കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിച്ച് യുവതിയുടെ അഭ്യാസം ! വന്‍തുക പിഴയിട്ട് പോലീസ്; വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ഇപ്പോഴത്തെ യുവജനങ്ങള്‍. പാഞ്ഞുവരുന്ന ബസിന്റെ മുമ്പില്‍ ചാടുകയും ആളുകളെ മനപൂര്‍വം ബൈക്കിടിപ്പിക്കുകയുമൊക്കെ ചെയ്ത് പ്രശസ്തരാകാന്‍ ശ്രമിക്കുന്ന പലരുമുണ്ട്. ഇത്തരക്കാര്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. ഇപ്പോഴിതാ യുപിയിലെ ഗാസിയാബാദില്‍ കൂട്ടുകാരിയെ തോളിലിരുത്തി ബൈക്കോടിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അവര്‍ക്കു പിഴ നല്‍കിയിരിക്കുകയാണ് പൊലീസ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിലായിരുന്നു യുവതിയുടെ അഭ്യാസം. പൊതു നിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമലംഘനം, ഹെല്‍മെറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് 11000 രൂപയാണ് പിഴ ചുമത്തിയത്. അഭ്യാസം നടത്തിയ കൃത്യമായ സ്ഥലം പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. യുവതികള്‍ ബൈക്കില്‍ ഈ അഭ്യാസം നടത്തുമ്പോള്‍ വഴിയിലൂടെ മറ്റു വാഹനങ്ങളും ആളുകളും പോകുന്നതും വിഡിയോയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പൊലീസ് നടപടി കടുപ്പിക്കാന്‍ തിരുമാനിച്ചത്.

Read More

ആഹാ എന്ത് വിചിത്രമായ ജീവിതം ! ആഴ്ചയില്‍ മൂന്നു ദിവസം വീതം കാമുകിയ്ക്കും ഭാര്യയ്ക്കുമൊപ്പം കഴിയണം;ഒരു ദിവസം ഓഫെടുക്കാം…

ദാമ്പത്യബന്ധത്തിനൊപ്പം അവിഹിതബന്ധങ്ങളും കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തില്‍ ജീവിക്കുന്ന ഒരു യുവാവ് കുരുക്കിലായപ്പോള്‍ പോലീസ് നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.. ആഴ്ചയില്‍ മൂന്നു ദിവസം ഭാര്യയ്‌ക്കൊപ്പം കഴിയണമെന്നും മൂന്നു ദിവസം കാമുകിയ്‌ക്കൊപ്പം കഴിയാമെന്നും പറഞ്ഞ പോലീസ് ആഴ്ചയില്‍ ഒരു ദിവസം ഓഫ് എടുക്കാമെന്നുമാണ് നിര്‍ദ്ദേശിച്ചത്. ‘അവിഹിത’ തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് കണ്ടെത്തിയ വിചിത്ര പരിഹാരമാണിത്. തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരും പൊലീസിന്റെ നിര്‍ദേശം അംഗീകരിച്ച് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. റാഞ്ചിയിലെ കോകാര്‍ തിരില്‍ റോഡില്‍ താമസിക്കുന്ന രാജേഷ് മഹാതോയാണ് തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു. വിവാഹിതനെങ്കിലും അതു മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയുമായി മഹാതോ പ്രണയത്തിലായി. പ്രണയം മൂത്തപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം പോവുകയും ചെയ്തു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് മഹാതോയുടെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കാമുകിയുടെ ബന്ധുക്കളും പൊലിസിനു മുന്നിലെത്തി. അന്വേഷണത്തിനൊടുവില്‍ പൊലീസ് മഹാതോയെ…

Read More

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ കാര്യം പോക്കാണ് മോനേ…അശ്ലീല വീഡിയോ തിരഞ്ഞാല്‍ ഉടന്‍ പോലീസിനു വിവരം ലഭിക്കും…

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍തന്നെ പോലീസിനു വിവരം ലഭിക്കുന്ന പരിപാടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും. നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ…

Read More

ഫേ​സ്ബു​ക്കി​ലെ’ക​ല്യാ​ണം മു​ട​ക്കി​ക​ളെ’ പൊക്കാൻ പോലീസ് !ഇവർ കല്യാണം മുടക്കുന്നത് പ്രധാനമായും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി…

