സീമ മോഹന്‍ലാല്‍കൊച്ചി: നാടിനു സുരക്ഷയൊരുക്കാന്‍ മുന്നില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും അക്രമികളിൽനിന്നു രക്ഷയില്ല. ലോക്ക്ഡൗണ്‍ കാലത്ത് കൃത്യനിര്‍വഹണത്തിനിടെ കുറ്റവാളികളില്‍നിന്ന് പരിക്കേറ്റത് 112 പോലീസുകാര്‍ക്കാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ കണക്കാണിത്. മറയൂരില്‍ വാഹനപരിശോധനയ്ക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ തലയ്ക്കു കല്ലുകൊണ്ട് ഇടിയേറ്റ മറയൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അജീഷ് പോള്‍ ഇപ്പോഴും ചികിത്സയിലാണ്. അജീഷ് പോളിന്റെ ഇടതു ചെവിയുടെ മേല്‍ഭാഗത്താണ് കല്ലുകൊണ്ട് ഇടിച്ചത്. സംഭവത്തില്‍ മറയൂര്‍ സിഐ രതീഷിനും കല്ലേറു കൊണ്ടിരുന്നു. ഇദേഹത്തിന്റെ തലയില്‍ അഞ്ചു കുത്തിക്കെട്ടും ഇടതുതോളിനു സ്ഥാനഭ്രംശവുമുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് സുലൈമാന്‍ എന്നയാള്‍ അറസ്റ്റിലായി. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയത്തും ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.ജി. വിദ്യാധരന് വെട്ടേല്ക്കുകയുണ്ടായി.…
Read MoreTag: police
ജീവിതം അവസാനിപ്പിക്കാന്‍ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാന്‍ ! എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും മറച്ചു വെക്കേണ്ടി വന്നു;ഒരു പോലീസുകാരിയുടെ അതിജീവനത്തിന്റെ കഥ…
ജീവിതത്തില്‍ ദുരിതങ്ങളോടു പടപൊരുതിയാണ് മിക്കവരും വിജയത്തിലെത്തുന്നത്. ചിലര്‍ ജീവിതത്തില്‍ നേരിടാത്ത അഗ്നിപരീക്ഷകളുണ്ടാവില്ല. പേരാമ്പ്രക്കാരി നൗജിഷ അത്തരത്തില്‍ ഒരാളാണ്. 31 വയസിനുള്ളില്‍ ഒരു ജന്മംകൊണ്ട് അനുഭവിക്കേണ്ട കഷ്ടപ്പാടുകള്‍ ഈ യുവതി അനുഭവിച്ചു തീര്‍ത്തു. ഭര്‍ത്തൃഗൃഹത്തിലെ പീഡനം ജീവിതം അവസാനിപ്പിക്കുന്ന ചിന്തയിലേക്ക് വരെ ഒരു ഘട്ടത്തില്‍ നൗജിഷയെ നയിച്ചു. എന്നാല്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത ഈ യുവതി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഒരു പുതിയ ജീവിതം തുടങ്ങുകയായിരുന്നു. 2013 ല്‍ നടന്ന വിവാഹത്തോടെയാണ് നൗജിഷയുടെ കഷ്ടകാലം ആരംഭിക്കുന്നത്.അതിനു മൂമ്പ് സമ്പന്നതയില്‍ ജീവിച്ചിട്ടില്ലെങ്കിലും മനസമാധാനവും സംതൃപ്തിയും ഉണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍ കഷ്ടപ്പെട്ട് എംസിഎ വരെ പഠിപ്പിച്ചു. പ്രയാസങ്ങള്‍ മനസ്സിലാക്കി തന്നെ നന്നായി പഠിക്കുകയും ചെയ്തു. അടുക്കളയില്‍ കഴിയാനുള്ള പെണ്ണുങ്ങള്‍ എന്തിനാണ് വീടിന് പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുന്‍പില്‍ ജോലിക്ക് വിടാമെന്ന ഭര്‍ത്തൃവീട്ടുകാരുടെ വാഗ്ദാനം കാറ്റില്‍ പറന്നു. പീഡന മുറകള്‍ ശാരീരികമായും മാനസികമായും…
Read Moreകോവിഡ് വ്യാപനത്തിനിടെ ഉത്സവം ! തടയാനെത്തിയ പോലീസിനെ കല്ലെറിഞ്ഞോടിച്ച് നാട്ടുകാര്‍; വീഡിയോ വൈറലാകുന്നു …
