ചുരിദാറണിഞ്ഞ് പെണ്‍വേഷത്തിലെത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു; മതില്‍ ചാടിയെത്തുന്ന കള്ളനെ പിടിക്കാനാവാതെ പോലീസും വലയുന്നു

മുപ്പത്തടം: ചുരിദാറിട്ട് പെണ്‍വേഷത്തിലെത്തി മോഷണം നടത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കള്ളനെ നാട്ടുകാര്‍ നേരിട്ട് കാണുകയും സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പിടിക്കാനാവാത്തതാണ് നാട്ടുകാരെ കുഴയ്ക്കുന്നത്. രാത്രി വീടിനു പുറത്ത് അനക്കം കേട്ട് ലൈറ്റിട്ട ഒരാള്‍ കള്ളനെ കണ്ടപ്പോള്‍ കള്ളന്‍ ഇരുളില്‍ മറയുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി പരിശോധിച്ചെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. മുപ്പത്തടം ശാസ്താ റസിഡന്റ്സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം. മേയ് 23 നാണ് ഇവിടെ പെണ്‍വേഷം കെട്ടിയ മോഷ്ടാവിനെ ആദ്യം കണ്ടത്. അസോസിയേഷന്റെ സിസിടിവിയില്‍ ഇയാള്‍ പതിഞ്ഞതോടെയാണ് ഇയാളെ വലയിലാക്കാനുളള ശ്രമം നാട്ടുകാരും പൊലീസും ഊര്‍ജ്ജിതമാക്കിയത്.അതേ ആള്‍ തന്നെയാണ് വീണ്ടും എത്തിയതെന്നാണ് ദൃക്സാക്ഷി മൊഴി. സിസിടിവിയുടെ മോണിറ്റര്‍ സൂക്ഷിച്ചിരിക്കുന്ന വീട്ടുകാരന്‍ പഴുവിന്‍പടിക്കല്‍ ആന്റണിയാണ് കണ്ടത്. പുലര്‍ച്ചെ ഒന്നിന് എഴുന്നേറ്റ ആന്റണി വീടിനു പുറത്തെ ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ചുരിദാറിന്റെ ഷാള്‍ തലയിലൂടെ ചുറ്റി ആലാട്ട്…

Read More

സെലിബ്രിറ്റികളുടെ കീകി ചലഞ്ച് പോലീസിന് ചലഞ്ചാകുന്നു ! പാട്ടും ഡാന്‍സുമൊന്നും നടുറോഡില്‍ വച്ചു വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശവുമായി പോലീസ്…

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്ന കീകി ചലഞ്ചിനെതിരേ പോലീസ്. ‘കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്’ എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ‘കീകി’ ചലഞ്ച്. ഈ ഗാനവും നൃത്തവും ഇങ്ങ് കേരളത്തില്‍ വരെ തരംഗമായി. കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഹിറ്റാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് ചലഞ്ചിനായി തെരെഞ്ഞെടുക്കുന്നത്. എന്നാല്‍ നടുറോഡില്‍ ചെയ്യുന്ന ഡാന്‍സ് വലിയപകടങ്ങളാണ് വരുത്തിവെയ്ക്കുന്നത്. സൗദി അടക്കമുള്ള പല രാജ്യങ്ങളും നിയമം ലംഘിച്ചുള്ള റോഡിലെ ഈ ഡാന്‍സ് നിരോധിച്ചുകഴിഞ്ഞു. കീകി ചലഞ്ചിനെതിരെ ഇപ്പോള്‍ മുംബൈ പൊലീസും രംഗത്ത് വന്നിരിക്കുകയാണ്. നടുറോഡിലെ ഡാന്‍സ്, നര്‍ത്തകരുടെ ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍…

Read More

അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി ! പൂര്‍ണ നഗ്നയായി നില്‍ക്കുന്നതിന്റെ വീഡിയോ പോലീസുകാര്‍ ഫോണില്‍ പകര്‍ത്തി; പോലീസിനെതിരേ ഗുരുതരമായ ലൈംഗികാരോപണവുമായി ഇരുപത്തിയൊന്നുകാരി നടി ശ്രുതി…

