പു​ലി പ​തു​ങ്ങു​ന്ന​ത് പേ​ടി​ച്ചി​ട്ട​ല്ല, പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ കു​തി​ച്ചു ചാ​ടാ​നാ​ണ്; ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​മ​ര​ത്ത് ഏ​റ്റ​വും ശ​ക്ത​നായ നേതാവാണ് കെ.സി; അദ്ദേഹത്തിന്‍റെ സ്ഥാനത്ത് മറ്റൊരാളെ നോക്കേണ്ട; രമേഷ് പിഷാരടി

ആ​ല​പ്പു​ഴ: ന​ർ​മ​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി പി​ഷാ​ര​ടി​യു​ടെ പ്ര​ച​ര​ണം. രാ​ഷ്ട്രീ​യം മ​റ​ച്ചു​പി​ടി​ക്കാ​തെ യു​ഡി​എ​ഫി​ന് വേ​ണ്ടി വോ​ട്ട് തേ​ടി ഇ​ത്ത​വ​ണ​യും ര​മേ​ഷ് പി​ഷാ​ര​ടി പ്ര​ച​ര​ണ​ത്തി​നാ​യി ഇ​റ​ങ്ങി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി വേ​ണു​ഗോ​പാ​ലി​നൊ​പ്പ​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്ത സം​വാ​ദ​ത്തി​ലും മ​ഹി​ളാ ന്യാ​യ് ക​ൺ​വെ​ൻ​ഷ​നി​ലും ര​മേ​ഷ് പി​ഷാ​ര​ടി എ​ത്തി​യ​ത്. വെ​റു​തേ വ​ണ്ടി​യു​മെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി പെ​ട്രോ​ള​ടി​ച്ച്, കു​റ​ച്ച് സാ​ധ​ന​ങ്ങ​ളൊ​ക്കെ വാ​ങ്ങി​വ​ന്നാ​ൽ മ​തി രാ​ജ്യ​ത്തെ പ്ര​ശ്ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​ൻ എന്ന് പി​ഷാ​ര​ടി പ​റ​ഞ്ഞു. കെ. ​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ്ഥാ​ന​ത്ത് മ​റ്റൊ​രാ​ളെ കു​റി​ച്ച് ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മി​ല്ല, അ​ദ്ദേ​ഹം ഇ​ല്ലെ​ങ്കി​ൽ മാ​ത്രം വേ​റെ ഒ​രാ​ളെ​ക്കു​റി​ച്ച് ചി​ന്തി​ച്ചാ​ൽ മ​തി​യെ​ന്ന് പി​ഷാ​ര​ടി വ്യക്തമാക്കി. ആ​ല​പ്പു​ഴ​യ്ക്ക് ഇ​ത്ര​യും അ​നു​രൂ​പ​നായ മ​നു​ഷ്യ​ൻ വേ​റെ​യി​ല്ല​ന്ന് വേ​ണു​ഗോ​പാ​ലി​നെ പി​ഷാ​ര​ടി വി​ശേ​ഷി​പ്പി​ച്ചു. പു​ലി പ​തു​ങ്ങു​ന്ന​ത് പേ​ടി​ച്ചി​ട്ട​ല്ല, പ​ക​രം പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ കു​തി​ച്ചു ചാ​ടാ​നാ​ണ്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​മ​ര​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ സാ​നി​ധ്യ​മാ​യി നി​ൽ​ക്കു​ന്ന​തും പ​ല കാ​ര്യ​ങ്ങ​ളി​ലും കാ​ര്യ​മാ​ത്ര പ്ര​സ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന്…

Read More

പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ല; മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഡീ​ൽ ഉ​റ​പ്പി​ക്കാ​നാ​ണ് മോദി​യു​ടെ സ​ന്ദ​ർ​ശ​നം; മു​ഖ്യ​മ​ന്ത്രി സം​ഘി ത​ല​വ​നാ​യി മാറി; കെ. മുരളീധരൻ

