എന്താ മാസ്‌ക് ധരിക്കാഞ്ഞത്, ലൈസന്‍സ് എടുക്ക് ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോടു തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ…

മാസ്‌ക് ധരിക്കാഞ്ഞത് ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോടു കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍വെച്ചാണ് മഹിള പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായ് ജഡേജയുടെ കാര്‍ തടഞ്ഞത്. പോലീസ് ഉദ്യോഗസ്ഥ മാസ്‌ക് ധരിക്കാതിരുന്നതിന് പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ലൈസന്‍സ് ചോദിക്കുകയും ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവരും പരസ്പരം മോശമായി പെരുമാറി എന്നാണ് ആരോപിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ മനോഹര്‍സിങ് ജഡേജ പറഞ്ഞു. സംഭവത്തില്‍ ഇരുവരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജഡേജ മാസ്‌ക് ധരിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും മനോഹര്‍സിങ് വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട വനിത…

Read More

ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മാസ്‌ക് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവിന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക എന്തോ പന്തികേട് തോന്നി; ചോദ്യം ചെയ്തപ്പോള്‍ ആള് പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതി…

മാസ്‌ക് ധരിക്കാത്തതിന് പിഴയടയ്ക്കാനെത്തിയ യുവാവിന് കൂട്ടുവന്നത് പീഡനക്കേസിലെ പ്രതി. യുവാവിനൊപ്പം എത്തിയ സുഹൃത്ത് നിന്ന് പരുങ്ങുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പീഡനക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയാണെന്നു കണ്ടെത്തിയത്. പത്തും ഏഴും വയസ്സുളള കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ പുഞ്ചക്കരി കിഴക്കേക്കരി പുതുവല്‍ പുത്തന്‍വീട്ടില്‍ മഹേഷിനെ(29)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പോലീസ് സ്റ്റേഷന്‍ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്. ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ് മുഖാവരണം ധരിച്ചു നില്‍ക്കുന്ന മഹേഷിനെ കണ്ടു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയശേഷം എസ്.ഐ. ബിപിന്‍ പ്രകാശിനോട് പുറത്തുനില്‍ക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കുവെച്ചു. പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കിയപ്പോള്‍ ഒളിവില്‍ പോയ പ്രതിയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇന്‍സ്‌പെക്ടര്‍ വി. സജികുമാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കാര്യങ്ങളെല്ലാം പറയുകയായിരുന്നു. പീഡനക്കേസില്‍…

Read More

പാര്‍സല്‍ വാങ്ങാന്‍ എത്തിയ യുവതിയോട് മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ ! അടിവസ്ത്രം ഊരി മാസ്‌ക്കാക്കി മാറ്റി യുവതി; രസകരമായ വീഡിയോ വൈറലാകുന്നു…

കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല. തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് രാജ്യത്തിന്റെ ക്വാറന്റൈന്‍ നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്‌ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ…

Read More

ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ പതിനായിരക്കണക്കിന് പിപിഇ കിറ്റുകള്‍ തനി ‘ചൈനീസ്’ ഐറ്റം ! ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത് ഒരു മില്യണ്‍ പിപിഇ കിറ്റുകള്‍ക്ക്; ചൈനയില്‍ നിന്നുള്ള മാസ്‌ക്കുകള്‍ ലോകരാജ്യങ്ങള്‍ തിരിച്ചയയ്ക്കുന്നു…

കോവിഡിനെ ലോകത്ത് അഴിച്ചു വിട്ടത് ചൈനയാണെന്ന് ഏവര്‍ക്കുമറിയാം. കോവിഡ് ലോകത്തെ കീഴടക്കുമ്പോള്‍ ചൈന തന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുമ്പിലുള്ളതും. പിപിഇ കിറ്റുകള്‍ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യം കോവിഡിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ് ഇറക്കുമതിയിലേക്ക് കടന്നത്. എന്നാല്‍, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയില്‍ നിന്ന് കിറ്റുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈന നല്‍കിയ പിപിഇ കിറ്റുകള്‍ പലതും ഉപയോഗ യോഗ്യമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാന്‍ 170,000 പിപിഇ കിറ്റുകള്‍ ചൈന നല്‍കിയിരുന്നു. ഏപ്രില്‍ അഞ്ചിനാണ് ഇത് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍, അതില്‍…

Read More