പോലീസ് കസ്റ്റഡിയില്‍ വച്ച് താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന ആരോപണവുമായി നടി ശ്രുതി പട്ടേല്‍. തട്ടിപ്പുകേസിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് നടി മാധ്യമങ്ങളോട് കരഞ്ഞ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ നടി പരാതി നല്‍കി. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ നടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. 21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരില്‍ ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ ജര്‍മനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയെയും തന്നെയും കുടുക്കുകയായിരുന്നെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ…

Read More

ഇതാണ് യഥാര്‍ഥ ജനമൈത്രി പോലീസ് ! ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് ചവിട്ടുപടിയായത് പോലീസുകാരുടെ മുതുക്; വീഡിയോ വൈറലാവുന്നു…

ചെന്നൈ: പോലീസുകാരെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്ന ഇക്കാലത്ത് പോലീസിന്റെ വിശ്വസ്തത തന്നെ പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പോലീസുകാര്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല. സിഗ്നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കിയാണ് പോലീസുകാര്‍ മാതൃകയായത്. തമിഴ്‌നാട് പോലീസാണ് യാത്രക്കാരിക്കു വേണ്ടി മനുഷ്യഗോവണി തീര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലീസുകാരെ തേടി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരാണ് യുവതിയെ ഇറങ്ങാന്‍ സഹായം നല്‍കിയത്.അപ്രതീക്ഷിതമായി വന്ന സിഗ്‌നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു. ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ പറയുകയായിരുന്നു. യാത്രക്കാരായ…

Read More

ഹൃദ്രാഗിയായ യുവാവിനോട് പോലീസിന്റെ മൂന്നാംമുറ; റജിന് വിനയായത് മോഷണം നടന്ന കടയ്ക്കു മുമ്പിലൂടെ ബൈക്കില്‍ പോയതും മോഷ്ടാക്കളില്‍ ഒരാളുമായുള്ള രൂപസാദൃശ്യവും; മരണത്തോടു മല്ലിട്ട് യുവാവ്…

തിരുവനന്തപുരം : പോലീസിന്റെ മൂന്നാംമുറ പ്രയോഗത്തില്‍ മരണത്തെ മുമ്പില്‍ കണ്ട് നിര്‍ധന യുവാവ്. മര്‍ദ്ദനത്തില്‍ അവശനായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. വെള്ളറട, കുന്നത്തുകാല്‍ ചെറിയകൊല്ല, അമ്പലത്തുവിളാകം റോഡരികത്തു വീട്ടില്‍ റജിന്റെ ജീവന്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ചെന്നൈയില്‍നിന്നെത്തുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാകും വിധി പറയുക. ‘എന്തെങ്കിലും സംഭവിക്കും മുമ്പേ എന്റെ നിരപരാധിത്വം തെളിയിക്കണം’- വിതുമ്പലോടെ റജിന്‍ (21) പറയുന്നു. ഒരിക്കല്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും റജിന്റെ ഹൃദയധമനികളിലൊന്ന് തീര്‍ത്തും തകരാറിലാണ്. പോലീസിന്റെ ക്രൂരമര്‍ദനമേറ്റ് ആയുസ് തുലാസിലായെങ്കിലും നിരപരാധിത്വം തെളിയിക്കാന്‍ ഈ യുവാവ് മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് റജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടുള്ള അഞ്ചു ദിവസം ക്രൂരപീഡനമാണ് റജിന് ഏല്‍ക്കേണ്ടി വന്നത്. പോരാത്തതിനു രണ്ടു മോഷണക്കേസുകളില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. മോഷണം നടന്ന കടയ്ക്കു മുന്നിലൂടെ ബൈക്കില്‍ സഞ്ചരിച്ചെന്ന കുറ്റമേ താന്‍ ചെയ്തുള്ളൂവെന്നു റജിന്‍ പറയുന്നു. മോഷ്ടാക്കളില്‍…

Read More

പാവം രഹ്ന ഒന്നും അറിഞ്ഞിരുന്നില്ല; കെവിനെ തട്ടിക്കൊണ്ടു പോയതിലും കൊലപ്പെടുത്തിയതിലുമൊന്നും രഹ്നയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പോലീസ്; കെവിന്‍ കൊലപാതകക്കേസില്‍ രഹ്ന പ്രതിയാവില്ല ?