കോ​ഴി​ക്കോ​ട്: പ്ര​ധാ​ന​മ​ന്ത്രി എ​ത്ര ത​വ​ണ വ​ന്നാ​ലും തൃ​ശൂ​ർ എ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി എ​ങ്ങ​നെ​യൊ​ക്കെ ശ്ര​മി​ച്ചാ​ലും തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല​. പ്ര​ധാ​ന​മ​ന്ത്രി​ക്ക് വേ​ണ​മെ​ങ്കി​ൽ തൃ​ശൂ​രി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാം, സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ലും ബി​ജെ​പി തൃ​ശൂ​രി​ൽ ജ​യി​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി വ​രും​തോ​റും യു​ഡി​എ​ഫി​ന് വോ​ട്ട് കൂ​ടു​ക​യേ ഉ​ള്ളൂ. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഡീ​ൽ ഉ​റ​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ഡി​യെ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ​ത് സി​പി​എ​മ്മാ​ണ്. ക​രു​വ​ന്നൂ​രി​ൽ സി​പി​എം അ​ഴി​മ​തി ന​ട​ത്തി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ഡി വ​രി​ല്ലാ​യി​രു​ന്നു.​ മു​ഖ്യ​മ​ന്ത്രി സം​ഘി ത​ല​വ​നാ​യി. ന​രേ​ന്ദ്ര​മോ​ദി​യു​ടെ കാ​ർ​ബ​ൺ പ​തി​പ്പാ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഇടതു സർക്കാരിന്‍റെ നിലനിൽപ് തീരുമാനിക്കും; എസ്. രാമചന്ദ്രൻ പിള്ള

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​ർ തു​ട​ര​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​താ​വും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എ​സ്. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള. ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ സ​ര്‍​ക്കാ​രാ​ണ് കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന​തെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ സു​ഗ​മ​മാ​യി തു​ട​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. യു​ഡി​എ​ഫ് സം​വി​ധാ​നം മു​ഴു​വ​ന്‍ എ​ല്‍​ഡി​എ​ഫി​ന് എ​തി​രാ​ണ്. അ​തു​കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ ഇ​ട​തു​പ​ക്ഷം വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ സു​ഗ​മ​മാ​യ തു​ട​ര്‍​ച്ച സാ​ധ്യ​മാ​കൂ​വെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള പ​റ​ഞ്ഞു. ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. അ​വ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ക​രെ​പ്പോ​ലെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ ബി​ജെ​പി​യു​ടെ തോ​ൽ​വി ആ​വ​ശ്യ​മാ​ണ്. സി​എ​എ​യ്ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ്ര​സ​ക്തി അ​വി​ടെ​യാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള വി​രു​ദ്ധ സ​മീ​പ​നം ഇ​ട​തു​മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്കും. നി​ര​വ​ധി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ തു​ട​ക്ക​മി​ട്ടു​ണ്ട്.…

Read More

സം​സ്ഥാ​ന​ത്ത് 2,77,49,159 വോ​ട്ട​ർ​മാ​ർ; ആ​കെ വോ​ട്ട​ർ​മാ​രി​ൽ 1.43 കോ​ടി സ്ത്രീ​ക​ൾ; ക​ന്നി​വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താൻ 5,34,394 പേ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സം​സ്ഥാ​ന​ത്തെ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 2,77,49,159 വോ​ട്ട​ർ​മാ​ർ. ജ​നു​വ​രി 22ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് 6,49,833 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. അ​തേ​സ​മ​യം, വോ​ട്ട​ർ പ​ട്ടി​ക ശു​ദ്ധീ​ക​ര​ണ​ത്തി​ൽ 2,01,417 പേ​ർ ഒ​ഴി​വാ​യി. പ​ട്ടി​ക​യി​ലു​ള്ള 18-19 പ്രാ​യ​ക്കാ​രാ​യ ക​ന്നി​വോ​ട്ട​ർ​മാ​ർ 5,34,394 പേ​രാ​ണ്. ആ​കെ വോ​ട്ട​ർ​മാ​രി​ൽ 1.43 കോ​ടി സ്ത്രീ​ക​ളും 1.34 കോ​ടി പു​രു​ഷ​ന്മാ​രു​മാ​ണ്. സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 3,36,770 പേ​രു​ടെ​യും പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 3,13,005 പേ​രു​ടെ​യും വ​ർ​ധ​ന​യു​ണ്ട്. ആ​കെ ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​ർ-367. സ്ത്രീ-​പു​രു​ഷ അ​നു​പാ​തം 1,000: 1,068. കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല മ​ല​പ്പു​റ​മാ​ണ്- 33,93,884. കു​റ​വ് വ​യ​നാ​ട്ടി​ലും- 6,35,930. ആ​കെ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ-89,839. പ്ര​വാ​സി വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള ജി​ല്ല- കോ​ഴി​ക്കോ​ട്-35,793. 80 വ​യ​സി​ന് മു​ക​ളി​ലു ള്ള 6,27,045 ​വോ​ട്ട​ർ​മാ​രു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ​ക്ക് മാ​ർ​ച്ച് 25 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. വോ​ട്ട​ർ പ​ട്ടി​ക…

