മെ​സ്സി​യെ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ലെ ത​ട്ടി​പ്പി​ൽ ഇ​ഡി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു

കൊ​ച്ചി: ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സ്സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം (PMLA) ഇ​ഡി​യു​ടെ കൊ​ച്ചി യൂ​ണി​റ്റ് കേ​സെ​ടു​ത്തു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ​യും ര​ണ്ടാം പ്ര​തി​യാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്കെ​തി​രെ​യു​മാ​ണ് കേ​സ് . വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച കോ​ടി​ക​ളു​ടെ ഉ​റ​വി​ടം, പ​ണ​ത്തി​ന്‍റെ വ​ഴി, ഇ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​വും ഇ​ഡി അ​ന്വേ​ഷ​ണം. ക​ള​മ​ശ്ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു​ള്ള എ​ഫ്.​ഐ.​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ പു​തി​യ ക്രി​മി​ന​ൽ കേ​സ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി​യു​ടെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ് വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു​ള്ള എ​ഫ്.​ഐ.​ആ​ർ. അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ഉ​ണ്ടാ​ക്കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന ക​രാ​റി​ൽ വ്യാ​ജ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​നെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.റി​സ​ർ​വ് ബാ​ങ്ക് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് കൃ​ത്യ​മാ​യ വാ​ണി​ജ്യ രേ​ഖ​ക​ളി​ല്ലാ​തെ ആ​ർ.​ബി.​സി ക​മ്പ​നി…

Read More