തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശം അനശ്ചിതത്വത്തില്‍ തുടരുന്നതിനിടയിലും വലിയ പ്രതീക്ഷയോടെയാണ് കെഎസ്ആര്‍ടിസി മണ്ഡലകാലത്തെ കാണുന്നത്. ഇതുവരെ ആരും ചിന്തിക്കാത്ത പുതിയ ആശയങ്ങളാണ് എംഡി ടോമിന്‍ തച്ചങ്കരിയുടെ തലയില്‍ വിരിഞ്ഞിരിക്കുന്നത്. ശബരിമലയിലേക്ക് സുഖകരമായ യാത്ര തീര്‍ത്ഥാടകര്‍ക്കൊരുക്കി പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് ആനവണ്ടി നടത്തുന്നത്. ഭക്തരുടെ മനസ്സ് അറിഞ്ഞുള്ള പദ്ധതികളുമായി സിഎംഡി ടോമിന്‍ തച്ചങ്കരി എത്തുമ്പോള്‍ അത് ശബരിമല തീര്‍ത്ഥാടനത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും മാറ്റി മറിക്കുന്ന തരത്തിലേക്ക് മാറുകയാണ്. അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജെന്നാണ് യാത്രാ പദ്ധതിക്ക് കെഎസ്ആര്‍ടിസി നല്‍കുന്ന പേര്. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും എത്തുന്ന ഭക്തരെ കെഎസ്ആര്‍ടിസി പ്രതിനിധികള്‍ സ്വീകരിക്കും. ഇതോടെ അയ്യപ്പഭക്തരെ ആനവണ്ടി ഏറ്റെടുക്കുകയാണ്. ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും. പിന്നെ എല്ലാം കെ എസ്ആര്‍ടിസി നോക്കും. വിമാനത്താവളത്തിലായാലും റെയില്‍വേ സ്റ്റേഷനിലായാലും തിരികെ എത്തിക്കുകയും…
Read MoreTag: KSRTC
മിന്നല്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് കണ്ടക്ടര്‍ ആവശ്യപ്പെട്ടു; പറ്റില്ലെന്നു പറഞ്ഞ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തകര്‍ത്തു; സംഭവം ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ ബസിലെ ഡ്രൈവറുടെ കണ്ണ് കണ്ടക്ടര്‍ അടിച്ചു തരിപ്പണമാക്കി.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അടിയേറ്റത്. സ്‌റ്റോപ്പ് ഇല്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ നിരസിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ കണ്ടക്ടര്‍ ഡ്രൈവറെ വെള്ളക്കുപ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ഡ്രൈവറുടെ കണ്ണിനു സാരമായി പരിക്കേറ്റു. ഇയാള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണിന് അടിയന്തരശസ്ത്രക്രിയ വേണ്ടിവരും. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെ വന്ന മിന്നല്‍ബസിലാണ് അടി നടന്നത്. ബസ് സ്റ്റാന്‍ഡില്‍ എത്തിയ സമയമാണ് കണ്ടക്ടര്‍ ഡ്രൈവറെ തല്ലിയത്. സ്റ്റോപ്പില്ലാത്ത പി.എം.ജി. ജംഗ്ഷനില്‍ ബസ് നിര്‍ത്താന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡ്രൈവര്‍ തയ്യാറായില്ല. ഇതാണ് വാക്കേറ്റത്തിനു കാരണമായത്. ബസില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ബസ്, സ്റ്റാന്‍ഡിലെ ഡീസല്‍ പമ്പിനു സമീപം ഒതുക്കി നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് അടിയേറ്റത്. കണ്ടക്ടര്‍ അമീര്‍ അലിക്കെതിരേ സ്റ്റേഷന്‍ അധികൃതര്‍ക്കു പരാതിനല്‍കി. തമ്പാനൂര്‍ പോലീസിനും…
Read Moreകുരങ്ങനെ വളയം പിടിപ്പിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ ! വീഡിയോ വൈറലാവുന്നു…
കുരങ്ങന്‍ വണ്ടിയോടിച്ച സംഭവത്തില്‍ കര്‍ണാടക എസ്ആര്‍ടിസിയുടെ (കെഎസ്ആര്‍ടിസി) ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. സ്റ്റിയറിംഗ് കുരങ്ങന് കൈമാറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഡ്രൈവറുടെ മടിയിലിരുന്നായിരുന്നു കുരങ്ങന്റെ ഡ്രൈവിംഗ്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലെ ഡ്രൈവര്‍ പ്രകാശാണ് വണ്ടിയുടെ വളയം കുരങ്ങന് കൈമാറിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പ്രകാശ് സ്റ്റിയറിംഗ് കുരങ്ങിന് കൈമാറിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കതിരെ നടപടി സ്വീകരിച്ചത്. ഇയാള്‍ക്കതിരെ വകുപ്പുതല അന്വേഷണം നടത്തും. ഈ അന്വേഷണം പൂര്‍ത്തിയാക്കുന്നതു വരെയാണ് സസ്പെന്‍ഷന്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശിനെതിരേ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. #WATCH Viral video from Karnataka's Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended…
Read Moreകെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടല്‍ ! ഇത്തവണ പുറത്താക്കിയത് 773 ജീവനക്കാരെ; പിരിച്ചുവിടല്‍ കെഎസ്ആര്‍ടിസിയ്ക്ക് നേട്ടമാകുന്നതിങ്ങനെ..
