തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് ഡയറക്ടർക്ക് കരാറുകാരന്റെ പരാതി. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് 2004-ലെ എം.സി റോഡ് വികസന പദ്ധതിയുടെ ഭാഗമായിരുന്ന കരാറുകാരൻ വി.ഒ. സാജന്റെ വെളിപ്പെടുത്തൽ. പതിബെൽ കന്പനിയിലെ മലേഷ്യൻ എൻജിനീയറായിരുന്ന ലീ സീ ബെന്നിനോട് ഗ്യാനേഷ് കുമാർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൃത്യമായി ബില്ലുകൾ പാസാക്കാതെ തടഞ്ഞുവെച്ചെന്നും, കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് ആക്ഷേപം. പദ്ധതികൾക്ക് അനുമതി നിഷേധിച്ചതും ബില്ലുകൾ മനഃപൂർവം വൈകിപ്പിച്ചതും മൂലമുണ്ടായ ബാധ്യതകൾ നിമിത്തം മലേഷ്യയിൽ പോയി ആത്മഹത്യ ചെയ്ത ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കരാറുകാരൻ വി.ഒ. സാജനുൾപ്പെടെയുള്ളവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പുതിയ പരാതി നൽകിയിട്ടുണ്ട്. തന്റെ കൈവശമുള്ള രേഖകളും…
Read More