കേ​ര​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി. കേ​ര​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്ത് 2 കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് 2004-ലെ ​എം.​സി റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ​തി​ബെ​ൽ ക​ന്പ​നി​യി​ലെ മ​ലേ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന ലീ ​സീ ബെ​ന്നി​നോ​ട് ഗ്യാ​നേ​ഷ് കു​മാ​ർ 2 കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. കൃ​ത്യ​മാ​യി ബി​ല്ലു​ക​ൾ പാ​സാ​ക്കാ​തെ ത​ട​ഞ്ഞു​വെ​ച്ചെ​ന്നും, കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് ആ​ക്ഷേ​പം. പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തും ബി​ല്ലു​ക​ൾ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ച​തും മൂ​ല​മു​ണ്ടാ​യ ബാ​ധ്യ​ത​ക​ൾ നി​മി​ത്തം മ​ലേ​ഷ്യ​യി​ൽ പോ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത ലീ ​സീ ബെ​ന്നി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഈ ​സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പു​തി​യ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്‍റെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളും…

Read More