മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്, അവര്‍ ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്‌ക്കേണ്ടി വരുമെന്നതിനാല്‍, മഞ്ജു പുറത്തു തന്നെയെന്ന് ഉറപ്പിച്ച് റിമ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ രൂപീകരിച്ച സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. താരസംഘടനയായ അമ്മയിലെ സ്ത്രീവിരുദ്ധതയും സിനിമരംഗത്തെ അവഗണനയും ചര്‍ച്ചയാക്കാന്‍ ഡബ്ല്യുസിസിക്കായി. പല സന്ദര്‍ഭങ്ങളിലും വലിയ ആക്രമണമാണ് 20 പേരില്‍ താഴെ അംഗങ്ങളുള്ള സംഘടന നേരിടേണ്ടി വന്നത്. ഡബ്യൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇതിനിടെ സംഘടനയില്‍ നിന്ന് പിന്മാറിയെന്ന സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ് റിമ കല്ലിങ്കല്‍. മഞ്ജുവിന്റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍. ഈയിടെ മഞ്ജുവാര്യര്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാടെടുക്കുകയായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷേ, സംഘടന ഒരുപാട് കാര്യങ്ങളെയാണ്…

Read More

മഞ്ജു വാര്യരെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നീക്കം, അടുത്തിടെ പൊതുപരിപാടികളില്‍ സജീവമായത് രാഷ്ട്രീയ മോഹം മുന്‍നിര്‍ത്തി തന്നെ, എറണാകുളത്തെ സിപിഎം നീക്കം ഇങ്ങനെ

കേരളത്തില്‍ ഏറ്റവുമധികം മാര്‍ക്കറ്റുള്ള സിനിമക്കാര്‍ ആരാണെന്ന് ചോദിച്ചാല്‍ മഞ്ജു വാര്യര്‍ എന്ന് ഉത്തരം പറയുന്നവരുടെ എണ്ണം കുറവാകില്ല. സാമൂഹിക വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കുന്നതും അവരുടെ ജനപ്രീതി ഉയര്‍ത്തിയിട്ടുണ്ട്. മഞ്ജു രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അടുത്തിടെയെല്ലാം കേട്ട അഭ്യൂഹങ്ങളാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മഞ്ജുവിന്റെ രാഷ്ട്രീയനീക്കം വ്യക്തമാക്കുന്നതാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടിയെ എറണാകുളത്തു നിന്നും മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടങ്ങിക്കഴിഞ്ഞു. വര്‍ഷങ്ങളായി എറണാകുളം മണ്ഡലം കോണ്‍ഗ്രസിന്റെ പിടിയിലാണ്. കെ.വി. തോമസാണ് ഇപ്പോള്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. മികച്ച സ്ഥാനാര്‍ഥികളെ ഇറക്കിയെങ്കിലും ഇവിടെ തോമസിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയല്ലാതെ സിപിഎമ്മിന് കാര്യമായൊന്നും ചെയ്യാനായില്ല. ഇതിനിടെയാണ് മഞ്ജുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം തുടങ്ങിയത്. ജില്ലാ സെക്രട്ടറി പി. രാജീവാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടാക്കാന്‍ ഈ നീക്കം വഴിതെളിക്കുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം,…

Read More

ഏറെ വിവാദങ്ങള്‍ക്കു ശേഷം മഞ്ജു വാര്യരെക്കുറിച്ച് പുഷ് ശ്രീകുമാര്‍ മനസു തുറക്കുന്നു;ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് സംവിധാകന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് എല്ലാവരും മഞ്ജു വാര്യരെ വിളിക്കുന്നത്. രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. മോഹന്‍ലാല്‍ നായകനായ ഒടിയനാണ് മഞ്ജുവിന്റെ വരാന്‍ പോകുന്ന പ്രധാന സിനിമ. ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പുഷ് ശ്രീകുമാര്‍ തന്നെ പറയുന്നതിങ്ങനെയാണ്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വില്ലന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്ന ഒടിയന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.