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ഉത്സവം തടയാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍. ജാര്‍ഖണ്ഡിലെ സാരായ്കേലയിലാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവ പരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പൊലീസുകാര്‍ക്കും നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വടികള്‍ ഉപയോഗിച്ച് തല്ലിയും കല്ലെറിഞ്ഞുമായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ പൊലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു. പരിപാടി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പില്‍ ആളുകള്‍ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചില ആളുകള്‍ പൊലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്. ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഉദ്യോഗസ്ഥനും മര്‍ദനമേറ്റതായി…
Read Moreസമ്മർദം താങ്ങാനാവുന്നില്ല; “ക്വാട്ട’ തികയ്ക്കാന്‍ പോലീസിന്റെ കള്ളക്കളി ! കള്ളക്കേസെടുത്ത് എണ്ണം കൂട്ടുന്നു ; ഹെല്‍മറ്റിന് പകരം കെഡോ കേസ്
കെ.ഷിന്റുലാല്‍ കോഴിക്കോട് : കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസിന്റെ കള്ളക്കളി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും പോലീസുകാര്‍ “കള്ളക്കേസ് ‘ എടുത്ത് പിഴ ഈടാക്കുന്ന അവസ്ഥയാണുള്ളത്. ക്വാട്ട തികയ്ക്കാൻ വകുപ്പുകൾ മാറ്റി പോലീസ്നിയമലംഘനത്തിന്റെ വകുപ്പുകള്‍ മാറ്റിയാണ് മേലുദ്യോഗസ്ഥര്‍ നിഷ്കര്‍ഷിച്ച ക്വാട്ട പോലീസുകാര്‍ തികയ്ക്കുന്നത്. 2020 ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് (കെഡോ) സെക്ഷന്‍ 4 പ്രകാരം പകര്‍ച്ച വ്യാധി പടരുന്നത് തടയുകയെന്ന വകുപ്പ് പ്രകാരമാണ് പോലീസ് പിഴ ഈടാക്കേണ്ടത്. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി നിയമലംഘനങ്ങള്‍ക്കാണ് സാധാരണ പിഴ ഈടാക്കുന്നത്. കോവിഡിന്റെ രണ്ടാംവരവോടെ പോലീസ്-ആരോഗ്യവകുപ്പ് പരിശോധന ഭയന്ന് ജനങ്ങള്‍ മാസ്‌ക് കൃതമായി ധരിക്കാന്‍ തുടങ്ങി. പിഴ ഈടാക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലീസിന് വീണ്ടും സമ്മർദമേറി. കേസിനെ കള്ളക്കേസാക്കി…
Read Moreഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പോലീസ് തടഞ്ഞു ! വഴിയില്‍ കുഴഞ്ഞു വീണ യുവാവ് പരാതി നല്‍കി…
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ യുവാവിനെ ഹെല്‍മറ്റില്ലെന്നു പറഞ്ഞ് വഴിയില്‍ തടഞ്ഞു നിര്‍ത്തി പോലീസ്. അവശനായ യുവാവ് വഴിയില്‍ ബോധം കെട്ടു വീണു. രോഗവിവരം പറഞ്ഞിട്ടും കൂട്ടാക്കാതെ പിഴ അടയ്ക്കാനാവശ്യപ്പെട്ട് പോലീസ് തന്നെ വണ്ടിയില്‍ നിന്നിറക്കി വഴിയില്‍ മാറ്റിനിര്‍ത്തിയെന്നും പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി (23) പരാതിയില്‍ പറയുന്നു. ഗുരുതരമായ വൃക്കരോഗമുള്ള റാഫി രണ്ടു വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞതെന്നു റാഫി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പൊലീസ് വാഹനം തടഞ്ഞു. ഡയാലിസിസ് കഴിഞ്ഞു പോകുകയാണെന്നും ഹെല്‍മറ്റിന്റെ ഭാരം താങ്ങാന്‍ കഴിയില്ലെന്നും പൊലീസുകാരോടു വിശദീകരിച്ചെങ്കിലും വാഹനം ഒതുക്കി വയ്ക്കാന്‍ പറഞ്ഞ് ഒരു സിവില്‍ പോലീസ് ഓഫിസര്‍ തട്ടിക്കയറി. എസ്ഐയെ കണ്ടു പിഴ അടച്ചിട്ടു പോയാല്‍ മതിയെന്നും പറഞ്ഞു.…
Read Moreവെറും മൂന്നു വയസുള്ളപ്പോള്‍ വിവാഹിതയായി ! കാന്‍സര്‍ നല്‍കിയ തിരിച്ചടിയെ മനോധൈര്യത്താല്‍ അതിജീവിച്ചു; പോലീസ് ദീദിയുടെ ഐതിഹാസിക ജീവിതം ഇങ്ങനെ…