ആ​ലു​വ: “ക​ല്യാ​ണം മു​ട​ക്കി​ക​ൾ’ ക​വ​ല​ക​ൾ വി​ട്ട് ഫേ​സ്ബു​ക്കി​ൽ സ​ജീ​വ​മാ​കു​ന്നു. വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ആ​രം​ഭി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. പ്രൊ​ഫൈ​ൽ ഫോ​ട്ടോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​തേ വി​ശേ​ഷ​ങ്ങ​ൾ ചേ​ർ​ത്ത് ഒ​റി​ജി​ന​ലി​നെ വെ​ല്ലു​വി​ളി​ച്ചാ​ണ് പോ​സ്റ്റ് ഇ​ടു​ന്ന​ത്. ജ​ന​ന​ത്തീയ​തി​യ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ് താ​നും. ക​ല്യാ​ണം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ര​ന്‍റെ​യോ വ​ധു​വി​ന്‍റെ​യോ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ ക​യ​റി വ്യാ​ജ പ്രൊ​ഫൈ​ലി​ലൂ​ടെ അ​തി​രു​ക​ട​ന്ന് ക​മ​ന്‍റ് ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല​ർ ഇ​ക്കാ​ര​ണ​ത്താ​ൽ വി​വാ​ഹാ​ലോ​ച​ന ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യും. സം​ശ​യം തോ​ന്നു​ന്ന​വ​ർ തു​റ​ന്നു സം​സാ​രി​ച്ചാ​ൽ മാ​ത്ര​മേ ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ര്യം മ​ന​സി​ലാ​ക്കി സ​ത്യം തു​റ​ന്നു പ​റ​യാ​നും ക​ഴി​യൂ. ക​മ​ന്‍റു​ക​ൾ പ​റ​യാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ കാ​ര്യം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ത​ട്ടി​പ്പു​കാ​ർ…

Read More

ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനോട് പോലീസിന്റെ അതിക്രമം ! ബൈക്കില്‍ നിന്ന് പിടിച്ചിറക്കി പോലീസ് ജീപ്പില്‍ കയറ്റാന്‍ നേരം കരണത്തടിച്ചു; പോലീസിന്റെ നടപടി വിവാദത്തില്‍…

ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനെ മര്‍ദ്ദിച്ച് പോലീസ്. ചടയമംഗലം പ്രൊബേഷണല്‍ എസ്ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദന്‍ നായര്‍ എന്ന 69കാരന്‍ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിര്‍ത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടര്‍ന്ന് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പില്‍ കയറ്റിയത്.…

Read More

വീട്ടുകാരോടു പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കിണറ്റില്‍ ചാടി 15കാരന്‍; രാത്രി മുഴുവന്‍ തിരഞ്ഞ് വീട്ടുകാര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ…

വീട്ടില്‍നിന്നു പിണങ്ങിയിറങ്ങി കിണറ്റില്‍ ചാടിയ 15 വയസ്സുകാരനെ ഏറെ നേരത്തെ തിരച്ചിലിനു ശേഷം രക്ഷിച്ചു. പുനര്‍ജന്മമേകി നാട് 29ന് ഉച്ചയ്ക്കുശേഷം വീടു വിട്ടിറങ്ങിയ ബാലനെ വീട്ടുകാരും നാട്ടുകാരും രാത്രി പത്തു വരെ തിരഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വിവരം കൈമാറി. തിരച്ചില്‍ അവസാനിപ്പിച്ചു മടങ്ങാന്‍ ഒരുങ്ങവെ അഞ്ചു കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഒരാള്‍ വീണ വിവരം ലഭിച്ചു. സ്ഥലത്തെത്തിയപ്പോള്‍ കാണാതായ ബാലനാണെന്നു തിരിച്ചറിഞ്ഞു. പയ്യനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ വ്യക്തി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരികെ കയറി. എന്നിട്ടും നീന്തലറിയാത്ത കുട്ടി പ്രശ്‌നങ്ങളില്ലാതെ കിടന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു ബാലനെ രക്ഷപ്പെടുത്തി. രാത്രി 11ന് ആശുപത്രിയിലേക്കു മാറ്റി ഇന്നലെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കു കൊണ്ടുപോയി.

Read More

നിങ്ങളാണോ ആതിര…ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ ! പോലീസിനെതിരേ ഗായിക മനുഷ്യാവകാശ കമ്മീഷനിലേക്ക്…

കോഴിക്കോട്: പോലീസുകാരന്‍ ഫഌറ്റ് എടുത്ത് നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്ന പരാതിയുമായി ഗായിക മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. നടക്കാവ് സ്‌കൂളിലെ കൗണ്‍സിലറും ഗായികയുമായ ആതിരയാണ് അസി. കമ്മീഷണറുടേയും ആഭ്യന്തരവകുപ്പിന്റെയും നടപടിക്കെതിരേ നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഫഌറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പഷന്റ് ചെയ്തുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവില്‍ വരെ ‘സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്നതാണ് ഈ നടപടിയെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. യുവതിയെ അപമാനിക്കും വിധത്തില്‍ ഗുരുതരമായ കൃത്യനിര്‍വഹണം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും മേലധികാരികള്‍ അസി.കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആതിര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഉത്തരമേഖലാ ഐജിക്കു പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിയില്‍ അന്വേഷണം…

Read More

ഒറ്റയ്ക്കു നടന്നു പോകുന്ന സ്ത്രീകളോട് ബൈക്കിലെത്തി അതിക്രമം കാണിക്കും ! ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഞരമ്പുരോഗിയെ ബൈക്ക് സഹിതം പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാര്‍;സംഭവം തിരുവല്ലയില്‍…

