തന്നെ ഒരാള്‍ തട്ടിക്കൊണ്ടു പോയെന്ന് വിദ്യാര്‍ഥിനിയുടെ പരാതി ! സംഭവം അന്വേഷിച്ച് പോയ പോലീസ് നിജസ്ഥിതി അറിഞ്ഞ് അന്തംവിട്ടു…

കുട്ടനാട്ടിലുള്ള വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയെന്ന പരാതി അന്വേഷിച്ചിറങ്ങിയ പോലീസ് സത്യം മനസ്സിലാക്കിയപ്പോള്‍ ഞെട്ടിത്തരിച്ചു പോയി. അമ്മ വഴക്ക് പറഞ്ഞതിന് പെണ്‍കുട്ടി തന്നെ രൂപപ്പെടുത്തി എടുത്തതായിരുന്നു ആ തട്ടിക്കൊണ്ടു പോകല്‍ കഥ. കൈനകരിയില്‍ നിന്നു കല്ലുപാലത്തിനു സമീപമുള്ള സ്ഥാപനത്തില്‍ പഠിക്കാനെത്തിയ പത്തൊന്‍പതുകാരിയെ വാനില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുവ്വാലകൊണ്ട് മുഖം മൂടിയയാള്‍ തന്നെ അബോധാവസ്ഥയിലാക്കി വനില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. തനിക്ക് വൈകുന്നേരം ബോധം തിരികെ കിട്ടിയപ്പോള്‍ താന്‍ തുറവൂര്‍ ജംഗ്ഷന് സമീപത്തായിരുന്നു. അവിടെ വാനില്‍ നിന്നും ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കുത്തിയതോട് പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലീസ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തറിയുന്നത്. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ…

Read More

ആ പരിപാടി ഇനി വേണ്ട ! വാഹനം ഓടിക്കുന്നതിനിടെ ഹാന്‍ഡ്‌സ് ഫ്രീ മൊബൈല്‍ വിളി ഇനി വേണ്ടെന്ന് കട്ടായം പറഞ്ഞ് കേരള പോലീസ്

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ഹാന്‍ഡ്‌സ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നതിനെതിരെ നിലപാടുമായി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.  ഹാന്‍ഡ്‌സ് ഫ്രീ ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണ തെറ്റാണെന്നും ഏതുരീതിയിലും ഡ്രൈവിംഗിനിടെ മൊബൈലില്‍ സംസാരിക്കുന്നത് സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 19 പ്രകാരം ലൈസന്‍സ് സസ്‌പെന്റ് ചെയ്യാവുന്ന കുറ്റമാണെന്നും കേരള പൊലീസ് വ്യക്തമാക്കി. കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ലെങ്കിലും ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Read More

ഇതു താന്‍ടാ കേരളാ പോലീസ് ! തന്റെ നിരപരാധിത്വം നിയമപോരാട്ടത്തിലൂടെ തെളിയിച്ച വീട്ടമ്മെയെ കൈവിട്ട് പോലീസ്; നഗ്നചിത്രത്തിനു പിന്നിലാരെന്നു കണ്ടെത്താന്‍ മിനക്കെടാതെ കുറ്റപത്രം നല്‍കി നടപടി അവസാനിപ്പിച്ച് പോലീസ്

കൊച്ചി: ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിക്കപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് നിയമപോരാട്ടത്തിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സാജു കേരളത്തിലെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ ശോഭയെ പോലീസ് കൈയ്യൊഴിഞ്ഞു. ശോഭയുടേതെന്ന പേരില്‍ പ്രചരിച്ച നഗ്നദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഡി.ജി.പി. നിര്‍ദേശിച്ചെങ്കിലും കാര്യമായ അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കി നടപടി അവസാനിപ്പിച്ചിരിക്കുന്നു. ഒരു മാസം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെയാണു കൊച്ചി സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നഗ്നദൃശ്യം പ്രചരിപ്പിച്ചതു ശോഭതന്നെയാണെന്ന ഭര്‍ത്താവിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അവര്‍ നിയമപോരാട്ടത്തിനിറങ്ങിയത്. രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തി. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ഡി.ജി.പിയുടെ ഇടപെടലിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ദൃശ്യങ്ങളിലുള്ളതു ശോഭയല്ലെന്നു തെളിഞ്ഞത്. എറണാകുളം മുന്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജിക്കായിരുന്നു അന്വേഷണച്ചുമതല. ശോഭയുടെ…