Read More

ജീവിതം പൂജ്യത്തില്‍ നിന്നും വീണ്ടും കരുപ്പിടിച്ചവളാണ് ഞാന്; അങ്ങനെയൊന്നും എന്നെ തളര്‍ത്താമെന്ന് ആരും കരുതണ്ട; വിവാഹ വാര്‍ത്തയ്ക്കും വിവാദങ്ങള്‍ക്കും മഞ്ജുവിന്റെ മറുപടി ഇങ്ങനെ…

സിനിമയിലേക്കുള്ള മഞ്ജുവാര്യരുടെ രണ്ടാം വരവില്‍ വിവാദങ്ങളും ഒപ്പം കൂടിയിരുന്നു. സിനിമകളില്‍ നിന്നും പിന്മാറി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, കോടീശ്വരനുമായുള്ള വിവാഹം അങ്ങനെ നിരവധി കാര്യങ്ങളാണ് മഞ്ജുവുമായി ബന്ധപ്പെടുത്തി വെളിയില്‍ വന്നത്. എന്നാല് ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്താല്‍ മതിയെന്നു പറഞ്ഞ് മഞ്ജു തന്നെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇതിനെക്കുറിച്ച് മഞ്ജു പറയുന്നതിങ്ങനെ…എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണ് പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്‌നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ. ചിരിയോടെ തള്ളിക്കളയുക. പോസീറ്റാവായി ഇരിക്കുക. അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്സ്ബുക്ക് പേജിലൂടെയോ പറയും.അതാണെന്റെ പതിവ്. പൂജ്യത്തില്‍ നിന്ന് വീണ്ടും ജീവിതം തുടങ്ങിയ ആളാണ് ഞാന്‍ ജീവിതത്തില്‍ നേടിയതെല്ലാം ഒരുപാടുപേരുടെ സ്നേഹവും സഹായവും കൊണ്ടാണ്. നമ്മുടെ കഴിവ് കൊണ്ടുമാത്രം ഒറ്റയ്ക്ക്…

Read More

എനിക്കു കാണണ്ട ! മീനാക്ഷിയെ കാണാന്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയ മഞ്ജു വാര്യരോട് കാവ്യയും മീനാക്ഷിയും ചെയ്തത്…

കൊച്ചി: മകള്‍ മീനാക്ഷിയെ കാണാന്‍ മഞ്ജുവാര്യര്‍ ദിലീപിന്റെ തറവാട്ടില്‍ എത്തിയതായി വിവരം. താന്‍ ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന് മകളെ ബോധ്യ പെടുത്താന്‍ വേണ്ടിയാണ് മഞ്ജു എത്തിയത്. ഇതിന്റെ പേരില്‍ തന്നെ വെറുക്കരുത് എ്ന്നും മഞ്ജു മീനാക്ഷിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യാ മാധവന്‍ മഞ്ജുവിനോട് സംസാരിച്ചെങ്കിലും മീനാക്ഷി സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും വിവരമുണ്ട്. അതേ സമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് ദിലീപ് അകത്തു പോയിട്ട് ഒന്നരമാസം പിന്നിട്ടു. ഹൈക്കോടതിയിലെ ദിലീപിന്റെ രണ്ടാമത്തെ ജാമ്യ ഹര്‍ജി വാദം പൂര്‍ത്തിയാക്കിയതിന് ശേഷം വിധി പറയാന്‍ വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപ് വലിയ നിരാശയിലാണെന്നും വിവരമുണ്ട്. വെള്ളിയാഴ്ച ജാമ്യം ലഭിക്കും എന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് ദിലീപ്. പുതിയ ഹര്‍ജിയില്‍ മുന്‍ ഭാര്യാ മഞ്ജുവിനും ലിബര്‍ട്ടി ബഷീറിനും അനേഷണ സംഘത്തിനും എതിരെ വലിയ ആരോപങ്ങള്‍ ആണ്…