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനില്‍ക്കുന്നവരുമായ ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ 773 പേരും ഇതിനോടു പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്; ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതം. നിലവില്‍ ജോലിക്കു വരാത്ത ജീവനക്കാരെക്കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്. ജോലിക്കു വരാത്തവരെ…
Read Moreപരിഷ്‌കാരങ്ങള്‍ ഇനിയും വച്ചു പൊറുപ്പിക്കില്ലെന്ന് ഉറച്ച നിലപാടുമായി സിഐടിയു; സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ ദുഖിക്കേണ്ടി വരുക പാര്‍ട്ടിയ്ക്ക്; തച്ചങ്കരിയുടെ കാര്യം ഏകദേശം തീരുമാനമായി…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ടോമിന്‍ തച്ചങ്കരിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് സൂചന. തച്ചങ്കരിയെ സിഎംഡി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യം സിഐടിയു ശക്തമാക്കിയതോടെ മുഖ്യമന്ത്രിയും തച്ചങ്കരിയെ കയ്യൊഴിയുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ 23നു തിരുവനന്തപുരത്തു നടന്ന കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ നഷ്ടം പാര്‍ട്ടിയ്ക്കായിരിക്കുമെന്നും ജീവനക്കാരുടെ നാലരലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ പാര്‍ട്ടിയ്‌ക്കെതിരായാല്‍ എന്താണ് സംഭവിക്കുകയെന്ന് ആലോചിക്കണമെന്നും യൂണിയന്‍ യോഗത്തില്‍ പ്രസ്താവനകളുയര്‍ന്നിരുന്നു. ഇതോടെയാണ് തൊഴിലാളികളെ പിണക്കി, ഇനി തച്ചങ്കരിയെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്കു സര്‍ക്കാര്‍ എത്തിയത്. തച്ചങ്കരിയെ മാറ്റാനുള്ള സി.ഐ.ടി.യുവിന്റെ നീക്കം കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന് അറിയാത്തതല്ലെന്നു സമ്മേളനത്തില്‍ സി.ഐ.ടി.യു. സംസ്ഥാന ട്രഷറര്‍ പി. നന്ദകുമാര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും എതിരേ കടുത്ത വിമര്‍ശമാണ് യോഗത്തില്‍ ഉയര്‍ന്നത്. ‘നാളെ, കടക്കൂ…
Read Moreയൂണിയനെ വേണ്ടെങ്കില്‍ സിപിഎം അക്കാര്യം തുറന്നു സമ്മതിക്കണം ! കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ യോഗത്തില്‍ തച്ചങ്കരിയ്ക്കും പാര്‍ട്ടിയ്ക്കും മുഖ്യമന്ത്രിക്കുമെല്ലാം എതിരേ രൂക്ഷവിമര്‍ശനം…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഐടിയു യൂണിയന്‍ യോഗത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം. മാനേജ്‌മെന്റും സിഎംഡി ടോമിന്‍ തച്ചങ്കരിയും നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ പ്രതിരോധിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകുന്നില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ.(സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. ഇന്നലെ തിരുവനന്തപുരം ബി.ടി.ആര്‍. ഭവനില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 16 പ്രവര്‍ത്തക ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ഭൂരിപക്ഷം പ്രതിനിധികളും സിപിഎമ്മിനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണു പ്രതിനിധികളുടെ രോഷം ശമിപ്പിച്ചത്.യൂണിയനെ ആവശ്യമില്ലെങ്കില്‍ അക്കാര്യം സിപിഎം തുറന്നുസമ്മതിക്കണമെന്നാണ് പ്രതിനിധികളുടെ ആവശ്യം. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമാണെന്ന് ഗതാഗതമന്ത്രിയും സിഎംഡിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതല്ല സര്‍ക്കാരിന്റെ നയമെന്നാണ് യൂണിയന്‍ യോഗങ്ങളില്‍ ഉയരുന്ന അഭിപ്രായം. ആനത്തലവട്ടവും വൈക്കം വിശ്വനും യൂണിയന്‍കാരുടെ ഒപ്പമാണെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ യൂണിയനെ ആവശ്യമില്ലെങ്കില്‍ സിഐടിയു.…