Read More

മേരാനാം തോക്ക് ഷാജി ! ഒളിഞ്ഞു നോട്ടം ഹോബിയാക്കിയതോടെ നാട്ടിലെ സ്ത്രീകള്‍ക്ക് കുളിക്കാന്‍ വയ്യെന്നായി; പ്രണയം തോന്നിയ യുവതിയുടെ ഭര്‍ത്താവിനെ നാട്ടില്‍ നിന്നോടിച്ചു; തോക്ക് ഷാജി ഒരു നാടിനെ വിറപ്പിച്ചതിങ്ങനെ…

രാഷ്ട്രീയ ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ സ്വന്തമായി ഇടമുണ്ടാക്കിയ തോക്ക് ഷാജി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. കള്ളിക്കാട് നാല്‍പറക്കുഴിയില്‍ സ്വര്‍ണക്കോട് ഷാജി ഭവനില്‍ ഷാജിയുടെ നിലവില്‍ 45 കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ നിയമപ്രകാരം നടപടി നേരിട്ട ഷാജി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഗുണ്ടാ പ്രവര്‍ത്തനങ്ങളുമായി വിലസുന്നതിനിടെയാണ് വീണ്ടും പോലീസിന്റെ വലയിലായത്. മൈലക്കര സ്വദേശിയായ കരാറുകാരനെ ആക്രമിച്ച് പണ തട്ടാന്‍ ശ്രമിച്ചതിനും കള്ളിക്കാട് ചന്തനട നിലമേലില്‍ വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചതുമാണ് ഷാജിക്കെതിരെയുള്ള പുതിയ കേസ്. എന്നാല്‍ ഇതൊക്കെ ഷാജിയെ സംബന്ധിച്ച് നിസാരകേസുകളാണ്. ഷാജിയ്ക്ക് ഗുണ്ടാ മേല്‍വിലാസം ലഭിക്കുന്നത് പത്തു വര്‍ഷം മുമ്പാണ്. ഓട്ടോ ഡ്രൈവറായി തുടങ്ങിയ ഷാജി അക്കാലത്തു തന്നെ ചാരായക്കടത്തിലും കഞ്ചാവു വില്‍പ്പനയിലും വ്യാപൃതനായിരുന്നു. ചാരായക്കടത്തില്‍ ഉള്ള അതി സാമര്‍ത്ഥ്യം കാരണം വ്യാജ വാറ്റുകാര്‍ നഗരത്തില്‍ ചാരായം എത്തിക്കുന്നതിന് ആശ്രയിച്ചരുന്നത് ഷാജിയെ…

Read More

പിടിച്ചെടുക്കുന്ന മയക്കുമരുന്ന് മറിച്ചു വില്‍ക്കാന്‍ പോലീസില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ മാഫിയ ; കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷപ്പെടാനായി പോലീസിനെ സമീപിച്ച ചലച്ചിത്ര നിര്‍മാതാവിനെയും ഇരയാക്കി; പോലീസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കളികള്‍ ഇങ്ങനെ…