Read More

മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ മനസ് കീഴടക്കിയ ഒരുവളുണ്ട്;ആ ഉള്ളൊന്നു പരതി വിവാദം കത്തിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം നേര്‍ത്തൊരു ചിരി കൊണ്ട് എല്ലാം ശുഭമാക്കിയ പെണ്ണ്;മഞ്ജു വാര്യരെക്കുറിച്ച് റംസീന എഴുതിയ കുറിപ്പ് വൈറലാകുന്നു

കൊച്ചി:മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ ഉള്ളം തൊട്ട ഒരുവളുണ്ട്. ‘ആളും ആരവും ഒഴിഞ്ഞു. ഇനിയിവിടെ കുറെ ഹൃദയമുള്ള മനുഷ്യരുണ്ട് കൂടെ നില്‍ക്കാന്‍! പ്രിയപ്പെട്ടവളെ ആ ചുവടുകള്‍ തളരാതിരിക്കട്ടെ ‘എന്നാശംസിച്ചു കൊണ്ട് മഞ്ജു വാര്യരെ കുറിച്ച് റംസിന നരിക്കുനി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റംസിനയുടെ കുറിപ്പ്‌ ‘സിനിമാ ലോകത്തു ചുരുക്കം ചിലരൊഴിച്ചാല്‍ ബാക്കി പലരും കുടുംബ ജീവിതത്തില്‍ വലിയ പരാജയങ്ങള്‍ ആണ് അവരുടെയൊക്കെ ബുദ്ധിശൂന്യതയെ ആഘോഷിക്കാതെ അവഗണിക്കുന്നതു തന്നെയാണ് ബുദ്ധിയും..മലയാളി ഇത്രയേറെ ആഘോഷിച്ച ഈ നാടകത്തില്‍ എന്റെ ഉള്ളം തൊട്ട ഒരുവളുണ്ട് ..ചുവടുകളെ തളരരുതേ എന്ന് നമ്മുടെ നാവുകളിലേക്ക് പകര്‍ന്നു തന്നു കരിഞ്ഞുണങ്ങിയിടത്തു നിന്നും പലതിനെയും കിളിര്‍ത്തു മുളപ്പിച്ചവീണ്ടും സ്വപ്നം കാണാന്‍ പഠിപ്പിച്ച മലയാളത്തിന്റെ പ്രിയ മഞ്ജു. കയ്യിലെ വിരലുകള്‍ എത്രയെന്നു ചോദിച്ചാല്‍ കണ്ണ് മിഴിച്ചു നോക്കുന്ന മലായാള താര റാണികളില്‍ മഞ്ജു…

Read More

അപ്പുണ്ണിയുടെ ഡ്യൂപ്പായി അവതരിച്ചത് മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവര്‍ ‘ഷിബു’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതെന്തിന് ?

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസിന്റെ ചോദ്യം ചെയ്യല്‍ മഹാമഹം തുടരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് മഞ്ജുവാര്യരുടെ മുന്‍ ഡ്രൈവര്‍ ഷിബുവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതാണ്. ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണിയെയും ഷിബുവിനെയും ഒരുമിച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ നിന്നു ചില സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ദിലീപിന്റെയും മുന്‍ ഭാര്യയുടെയും ജീവിതം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കിട്ടുമെന്ന് ഉറപ്പാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ ചിത്രത്തിലില്ലാത്ത വ്യക്തിയാണ് ഷിബു.ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച രാവിലെ ആദ്യം ഹാജരായത് ഷിബുവാണ്. ഇയാളാകട്ടെ കാഴ്ചയില്‍ അപ്പുണ്ണിയെ പോലെയാണു താനും. മാധ്യമപ്രവര്‍ത്തകരെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കി ഷിബുവിന്റെ വരവ്.അപ്പുണ്ണിയെയും ഷിബുവിനെയും ചോദ്യം ചെയ്യുന്ന പോലീസ് നിര്‍ണായകമായ ചില നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.…