Read Moreകെഎസ്ആര്‍ടിസി നഷ്ടത്തിലായതിന് അയ്യപ്പന്മാര്‍ എന്തു പിഴച്ചു ! നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഒറ്റയടിയ്ക്കു കൂട്ടിയത് ഒമ്പത് രൂപ; നിലയ്ക്കല്‍-പമ്പ പാത കെഎസ്ആര്‍ടിസിയ്ക്കു മാത്രം അവകാശപ്പെട്ടതെന്ന് തച്ചങ്കരി
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശബരിമല തീര്‍ത്ഥാടകരുടെ പോക്കറ്റടിയ്ക്കുന്നു.നിലയ്ക്കല്‍-പമ്പ ബസ് നിരക്ക് വര്‍ധിപ്പിച്ചതു മലയോരമേഖലകളിലെ നിരക്കുവര്‍ധനയുടെ ഭാഗമാണെന്നു പറയുമ്പോഴും മറ്റിടങ്ങളില്‍ ഇതു നടപ്പാക്കിയിട്ടില്ല. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതാണെന്നാണ് സിഎംഡി ടോമിന്‍ തച്ചങ്കരി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇന്ധനവില വര്‍ധനയാണ് നിരക്കു വര്‍ധനവിനു കാരണമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് അയ്യപ്പഭക്തരെ പിഴിഞ്ഞാകരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പറഞ്ഞു. ഒറ്റയടിക്ക് ഒന്‍പതുരൂപ വര്‍ധിപ്പിച്ച നടപടിക്കെതിരേ ഹൈന്ദവസംഘടനകളും രംഗത്തുവന്നതോടെ തീരുമാനം വിവാദമായി. നിരക്കു കുറച്ചില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എന്നാല്‍, നിലയ്ക്കല്‍-പമ്പ ദേശസാല്‍കൃതപാതയാണെന്നും അവിടെ കെഎസ്ആര്‍ടിസിക്കു മാത്രമേ സര്‍വീസ് നടത്താനാകൂവെന്നുമാണു തച്ചങ്കരിയുടെ മറുപടി. പ്രളയത്തില്‍ പമ്പാതീരവും പാര്‍ക്കിങ് മേഖലകളും ഒലിച്ചുപോയതിനാലാണു വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയാനും തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തിക്കാനും തീരുമാനിച്ചത്.…
Read Moreതിരക്കിനനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും ! ഷെഡ്യൂളുകളില്‍ സമൂലമായ മാറ്റം; ഒന്നു പച്ചപിടിച്ചു വന്ന കെഎസ്ആര്‍ടിസി പ്രളയത്തെത്തുടര്‍ന്ന് വീണ്ടും നിലയില്ലാക്കയത്തില്‍…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ എംഡി ടോമിന്‍ തച്ചങ്കരി പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടയിലാണ് ദുരന്തമായി പ്രളയം എത്തുന്നത്. പലകോണുകളില്‍ നിന്നുമുള്ള ശക്തമായ എതിര്‍പ്പുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഒന്നു നേരെ നിന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി പ്രളയം കേരളത്തെ വിഴുങ്ങുന്നത്. ഇതോടെ കാര്യങ്ങള്‍ പഴയതിലും ഗുരുതരമായി. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരികയും, കടം പെരുകി ഡീസല്‍ പോലും കിട്ടാത്ത അവസ്ഥ വരികയും ചെയ്തു. ഇതോടെയാണ് സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധിതമായത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ശ്രമം. തിരക്കുള്ളപ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുകയും യാത്രക്കാര്‍ കുറവുള്ളപ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യും. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകിട്ട് നാലുമുതല്‍ ഏഴുവരെയും യാത്രക്കാര്‍ കൂടുതലുള്ള സമയത്ത് കൂടുതല്‍ ബസുകള്‍ ഓടിക്കും. കൂടുതല്‍ യാത്രക്കാരുള്ള റൂട്ടില്‍, രണ്ടു ബസുകള്‍ക്കിടയ്ക്കുള്ള സമയദൈര്‍ഘ്യം കുറയ്ക്കും. തിരക്ക് കുറഞ്ഞ ഉച്ചസമയത്തെ ട്രിപ്പുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം…