  പതിവായി സ്ത്രീകളെ ഉപദ്രവിച്ചുകൊണ്ടിരുന്ന യുവാവിന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തേന്‍ കുളത്തില്‍ നിതിന്‍ ബാബു (24) ആണ് പിടിയിലായത്. തിരുവല്ല മതില്‍ഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടക്കവെയാണ് ഇയാള്‍ പിടിയിലായത്. പതിവായി വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ക്കെതിരേ പരാതി വ്യാപകമായത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങരയില്‍ വെച്ച് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിനു കൈമാറി. പുളിക്കീഴ് പൊലീസ് നിതിനെ തിരുവല്ല പൊലീസിന് കൈമാറി. സ്ത്രീ പീഡനം ഉള്‍പ്പെടുന്ന…

Read More

ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മാസ്‌ക് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവിന്റെ സുഹൃത്തിനെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക എന്തോ പന്തികേട് തോന്നി; ചോദ്യം ചെയ്തപ്പോള്‍ ആള് പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതി…

മാസ്‌ക് ധരിക്കാത്തതിന് പിഴയടയ്ക്കാനെത്തിയ യുവാവിന് കൂട്ടുവന്നത് പീഡനക്കേസിലെ പ്രതി. യുവാവിനൊപ്പം എത്തിയ സുഹൃത്ത് നിന്ന് പരുങ്ങുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പീഡനക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയാണെന്നു കണ്ടെത്തിയത്. പത്തും ഏഴും വയസ്സുളള കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയായ പുഞ്ചക്കരി കിഴക്കേക്കരി പുതുവല്‍ പുത്തന്‍വീട്ടില്‍ മഹേഷിനെ(29)യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തിനൊപ്പമെത്തിയ മഹേഷ് തിരുവല്ലം പോലീസ് സ്റ്റേഷന്‍ വളപ്പിനു പുറത്തുള്ള റോഡിലാണ് നിന്നിരുന്നത്. ഈ സമയത്ത് സ്റ്റേഷനിലേക്കു വരികയായിരുന്ന സി.പി.ഒ. രാജീവ് മുഖാവരണം ധരിച്ചു നില്‍ക്കുന്ന മഹേഷിനെ കണ്ടു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയശേഷം എസ്.ഐ. ബിപിന്‍ പ്രകാശിനോട് പുറത്തുനില്‍ക്കുന്ന ആളിനെക്കുറിച്ചുള്ള സംശയം പങ്കുവെച്ചു. പീഡനക്കേസില്‍ ഒളിവില്‍ പോയ പ്രതിയുടെ ഫോട്ടോയുമായി ഒത്തുനോക്കിയപ്പോള്‍ ഒളിവില്‍ പോയ പ്രതിയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇന്‍സ്‌പെക്ടര്‍ വി. സജികുമാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കാര്യങ്ങളെല്ലാം പറയുകയായിരുന്നു. പീഡനക്കേസില്‍…

Read More

സാമൂഹിക ബോധമുള്ള ചീട്ടുകളിക്കാര്‍ ! കളത്തിലെത്തുന്നവര്‍ക്ക് മാസ്‌കും ഹാന്‍ഡ് വാഷും നിര്‍ബന്ധം;കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് ചീട്ടുകളിച്ചവരെ നെടുങ്കണ്ടം പോലീസ് പൊക്കി…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മാസ്‌ക്ക് ധരിക്കേണ്ടതും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും അനിവാര്യമാണ്. ഇത്തരത്തില്‍ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ച് ചീട്ടുകളിച്ച സംഘത്തെയാണ് നെടുങ്കണ്ടത്ത് പോലീസ് പൊക്കിയത്. രണ്ടു സ്ഥലങ്ങളിലായി ഏഴു പേരെ അറസ്റ്റു ചെയ്യുകയും 10,750 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചീനിപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ടോക്കണ്‍ സംവിധാനത്തില്‍ ചീട്ടുകളി നടത്തിയ സംഘത്തെയാണ് പിടികൂടിയത്. ചീട്ടുകളിക്കായി ഒരുക്കിയിരുന്ന സംവിധാനങ്ങള്‍ പരിശോധനക്കെത്തിയ പോലീസിനെ അമ്പരപ്പിച്ചു. ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല. പോലീസ് വന്നാല്‍ അറിയിക്കാന്‍ റോഡില്‍ ഫോണുമായി ആറ് ചാരന്‍മാര്‍. ഇവര്‍ക്ക് 400 രൂപ ദിവസവും ശമ്പളം നല്‍കിയാണ് ചീട്ടുകളി നടത്തിയിരുന്നത്. സമ്പര്‍ക്കവിലക്ക് തുടങ്ങിയതുമുതല്‍ ഇവിടെ പണവും വാഹനവുംവെച്ച് ചീട്ട് കളിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.…

Read More