എറണാകുളം: മയക്കുമരുന്ന് കേസുകളില്‍ തൊണ്ടിമുതലായി സൂക്ഷിക്കുന്ന മയക്കുമരുന്ന് രാജ്യാന്തര മാഫിയയ്ക്ക് മറിച്ചു വില്‍ക്കുന്ന സംഘം പോലീസില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന. മറ്റു ചില കേസുകളില്‍ കുടുങ്ങിയ കൊല്ലം സ്വദേശിയെ മയക്കുമരുന്ന് വാഹകനായി ഉപയോഗിച്ച് കോടികള്‍ തട്ടിയെടുത്തശേഷം വകവരുത്താന്‍ ഷാഡോ പോലീസുകാരടങ്ങുന്ന സംഘം ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു നടത്തിയ പ്രാഥമികാന്വേഷണത്തിലാണു പോലീസ്-മാഫിയ ബന്ധം ചുരുളഴിഞ്ഞത്. സംഭവം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയെ ചുമതലപ്പെടുത്തി. ചലച്ചിത്രനിര്‍മാതാവുകൂടിയായ എം.ബി.ബി.എസുകാരനാണു പരാതിക്കാരന്‍. കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷപ്പെടാനായാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്. ചെന്നൈ ബന്ധമുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടാന്‍ പോലീസിന്റെ ചാരനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതില്‍നിന്നു കിട്ടുന്ന പ്രതിഫലം ഉപയോഗിച്ച് സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാമെന്നായിരുന്നു പോലീസ് മാഫിയയുടെ വാഗ്ദാനം. പോലീസിന്റെ വാക്കു കേട്ട് പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ കൈയ്യിലെ പണം പോയതു മാത്രം മിച്ചം. ആദ്യമായി മാന്‍കൊമ്പ് ഇടപാടുകാരെ കുടുക്കാനാണ് പോലീസ് ഇയാളെ ഉപയോഗിച്ചത്. പറവൂരിലെ ഒരു ഹോട്ടലില്‍…

Read More

പോലീസിന്റെ നീക്കം ഒളിച്ചു നിന്ന് ഫേസ്ബുക്കിലൂടെ ലൈവിട്ടു ! സംഭവം വൈറലായതോടെ പോലീസിനു നേരെ തെറിയഭിഷേകം; ഒടുവില്‍ യുവാവിനെ പോലീസ് കുടുക്കി…

മലപ്പുറം:അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ പോലീസിന്റെ നടപടികള്‍ ഒളിച്ചിരുന്ന് ഫേസ്ബുക്കിലൂടെ ലൈവിട്ട യുവാവിനെ പോലീസ് പിടികൂടി. പോലീസ് നീക്കം സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് നിലമ്പൂര്‍ കരുളായി വക്കീല്‍പ്പടി കല്ലട ഫായിസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കരുളായിയിലെ പള്ളിപ്പടിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് നടന്ന ഒരു അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയും സംഘവും വാഹനം നിര്‍ത്തി ചെക്കിംഗ് നടത്തുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഫായിസ് തൊട്ടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് പൊലീസ് നടപടി ഫേസ്ബുക്കില്‍ ലൈവിടുകയായിരുന്നു. റോഡില്‍ പൊലീസിന്റെ പരിശോധന ഉണ്ടെന്നും ആരും ആ വഴി പോകരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൈവ്. ഇതോടെ വീഡിയോയ്ക്ക് താഴെ പൊലീസിനെതിരേ ആളുകള്‍ തെറിയഭിഷേകം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീഡിയോ ശ്രദ്ധയില്‍ പെട്ടതോടെ ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read More

അവിവാഹിതരെ ‘പെണ്‍കെണി’യിലാക്കും ! വിദ്യാഭ്യാസമുള്ളവര്‍ക്ക് പിഎസ്‌സി കോച്ചിംഗ്; അടിയും വെട്ടും കുത്തും ബോംബേറുമൊന്നുമില്ലാത്ത കണ്ണൂരാണ് പോലീസിന്റെ സ്വപ്നം; എല്ലാം ശരിയാക്കാന്‍ ഒരുങ്ങുന്ന പദ്ധതികള്‍ ഇങ്ങനെ…