Read More

യു​ഡി​എ​ഫി​ന് ആ​ശ്വാ​സം; ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ അ​പ​ര​ൻ​മാ​രു​ടെ പ​ത്രി​ക ത​ള്ളി; കോടതിയെ സമീപിക്കുമെന്ന് അപരൻമാർ

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ അ​പ​ര​ൻ​മാ​രു​ടെ പ​ത്രി​ക ത​ള്ളി. പ​ത്രി​ക​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് വാ​ദ​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് ഇ.​ജോ​ർ​ജ് എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളാ​ണ് ത​ള്ളി​യ​ത്. സി​പി​എം പാ​റ​ത്തോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഫ്രാ​ൻ​സി​സ് ജോ​ര്‍​ജും കേ​ര​ളാ കോ​ൺ​ഗ്ര​സ്(​എം) ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഫ്രാ​ൻ​സി​സ് ജോ​ര്‍​ജു​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. അ​പ​ര​ന്മാ​രു​ടെ പ​ത്രി​ക​യി​ൽ പി​ന്താ​ങ്ങി​യ​വ​രു​ടെ ഒ​പ്പ് വ്യാ​ജ​മാ​യി ഇ​ട്ട​താ​ണ് എ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. പ​ത്രി​ക പൂ​ർ​ണ​മാ​യും പൂ​രി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​ത്രി​ക​യി​ൽ ഒ​പ്പി​ട്ട​വ​രെ നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​ൻ അ​പ​ര​ന്മാ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

2.53 കോ​ടി​യു​ടെ എ​ട്ടു വാ​ഹ​ന​ങ്ങ​ൾ, 82.4 ഏ​ക്ക​ർ സ്ഥ​ലം, 1025 ഗ്രാം ​സ്വ​ർ​ണം; സു​രേ​ഷ് ഗോ​പി​യു​ടെ ആ​സ്തി വി​വ​രം

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ ആ​സ്തി​രേ​ഖ​ക​ൾ അ​ട​ക്കം വ്യ​ക്ത​മാ​ക്കു​ന്ന നാ​മ​നി​ർ​ദേ​ശ പ​ത്രി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ടു. സു​രേ​ഷ് ഗോ​പി​ക്ക് 40,000 രൂ​പ കൈ​യി​ലു​ണ്ട്. വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 24 ല​ക്ഷം രൂ​പ​യും ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ മ്യൂ​ച്വ​ൽ ഫ​ണ്ട് / ബോ​ണ്ട് എ​ന്നി​വ​യു​മു​ണ്ട്. പോ​സ്റ്റോ​ഫീ​സി​ൽ 67 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്. 1025 ഗ്രാം ​സ്വ​ർ​ണം സു​രേ​ഷ് ഗോ​പി​യു​ടെ കൈ​വ​ശ​മു​ണ്ട്. 53 ല​ക്ഷം രൂ​പ​യാ​ണു മൂ​ല്യം. ഭാ​ര്യ​യു​ടെ പേ​രി​ൽ 54 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള സ്വ​ർ​ണ​വും ര​ണ്ടു മ​ക്ക​ളു​ടെ പേ​രി​ൽ 36 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ർ​ണ​മു​ണ്ട്. നാ​ലു​കോ​ടി 68 ല​ക്ഷം രൂ​പ​യാ​ണ് ആ​കെ വ​രു​മാ​നം. 2023 – 24 വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ണ​ക്ക്. ഭാ​ര്യ​ക്ക് 4.13 ല​ക്ഷം വ​രു​മാ​ന​മു​ണ്ട്. 4.07 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ജം​ഗ​മ ആ​സ്തി​യും സു​രേ​ഷ് ഗോ​പി​ക്കു​ണ്ട്. ര​ണ്ട് മ​ക്ക​ളു​ടെ…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​കാ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യി; 290 സ്ഥാ​നാ​ർ​ഥി​ക​ൾ, 499 പ​ത്രി​ക​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന​ലെ സ​മാ​പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 290 സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ആ​കെ 499 പ​ത്രി​ക​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. ഏ​പ്രി​ൽ എ​ട്ടി​നു പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യ്ക്കു രൂ​പ​മാ​കും. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത് – 22. കു​റ​വ് സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ആ​ല​ത്തൂ​രി​ലും – 8. മാ​ർ​ച്ച് 28നാ​ണ് സം​സ്ഥാ​ന​ത്തു നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ​സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ​ത്. അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ 252 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ അ​റി​യി​ച്ചു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യു​ടെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വി​വ​രം: തി​രു​വ​ന​ന്ത​പു​രം- 22, ആ​റ്റി​ങ്ങ​ൽ- 14, കൊ​ല്ലം- 15, പ​ത്ത​നം​തി​ട്ട- 10, മാ​വേ​ലി​ക്ക​ര- 14, ആ​ല​പ്പു​ഴ- 14, കോ​ട്ട​യം- 17, ഇ​ടു​ക്കി- 12, എ​റ​ണാ​കു​ളം- 14, ചാ​ല​ക്കു​ടി- 13, തൃ​ശൂ​ർ-…