Read Moreകെഎസ്ആര്‍ടിസി ആംബുലന്‍സ് ആയി ! യാത്രയ്ക്കിടെ കുഴഞ്ഞു വീണ വൃദ്ധയെ ആശുപത്രിയിലെത്തിച്ചത് മിന്നല്‍ വേഗത്തില്‍…
കടക്കെണിയില്‍ നട്ടംതിരിയുകയാണെങ്കിലും കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള നന്മ പ്രവൃത്തികള്‍ തുടരുകയാണ്. ഒരു ജീവന്‍ രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി കുറച്ചു നേരത്തേക്ക് ആംബുലന്‍സ് ആയി മാറി. കോട്ടയത്തു നിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ആലുപ്പുഴ ഡിപ്പോയിലെ എടിഎ 268 നമ്പര്‍ ബസാണ് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത്. മങ്കൊമ്പ് സ്വദേശിനിയായ രത്‌നമ്മ (74)യാണ് യാത്രയ്ക്കിടെ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ െ്രെഡവറിന്റെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെ രത്‌നമ്മയെ കഴിയുന്നത്ര വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രത്‌നമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ മനസുകാണിച്ച ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും അഭിന്ദന പ്രവാഹമാണ്. മങ്കൊമ്പില്‍ നിന്ന് ബസില്‍ കയറിയതു മുതല്‍ രത്‌നമ്മ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പള്ളാത്തുരുത്തി എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ വണ്ടി നേരെ ആശുപത്രിയിലേക്ക് വിടാന്‍ കണ്ടക്ടര്‍ കെ. മായ നിര്‍ദ്ദേശിക്കുകയായിരുന്നു. യാത്രക്കാരും…
Read Moreവടക്കന്‍ ജില്ലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങി കെഎസ്ആര്‍ടിസി; വെറുതെ കിടക്കുന്ന ബസുകള്‍ ബസുകളില്ലാത്ത ഡിപ്പോയ്ക്ക് നല്‍കും; തച്ചങ്കരിയുടെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ അടുത്ത ഉദ്യമം വടക്കന്‍ ജില്ലകളെ ഊന്നി. കെഎസ്ആര്‍ടിസിയെ തിരുവനന്തപുരം, എറണാകുളം,കോഴിക്കോട് മേഖലകളായി തിരിച്ചതിനു പിന്നാലെയാണ് വടക്കന്‍ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങുന്നത്. പ്രതിദിന വരുമാനം ഒമ്പതു കോടിയാക്കുകയാണ് ലക്ഷ്യം. പ്രതിദിന ശരാശരി വരുമാനം 7 കോടിയാണ്. അത് 8 കോടിയിലെത്തുന്നതോടെ നഷ്ടം മറികടക്കാം. 9 കോടിയിലെത്തുന്നതോടെ ലാഭത്തിലാവും. വായ്പകളെടുക്കാതെ ലാഭം ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് വേണ്ടി വ്യക്തമായ പദ്ധതികള്‍ തയ്യാറായി കഴിഞ്ഞു. തിരക്കുകള്‍ ഉള്ള റൂട്ടിലെല്ലാം പരമാവധി ബസുകള്‍ എത്തിക്കാനാണ് നീക്കം. നിലവില്‍ ദക്ഷിണ കേരളത്തില്‍ മാത്രമാണ് കെ എസ് ആര്‍ ടി സി സജീവമായ ഇടപെടല്‍ നടത്തുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന തരത്തില്‍ ഇത് മാറ്റാനാണ് നീക്കം. സ്വകാര്യബസുകളുടെ കുത്തകയാണ് മലബാര്‍ മേഖല. ഈ അവസരത്തില്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. കോഴിക്കോടിനേയും വയനാടിനേയും…
Read More