Read More

മഞ്ജുവിനെ തള്ളിപ്പറഞ്ഞ് മകള്‍; മീനാക്ഷിയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് ദിലീപിന്റെ വീട്ടുകാരും; ദിലീപിന്റെ മകളുടെ അവകാശം സംബന്ധിച്ചിുള്ള പോരു മുറുകുന്നതിങ്ങനെ

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായി ദിലീപ് ജയിലില്‍ പോയതോടെ മകള്‍ മീനാക്ഷിയെ സ്വന്തമാക്കാന്‍ മഞ്ജു വാര്യര്‍ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതായാണ് സൂചന. മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു എന്നാണ് അറിയുന്നത്. അച്ഛനെ ജയിലിലടയ്ക്കാന്‍ കാരണം അമ്മയാണെന്ന് മീനാക്ഷി കരുതുന്നത് എന്നാണ് വിവരം. അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. മീനാക്ഷിയെ വിട്ടുകൊടുക്കാന്‍ ദീലീപിനും താല്‍പര്യമില്ല. ഇക്കാര്യത്തില്‍ വീട്ടുകാരും ദിലീപീനൊപ്പമാണ്. നടിയെ ഉപദ്രവിക്കുന്ന കാര്യത്തില്‍ ദിലീപിന്റെ കുടുംബാംഗങ്ങള്‍ക്കും നേരത്തെ അറിവുള്ളതായിട്ടാണ് പുറത്തുവരുന്ന സൂചന. അതിനാല്‍ തന്നെ ദിലീപിനെ ഒരു ക്രൂരനായി ചിത്രീകരിക്കാനൊന്നും ഇവര്‍ ഒരുക്കമല്ലത്രേ. ഇതിനിടെ മഞ്ജു വാര്യര്‍ മീനാക്ഷിയ്ക്കു വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പിതാവ്…

Read More

മകളുടെ സംരക്ഷണ ചുമതല ആവശ്യപ്പെട്ട് മഞ്ജു കോടതിയിലേയ്ക്ക് ?

മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സൂചന. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ ദിലീപിന് മഞ്ജു വാര്യരില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. എന്നാ്ല്‍ ഈ ചോദ്യങ്ങള്‍ക്കുത്തരവുമായാണ് മഞ്ജു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും  അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അക്രമത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ദിലീപ് ജയിലിലായ സാഹചര്യത്തില്‍ മകളെ തന്റെ കൂടെ അയയ്ക്കാന്‍ കോടതി സമ്മതിക്കുമെന്നാണ് മഞ്ജുവിന്റെ പ്രതീക്ഷ.

Read More

മഞ്ജു ലണ്ടനില്‍ നിന്നു തിരികെയെത്തിയത് രണ്ടും കല്‍പ്പിച്ച്; നടിയെ ആക്രമിച്ച സംഭവം സിനിമയാക്കാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവം; സൂപ്പര്‍ താരങ്ങളുടെ നിലപാടുകളും നിര്‍ണായമാവും

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായ ചേരുന്ന അമ്മയുടെ യോഗം പല ചോദ്യത്തിനുമുള്ള ഉത്തരമാവും. ബുധന്‍,വ്യാഴം ദിവസങ്ങളിലായി കൊച്ചിയിലാണ് യോഗം ചേരുന്നത്. ‘വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്’ വനിതാ കൂട്ടായ്മയിലെ പ്രധാനികളായ മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ യോഗത്തലില്‍ പങ്കെടുക്കുമെന്നാണ് സൂചന. വനിതാ കൂട്ടായ്മ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സ്‌റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ശേഷം താരങ്ങളുടെ സംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഇതേ സമയം ദിലീപ്  ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് സൂചന. ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ബുധനാഴ്ച രാത്രി ഏഴിന് എക്‌സിക്യൂട്ടീവും തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ ജനറല്‍ ബോഡിയും ചേരും. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടകള്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയില്‍ ചേരുന്ന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് അന്തിമതീരുമാനം ഉണ്ടാവുക.…

Read More