Read More

ജ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ മ​ന​സ​റി​ഞ്ഞ് വോ​ട്ടു ചെ​യ്യും, ത​നി​ക്ക് ജ​ന​ങ്ങ​ളെ വി​ശ്വാ​സം;​ എ​ന്താ​ണ് ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന​ത് ന​ല്ല രീ​തി​യി​ൽ കാ​ണി​ച്ചു​കൊ​ടു​ക്കു​മെ​ന്ന് സു​രേ​ഷ്ഗോ​പി 

തൃ​ശൂ​ർ: ഇ​ത്ത​വ​ണ ജ​ന​ങ്ങ​ൾ മ​ന​സ​റി​ഞ്ഞ് വോട്ടു ​ചെ​യ്യു​മെ​ന്നും ത​നി​ക്ക് ജ​ന​ങ്ങ​ളെ വി​ശ്വാ​സ​മു​ണ്ടെ​ന്നും തൃ​ശൂ​ർ ലോ​ക്സ​ഭ എ​ൻ​ഡി​എ സ്ഥാാ​ർ​ഥി സു​രേ​ഷ്ഗോ​പി. തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യും ആ​ത്മ​വി​ശ്വാ​സ​വും ത​നി​ക്കു​ണ്ടെ​ന്നും നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സു​രേ​ഷ്ഗോ​പി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ന​ല്ല ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ലാ​യി​ട്ട് ഒ​ന്നും പ​റ​യേ​ണ്ട​തി​ല്ല. അ​വ​ർ​ക്കെ​ല്ലാം അ​റി​യാം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മ​ന​സ​റി​ഞ്ഞ് വോ​ട്ട് ചെ​യ്യും. അ​വ​ർ​ക്ക് വേ​ണ്ടി​യും അ​വ​രു​ടെ രാ​ജ്യ​ത്തി​ന് വേ​ണ്ടി​യു​മാ​ണ് ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത്. അ​ത് ത​ന്നെ​യാ​ണ് എ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വും. ഇ​തു​വ​രെ സം​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​ത്തി കാ​ണി​ക്ക​ണം. എ​ന്താ​ണ് ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന​ത് ന​ല്ല രീ​തി​യി​ൽ കാ​ണി​ച്ചു​കൊ​ടു​ക്കും-​സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. ക​രു​വ​ന്നൂ​രി​ലെ പ​ണം ക​വ​ർ​ന്ന​വ​ർ​ക്കെ​തി​രെ ഇ ​ഡി ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ഡി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മി​ല്ലാ​താ​കു​മെ​ന്ന് സു​രേ​ഷ്ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ട്ടാ​ള​ത്തെ നി​ർ​ത്തി​യി​ട്ടാ​ണെ​ങ്കി​ലും ക​രു​വ​ന്നൂ​രി​ലെ പ​ണം കൊ​ടു​പ്പി​ക്ക​ണം. ഇ​ത് പ്ര​ജാ​രാ​ജ്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ ഉ​ല​യാ​തി​രി​ക്കാ​നാ​ണ് ഇ​ഡി​യെ​ന്നും അ​വ​രെ അ​വ​രു​ടെ ജോ​ലി…