കണ്ണൂര്‍: കണ്ണൂരിനെ ശുദ്ധീകരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് പോലീസ്. വെട്ടും കുത്തും ബോംബേറുമടക്കമുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നന്നേക്കുമായി ജില്ലയില്‍ നിന്നു തുടച്ചുനീക്കാനാണ് പോലീസിന്റെ തീരുമാനം. വിവാഹം, കടുംബം എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമത്തിലും അച്ചടക്കമില്ലായ്മയിലും പെട്ടുപോയ യുവാക്കളെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് തയ്യാറാകുന്നത്. പാനൂര്‍ ജനമൈത്രി പോലീസിന്റേതാണ് ഇടപെടല്‍. ആറു മാസം മുമ്പ് പാനൂര്‍ പോലീസ് തയ്യാറാക്കിയ ‘ഇന്‍സൈറ്റ്’ പദ്ധതി പച്ചപിടിച്ചു തുടങ്ങി. നിയമപരിപാലനത്തിലൂടെ കണ്ണൂരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടതോടെയാണ് പോലീസ് വേറെ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. സംഘര്‍ഷങ്ങളില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടമായ പാനൂരിലെ യുവാക്കളില്‍ വിവാഹിതരാകാത്തവരെ കല്യാണം കഴിപ്പിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നായകന്മാരാക്കി പ്രശ്നങ്ങളില്‍ നിന്നും നീക്കി നിര്‍ത്താനാണ് ശ്രമം.പെണ്‍കെണി എന്ന ഓമനപ്പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒട്ടേറെ അവിവാഹിതരായ യുവാക്കളാണ് ഇവിടെ കേസില്‍ പെട്ട് കിടക്കുന്നത്. ഒരുപാട് പേര്‍ ജയിലില്‍ കിടക്കുമ്പോള്‍ അനേകം പേര്‍…

Read More

കോടതി നിയോഗിച്ച മൂന്നംഗ സമിതി ശബരിമലയുടെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ കാഴ്ച്ചകാരായി സര്‍ക്കാര്‍ ! പണിപാളുമെന്ന് മനസ്സിലായതോടെ ഭക്തരെ വിരട്ടുന്നതു നിര്‍ത്തി പോലീസ്; കോടതിയ്ക്കു മുമ്പില്‍ സര്‍ക്കാര്‍ പത്തി മടക്കിയതിങ്ങനെ…

പത്തനംതിട്ട:കഴിഞ്ഞ കുറേനാളുകളായി ശബരിമലയില്‍ കണ്ടത് പോലീസ്‌രാജായിരുന്നു. ഭക്തരുടെ ശരണംവിളി പോലും വിലക്കിയ നടപടികള്‍ ഏറെ പ്രതിഷേധത്തിനാണ് വഴിവെച്ചത്. യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കിയിയില്ലെങ്കിലും എല്ലാ നിയന്ത്രണങ്ങളും പൊലീസ് ഏറ്റെടുത്തത് സര്‍ക്കാരിന് കാര്യങ്ങളില്‍ മേല്‍കോയ്മ കിട്ടാനായിരുന്നു. എന്നാല്‍ യുവതി പ്രവേശം നടന്നതുമില്ല സ്ഥിതിയാകെ വഷളാവുകയും ചെയ്തു. ഭക്തരുടെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നു. ശബരിമലയുടെ നിയന്ത്രണം സുപ്രീംകോടതി ഏറ്റെടുത്തു. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഹൈക്കോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിക്കാണ് ഇനി. ഇത് വ്യക്തമാകുന്ന ഉത്തരവ് പുറത്തുവന്നു.സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ശബരിമലയുടെ പൂര്‍ണനിയന്ത്രണം മൂന്നംഗ മേല്‍നോട്ട സമിതിയില്‍ നിക്ഷിപ്തമാവുന്ന വിധത്തിലാണ് സമിതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കും. എന്ത് തീരുമാനമെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ്…