സിനിമയെ കവച്ചു വെക്കുന്ന സംഭവങ്ങളാവും പലപ്പോഴും പലരുടെയും ജീവിതത്തില്‍ സംഭവിക്കുക. അത്തരത്തിലുള്ള അസാധാരണ അനുഭവങ്ങളിലൂടെ കടന്നു പോവുന്ന പലരുടെയും ജീവിതം സിനിമയാവാറുമുണ്ട്. അത്തരത്തില്‍ സിനിമയാക്കാവുന്ന ഒരു ജീവിതമാണ് രാജസ്ഥാന്‍കാരുടെ പോലീസ് വാലി ദീദിയുടേത്. മൂന്നാം വയസില്‍ വിവാഹിതയായ പെണ്‍കുട്ടി 19-ാം വയസില്‍ ഒരു പോലീസുകാരിയായി. പിന്നീട് അവരെ കാത്തിരുന്നത് കാന്‍സര്‍ എന്ന മഹാമാരിയുടെ ദുരിതങ്ങളായിരുന്നു. എന്നാല്‍ മനക്കരുത്തുകൊണ്ടും അതിജീവനശേഷികൊണ്ടും അവര്‍ പ്രതിസന്ധികളെ മറികടന്ന് മുമ്പോട്ടു കുതിച്ചു. അനേകര്‍ക്ക് പ്രത്യാശയുടെ കിരണമായി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ അസാധാരണ കഥ പങ്കുവയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…’സമീപ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം കഴിയുമ്പോള്‍ അന്നെനിക്ക് മൂന്നേ മൂന്ന് വയസ്. ഞങ്ങളുടെ ഗ്രാമത്തില്‍ ബാല വിവാഹങ്ങള്‍ സര്‍വ സാധാരണമാണ്. ഞങ്ങളുടെ മതവിഭാഗത്തിലും അങ്ങനെ അനുശാസിക്കുന്നുണ്ട്. 18 വയസ്സ് തികഞ്ഞതിന് ശേഷം എന്നെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കും.…
Read Moreഉത്സവത്തിന് “സാലറി കട്ട്’; വിവാദത്തിന് പിന്നാലെ തിരുത്ത്; ഔദ്യോഗിക ഉത്തരവ് കാത്ത് പോലീസുകാര്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് പോലീസിലെ സാലറി കട്ട് ഉത്തരവ് വിവാദത്തെത്തുടര്‍ന്ന് തിരുത്തി! കോഴിക്കോട് സിറ്റി പോലീസിലെ സേനാംഗങ്ങളുടെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനമാണ് ഒഴിവാക്കിയത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തില്‍ ഏപ്രില്‍ 11,12,13 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് 50 രൂപ ഈടാക്കുന്നത്. ഇതിനെതിരേ പോലീസുകാര്‍ രംഗത്തെത്തിയതോടെ അസോസിയേഷന് നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. വിവാദ ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് “രാഷ്ട്രദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അസോസിയേഷന് നേതാക്കള്‍ ഇടപെട്ടു പരിഹാരമുണ്ടാക്കിയത്. സാലറികട്ട് ചെയ്യുന്ന തീരുമാനം ഒഴിവാക്കാമെന്നാണ് അസോസിയേഷന് നേതാക്കള്‍ക്ക് പോലീസ് മേധാവിമാര്‍ നല്‍കിയ ഉറപ്പ്. അതേസമയം ഇതുവരെയും ഔദ്യോഗിക ഉത്തരവുകള്‍ ലഭിച്ചിട്ടില്ല. പുതിയ ഉത്തരവ് കാത്തിരിക്കുകയായാണ് പോലീസുകാര്‍. കൂടാതെ നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പണം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ അറിയിക്കണമെന്നാണുള്ളത്. ഇതു സ്വകാര്യതയ്ക്കെതിരാണ്. ഉത്തരവില്‍ സിറ്റി…
Read Moreഫോണിലൂടെ 61കാരനുമായി ബന്ധം സ്ഥാപിച്ചു ! ഒടുവില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി യുവതി…
ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി.അഹമ്മദാബാദിലാണ് സംഭവം. വയോധികനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം ഹോട്ടലില്‍ വിളിച്ചു വരുത്തിയാണ് ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ജോലിയുടെ ഭാഗമായി തൊഴിലന്വേഷകരുടെ സംശയങ്ങള്‍ പരിഹരിച്ച് കൊടുക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനിടെയാണ്, 61കാരനായ രാജേഷ് ഹണിട്രാപ്പില്‍ കുടുങ്ങിയതെന്ന് പൊലീസ് പറയുന്നു. ജോലിയ്ക്കിടെ, തൊഴില്‍ അന്വേഷക എന്ന വ്യാജേന യുവതി രാജേഷുമായി ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് ആ ബന്ധം വളരുകയായിരുന്നു. ഒരു ദിവസം രാജേഷിനെ ഹോട്ടലിലേക്ക് യുവതി വിളിച്ചുവരുത്തി. ഇവിടെ വച്ച് യുവതി 13 ലക്ഷം രൂപ ചോദിച്ചതായി രാജേഷിന്റെ പരാതിയില്‍ പറയുന്നു. അല്ലാത്തപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. രാജേഷ് തുടക്കത്തില്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. എന്നാല്‍…
Read Moreകട്ടിലു കണ്ടാല്‍ പിന്നെ ശവമാ… മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കിടപ്പു മുറിയില്‍ കിടന്ന് ഉറങ്ങിപ്പോയി;രാവിലെ ബെഡ്‌കോഫി നല്‍കിയത് പോലീസുകാരന്‍…
മോഷ്ടിക്കാനായി വീട്ടിനുള്ളില്‍ കയറിയ കള്ളന്‍ ഒടുവില്‍ അവിടെ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ വിളിച്ചുണര്‍ത്തിയതാവട്ടെ പോലീസുകാരും. തായ്‌ലന്റിലാണ് രസകരമായ സംഭവം നടന്നത്. ഫെറ്റ്ച്ചാബുന്‍ എന്ന സ്ഥലത്തെ വീടാണ് മോഷ്ടാവ് രാത്രി രണ്ടു മണിയോടെ കുത്തിത്തുറന്നത്. അകത്ത് കയറിയ ഇയാള്‍ വീട്ടിലെ ഒരു കിടപ്പുമുറിയില്‍ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നു. മോഷ്ടാവ് മോഷണത്തിനായി തിരഞ്ഞെടുത്തത് പോലീസ് ഓഫീസറുടെ വീടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥന്‍ മോഷ്ടാവിനെ കണ്ടതും ഉടന്‍ തന്നെ ഉറക്കെ അലറി വിളിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. പോലീസെത്തി അറസ്റ്റ് ചെയ്തു. തയ്‌റാത്ത് എന്ന 22കാരനാണ് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചതെന്നാണ് വിവരം. വളരെ പണിപ്പെട്ടാണ് ഇയാള്‍ വീട് കുത്തിത്തുറന്നത്. അതിന്റെ ക്ഷീണത്തില്‍ കുറച്ച് സമയം വിശ്രമിക്കാം എന്ന് കരുതിയാണ് കിടപ്പുമുറിയില്‍ കിടന്നത്. എന്തായാലും ആള് ഫെയ്മസായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
Read Moreമണിമുഴങ്ങി, പോലീസ് കേട്ടു; വയോധികയ്ക്ക് ജീവന് തിരിച്ചുകിട്ടി; കേരളാ പോലീസിനോട് ഹൃദയം നിറഞ്ഞ കടപ്പാടിൽ ഗ്രേസി ജോര്‍ജ്
പത്തനംതിട്ട: കേരളാ പോലീസിനോട് ഹൃദയം നിറഞ്ഞ കടപ്പാടിലാണ് എഴുപത്തൊന്നുകാരിയായ ഗ്രേസി ജോര്‍ജ്. പോലീസിനോടു സ്നേഹവും കടപ്പാടുമാണ് 71 വയസുകാരി ഗ്രേസി ജോര്‍ജിനുള്ളത്. പ്രത്യേകിച്ച് പോലീസ് ഏര്‍പ്പെടുത്തിയ ‘ബെല്‍ ഓഫ് ഫെയ്ത്ത് ‘എന്ന സംവിധാനത്തോട്. ഗ്രേസി ജോര്‍ജ് നാല് പെണ്മക്കളുടെ അമ്മയാണ്. മക്കളുടെ വിവാഹശേഷം പന്തളം തോന്നല്ലൂരിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. സംസ്ഥാന പോലീസ്, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ബെല്‍ ഓഫ് ഫെയ്ത്ത് എന്ന സംവിധാനം നടപ്പാക്കിയപ്പോള്‍, ഗ്രേസിയുടെ വീട്ടിലും ഇത് സൗജന്യമായി സ്ഥാപിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 ന് കുളിമുറിയില്‍ തെന്നിവീണ് ഇവരുടെ തലയ്ക്കു ഗുരുതരമായ പരിക്കേറ്റു. പരസഹായത്തിനാരുമില്ലാത്ത സാഹചര്യത്തില്‍, മനസാന്നിധ്യം കൈവിടാതെ വായോധിക പോലീസിന്റെ ബെല്‍ ഓഫ് ഫെയ്ത്ത് സംവിധാനം പ്രയോജനപ്പെടുത്തുകയായിരുന്നു. വീട്ടില്‍ കരുതിയിരുന്ന റിമോട്ട് അമര്‍ത്തിയപ്പോള്‍ വീടിന്റെ പുറത്ത് ഘടിപ്പിച്ചിട്ടുള്ള അലാറം മുഴങ്ങുകയും ആ…
Read More