന് കൊ​ടു​ക്കു​ന്ന​ത് മൂ​ലം യാ​ത്ര​ക്കാ​ർ​ക്കും, ഡ്രൈ​വ​ർ​ക്കും​ക​ണ്ട​ക്ട​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യു​ള്ള നി​ര​വ​ധി പ​രാ​ധി​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്നു എ​ന്നും ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്, ഓ​ർ​ഡി​ന​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ ബ​സു​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി മാ​ത്ര​മേ സ​ർ​വീ​സി​ന് അ​യ​യ്ക്കാ​വു എ​ന്നാ​ണ് മാ​നേ​ജിം​ഗ്…

Read More