കോട്ടയം: കെവിന്‍ വധക്കേസില്‍ നിന്ന് കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്ന രക്ഷപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇവരെ കേസില്‍ പ്രിതിയാക്കേണ്ട സാഹചര്യം നിലവിലില്ലന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയതും മര്‍ദ്ദിച്ചതും താനറിഞ്ഞില്ലന്നും ഭര്‍ത്താവിനും മകനും മാത്രമേ വിവരങ്ങള്‍ അറിയാമായിരുന്നുള്ളു എന്നുമുള്ള ഇവരുടെ വാദത്തെ ഖണ്ഡിക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കെവിന്റെ മരണത്തില്‍ രഹ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന തരത്തിലായിരുന്നു ആദ്യനാളുകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. മാന്നാനത്തെ കെവിന്റെ ബന്ധുവീടിനെക്കുറിച്ചുള്ള വിവരം അക്രമി സംഘത്തിന് കൈമാറിയത് രഹ്‌നയാണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് ചാക്കോ അറസ്റ്റിലായിട്ടും ഇവര്‍ പൊലീസിനെ വെട്ടിച്ച് നടന്നതും ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതുമെല്ലാം ആരോപണങ്ങളുടെ ആക്കം കൂട്ടി. അയല്‍വീട്ടുകാരോട് ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് ചാക്കോയും രഹനയും കെവിന്റെ മൃതദ്ദേഹം കണ്ടെത്തിയതിന് പിന്നാലെ…

Read More

വനം വകുപ്പിലും പോലീസ് മോഡല്‍ അടിമപ്പണി ! പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിപ്പിച്ചുവെന്ന് ആരോപണം

സമീപകാലത്ത് പോലീസ് സേനയെ പിടിച്ചു കുലുക്കിയ സംഭവമാണ് അടിമപ്പണി വിവാദം. ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന്റെ ചൂടാറുംമുമ്പേ സമാനമായ അടിമപ്പണി വിവാദം വനംവകുപ്പിലും ഉയര്‍ന്നിരിക്കുകയാണ്. പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ജോലിക്ക് നിയമിച്ച സ്ത്രീയെ ദാസ്യവേല ചെയ്യിക്കുന്നുവെന്നാണ് പരാതി. ഡിവിഷന്‍ ഓഫിസില്‍ ജോലിക്കു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാറിന്റെ ക്വാര്‍ട്ടേഴ്‌സില്‍ അടുക്കളപ്പണി ഉള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യിക്കുന്നതെന്നു കാണിച്ച് കുമളി സ്വദേശി സജിമോന്‍ സലീമാണ് വനം മന്ത്രി കെ രാജു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ കേശവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ജോലിക്ക് നിയമിച്ച സ്ത്രീയെ പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനു കീഴില്‍ ഡിവിഷന്‍ ഓഫിസായ രാജീവ് ഗാന്ധി സെന്ററിലെ ദിവസവേതനക്കാരിയായാണ് നിയമിച്ചിരുന്നത്. പിന്നീട് ഇവരെ ഡെപ്യൂട്ടി ഡയറക്ടറുടെ…

Read More

ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നും ആഹ്വാനം ! പോലീസ് വേഷത്തില്‍ ലൈവിലെത്തിയ സീരിയല്‍ നടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…

തൂത്തുക്കുടി പ്രശ്‌നത്തില്‍ പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയല്‍ നടി നീളാനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ഇറക്കിയതിന് ഇവരെ പോലീസ് അറസ്റ്റു ചെയ്തു.മെയ്മാസത്തിലായിരുന്നു നടിയുടെ പൊലീസ് യൂണിഫോമിലുള്ള ലൈവ്. സീരിയലില്‍ അസി.കമ്മിഷണറായാണ് നടി അഭിനയിക്കുന്നത്. സീരിയില്‍ അഭിനയിക്കുന്ന അതേ വേഷത്തിലാണ് നടി ലൈവില്‍ എത്തിയത്. പലരും ഇത് യഥാര്‍ഥ പൊലീസിന്റെ ലൈവാണെന്ന് കരുതുകയും ചെയ്തു. ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നുമായിരുന്നു നടി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് വന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയും സെഷന്‍ 419, 153, 500 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Read More