Read More

ശബരിമല ശ്രീകോവിലിനു മുന്നില്‍ തിരുമുറ്റത്ത് തുണിയുണക്കുന്നത് കണ്ടില്ലെന്ന് നടിച്ച് ഐജി വിജയ് സാക്കറെയും ദേവസ്വം ബോര്‍ഡും ? പോലീസ് മഴക്കോട്ട് ഉണക്കുന്നത് വ്രതം നോറ്റെത്തുന്ന തീര്‍ഥാടകരെ അവഹേളിക്കുന്ന വിധത്തില്‍…

ശബരിമല: രാഷ്ട്രീയ നേതാക്കള്‍ ആചാരം ലംഘിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ സന്നിധാനത്ത് പോലീസ് നടത്തുന്നത് നഗ്നമായ ആചാരലംഘനം. ശ്രീകോവിലിനു സമീപത്തിട്ട് പോലീസുകാര്‍ മഴക്കോട്ട് ഉണക്കുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് ദേവസ്വം ബോര്‍ഡ്. സന്നിധാനത്തുള്ള ഐ.ജി. വിജയ് സാക്കറെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിച്ചില്ല. ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പരിപാവനമായി കരുതുന്ന ഇടമാണ് തിരുമുറ്റം. നീണ്ട ഏറെ ദിവസത്തെ വ്രതം നോറ്റെത്തുന്ന തീര്‍ഥാടകരെ അവഹേളിക്കുന്ന വിധത്തിലായിരുന്നു ഓവര്‍ കോട്ടുകള്‍ നിരത്തിയിട്ട് ഉണക്കാനിട്ട നടപടി. പോലീസിനെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് വിശ്രമിക്കാനും സാധന സാമഗ്രികള്‍ സൂക്ഷിക്കാനും മതിയായ സ്ഥലം സന്നിധാനത്തുണ്ട്. ഇതൊക്കെ ഉണ്ടായിരിക്കെയാണ് ശ്രീകോവിലിന് സമീപം ബാരിക്കേഡില്‍ ഓവര്‍ കോട്ടുകള്‍ ഉണക്കാനിട്ടത്. എന്തും വിവാദമാകുകയും പ്രശ്നങ്ങളാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കും പോലെയുള്ള പോലീസിന്റെ ഈ നടപടി.

Read More

പോലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം കണ്ട് യുവതിയുടെ കണ്‍ട്രോള്‍ പോയി ! കൊടുത്തു ചെവിക്കുറ്റി നോക്കി ഒരെണ്ണം;വീഡിയോ വൈറലാവുന്നു…

ലക്‌നൗ:അപമര്യാദയായി പെരുമാറിയ പോലീസുകാരനെ പഞ്ഞിക്കിട്ട് യുവതി. കഴിഞ്ഞ ബുധനാഴ്ച യുപിയിലെ ലക്‌നൗവിലാണ്‌ സംഭവം. അമ്മയെയും കൂട്ടി ചന്തയിലേക്ക് പോയ യുവതിയ്ക്കാണ് പോലീസുകാരനില്‍ നിന്നും അപമര്യാദാപരമായ പെരുമാറ്റം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാരികേഡ് പ്രദേശത്തുകൂടി സ്‌കൂട്ടര്‍ ഓടിച്ചെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ യുവതിയും അമ്മയും റോഡില്‍ മറിഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടുകയും ചെയ്തു. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു കയര്‍ത്ത യുവതി കൈനീട്ടി ഇയാളുടെ കരണക്കുറ്റിയ്ക്ക് ഒന്നു കൊടുക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിക്കുകയും വലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും അക്രമിച്ച ഉദ്യോഗസ്ഥന്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ കേസൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല. ദീപാവലി തിരക്കുകള്‍ പ്രമാണിച്ച് റോഡില്‍…

Read More