Read More

വാ​യ്പ​ക​ളോ കു​ടി​ശി​ക​ക​ളോ ഒ​ന്നും​ത​ന്നെ ഇ​ല്ല; അ​നി​ല്‍ ആ​ന്‍റണി​ക്ക് വി​ദേ​ശ​ത്ത​ട​ക്കം ഒ​രു കോ​ടി​യു​ടെ നി​ക്ഷേ​പം

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട ലോക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി​ക്ക് വി​ദേ​ശ ബാ​ങ്കു​ക​ളി​ല​ട​ക്കം 1,00,14,577.75 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ള്ള​താ​യി സ​ത്യ​വാ​ങ്മൂ​ലം. 50,000 രൂ​പ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ന്യൂ​ഡ​ല്‍​ഹി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ബാ​ങ്ക് ശാ​ഖ​ക​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സ്എ​യി​ലെ വിവിധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 5.38 ല​ക്ഷം, 56,610 രൂ​പ​യു​ടെ​യും നി​ക്ഷേ​പ​ങ്ങ​ളു​ണ്ട്. വി​ദേ​ശ​ത്തു​ള്‍​പ്പെടെ ന​ട​ത്തി​യി​ട്ടു​ള്ള ഇ​ത​ര നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ചേ​ര്‍​ത്താ​ണ് സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വ​സ്തു സം​ബ​ന്ധ​മാ​യ ഇ​ത​ര ആ​സ്തി​ക​ളോ വാ​യ്പ​ക​ളോ കു​ടി​ശി​ക​ക​ളോ ഒ​ന്നും​ത​ന്നെ ഇ​ല്ല.യു​എ​സ്എ​യി​ലെ സ്റ്റാ​ന്‍​ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു നേ​ടി​യി​ട്ടു​ള്ള മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍​സ് ഇ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗാ​ണ് അ​നി​ലി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.

Read More

സ​ഹോ​ദ​ര​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി; ഇ​ന്ദു വോ​ട്ട് തേ​ടു​ന്ന​ത് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു​വേ​ണ്ടി; താ​നും കു​ടും​ബ​വും അ​ടി​യു​റ​ച്ച് കോ​ൺ​ഗ്ര​സി​ൽ ത​ന്നെ​യു​ണ്ടാ​വു​മെ​ന്ന് ബൈ​ജു ക​ലാ​ശാ​ല​യു​ടെ സ​ഹോ​ദ​രി

ചാരും​മൂ​ട്: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബൈ​ജു ക​ലാ​ശാ​ല​യു​ടെ സ​ഹോ​ദ​രി വോ​ട്ടുതേ​ടു​ന്ന​ത് എ​തി​ർ സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നുവേ​ണ്ടി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് നൂ​റ​നാ​ട് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും സോ​ഷ്യ​ൽ മീ​ഡി​യ കോ – ​ഓ​ർ​ഡി​നേ​റ്റ​റും സീ​രി​യ​ൽ താ​ര​വു​മാ​യ ഇ​ന്ദു രാ​ജ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്. കോ​ൺ​ഗ്ര​സ് നേ​താ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമൊ​ക്കെ​യാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ബൈ​ജു ക​ലാ​ശാ​ല ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം കോ​ൺ​ഗ്ര​സ് വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ദു​ രാ​ജ​നും കു​ടും​ബ​വു​മെ​ല്ലാം കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​ണ്. ബൈ​ജു ക​ലാ​ശാ​ല ക​ഴി​ഞ്ഞ മാ​സം ബി​ഡി​ജെ​എസി​ൽ ചേ​രു​ക​യും മാ​വേ​ലി​ക്ക​ര​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിയാ​വു​ക​യും ചെ​യ്തു​വെ​ങ്കി​ലും ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ലു​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഇ​ന്ദു രാ​ജ​ൻ. അ​പ്പു​റ​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് സ​ഹോ​ദ​ര​നാ​യാ​ൽ പോ​ലും യു​ഡി​എ​ഫി​നുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് നി​ല​പാ​ടെ​ന്ന് ഇ​ന്ദു പ​റ​ഞ്ഞു. ബൈ​ജു​വി​ന്‍റെ യും ഇ​ന്ദു​വി​ന്‍റെയും വീ​ട് നി​ൽ​ക്കു​ന്ന താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 164-ാം ബൂ​ത്തി​ലാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു വോ​ട്ടു തേ​ടി…

Read More