പോലീസെത്തിയത് സഹോദരന്‍ സജിത്തിനെ തേടി; എന്നാല്‍ കൊണ്ടു പോയത് ശ്രീജിത്തിനെയെന്ന് ഭാര്യ അഖില; ഗണേശന്‍ ശ്രീജിത്തിന്റെ വീട് പോലീസിന് കാട്ടിക്കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത്

വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയുടെ മൊഴിയും പോലീസിനെ വെട്ടിലാക്കുന്നത്. സഹോദരന്‍ സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടിച്ചു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നെന്ന് അഖിലയുടെ മൊഴി. മൊഴിയില്‍ പറയുന്നത്: പറവൂരിലായിരുന്ന ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ വീടാക്രമണ വിവരം മൂത്ത സഹോദരന്‍ രഞ്ജിത്താണു ഫോണില്‍ വിളിച്ചറിയിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ജോലി ചെയ്യുന്ന അഖില വീട്ടിലെത്തിയപ്പോള്‍ ശ്രീജിത്ത് ഉറക്കത്തിലായിരുന്നു. വീടാക്രമണവിവരം ശ്രീജിത്തിനെ അറിയിച്ചത് അഖിലയാണ്. അന്നു രാവിലെ വാസുദേവന്റെ മകന്റെ കൂടെ പണിക്കുപോകുമെന്നു ശ്രീജിത്ത് പറഞ്ഞിരുന്നെങ്കിലും തലേന്ന് ഉത്സവത്തിനുപോയ ക്ഷീണത്തില്‍ ഉറങ്ങിപ്പോയതിനാല്‍ ജോലിക്കു പോയില്ല. വീടാക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട് തേടി പോലീസ് എത്തിയപ്പോള്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനാണു ശ്രീജിത്തിന്റെ വീട് കാട്ടിക്കൊടുത്തത്. ഗണേശനു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തുമായി വൈരാഗ്യമുണ്ട്. സജിത്തിനെ അന്വേഷിച്ചാണു പോലീസെത്തിയത്. മഫ്ടിയിലെത്തിയ പോലീസുകാരില്‍ ഒരാള്‍ കാവി മുണ്ടും ടീ ഷര്‍ട്ടുമാണു ധരിച്ചിരുന്നത്. മറ്റു…

Read More

മദ്യപിച്ച് മദോന്മത്തയായി നടുറോഡില്‍ യുവതിയുടെ അഴിഞ്ഞാട്ടം; തടയാനെത്തിയ പോലീസുകാര്‍ക്കും കിട്ടി കണക്കിന്; വീഡിയോ വൈറലാവുന്നു…

ഹൈദരാബാദ്: മദ്യപിച്ച് മദോന്മത്തയായി യുവതിയുടെ അഴിഞ്ഞാട്ടം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പരിശോധന നടത്തുന്നതിനിടെയാണ് അമിതമായി മദ്യപിച്ചെത്തിയ യുവതി പോലീസിനെ ആക്രമിച്ചത്. പോലീസിനൊപ്പം കാമറാമാനേയും യുവതി ആക്രമിക്കുന്ന ദൃശ്യം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിയാണ് പുലര്‍ച്ചെ ഒരു മണിയോടെ നടുറോഡില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിച്ച് ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു പോലീസ്. വാഹനമോടിച്ച യുവതി അമിതമായി മദ്യപിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് പിന്‍ സീറ്റിലിരുന്ന യുവതി റോഡിലിറങ്ങിയത്. പോലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു. പോലീസിനെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനയെന്നും ഇക്കാര്യം മാധ്യമങ്ങളെ നേരത്തേ അറിയിച്ചിരുന്നുവെന്നും…

Read More