അ​ച്ഛ​ന്‍റെ വ​ഴി​യെ മ​ക​നും… മൈ​ക്കി​ന് മു​ന്നി​ൽ വി​റ​ച്ച ബാ​ല്യം, ഇ​ന്നു മി​മി​ക്രി​യു​ടെ സു​ൽ​ത്താ​ൻ

തൃ​ശൂ​ർ: എ​ൽ​കെ​ജി​യി​ൽ പ​ഠി​ക്കു​മ്പോ​ൾ മൈ​ക്കി​ന് മു​ന്നി​ൽ പ​ക​ച്ചു​നി​ന്ന് ക​ര​ഞ്ഞോ​ടി​യ ആ ​കൊ​ച്ചു​പ​യ്യ​ന​ല്ല ഇ​ന്ന് നി​ഷാ​ൻ മു​ഹ​മ​ദ്. ഇ​ന്ന് അ​വ​ൻ മൈ​ക്കി​ന് മു​ന്നി​ൽ നി​ന്നാ​ൽ സ​ദ​സ് ഒ​ന്ന​ട​ങ്കം നി​ശ​ബ്ദ​മാ​കും. പി​ന്നാ​ലെ ശ​ബ്ദ​വി​സ്മ​യ​ങ്ങ​ളു​ടെ മാ​ല​പ്പ​ട​ക്ക​ത്തി​ന് തി​രി​കൊ​ളു​ത്തും! സം​സ്ഥാ​ന മി​മി​ക്രി വേ​ദി​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും എ ​ഗ്രേ​ഡ് തി​ള​ക്ക​വു​മാ​യാ​ണ് കോ​ഴി​ക്കോ​ട് പാ​ലോ​റ എ​ച്ച്എ​സ്എ​സി​ലെ ഈ ​പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ പ​വി​ഴ​മ​ല്ലി വേ​ദി​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് തൃ​ശൂ​രി​ലെ ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്കു​ള്ള ഒ​രു വ്ലോ​ഗ​റു​ടെ യാ​ത്ര​യാ​യി​രു​ന്നു നി​ഷാ​ന്‍റെ പ്ര​മേ​യം. നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന കാ​ന്താ​ര ബി​ജി​എ​മ്മും മ​ന​സ് നി​റ​യ്ക്കു​ന്ന താ​രാ​ട്ടു​പാ​ട്ടും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ ശ​ബ്ദ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച പ്ര​ക​ട​നം സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ചു. മി​മി​ക്രി താ​രം ഫൈ​സ​ൽ ഉ​ളി​യേ​രി​യു​ടെ​യും ത​സ്നി​യു​ടെ​യും മ​ക​നാ​യ നി​ഷാ​ൻ, പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച ക​ലാ​വാ​സ​ന​യെ പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളു​മാ​യി ചേ​ർ​ത്തു​വെ​ച്ചാ​ണ് ഇ​ക്കു​റി​യും വേ​ദി കീ​ഴ​ട​ക്കി​യ​ത്. പ​രി​ശീ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക സ​മ​യം ചെ​ല​വി​ടാ​റി​ല്ലെ​ന്നും ഒ​ഴി​വു​വേ​ള​ക​ൾ അ​തി​നാ​യി…

Read More

ക​ലാ​പൂ​ര​ത്തി​ന് അ​ര​ങ്ങു​ണ​ർ​ന്നു; ക​ലാ​പ​കാ​രി​ക​ളെ ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​ണ് ക​ല;​ക​ലാ​കാ​ര​ന്മാ​രെ മ​ത​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: കൗ​മാ​ര​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ക​ല​യു​ടെ കു​ട​മാ​റ്റ​ത്തി​ന് അ​ര​ങ്ങു​ണ​ർ​ന്നു. വ​ട​ക്കു​ന്നാ​ഥ​നു​ചു​റ്റും പൂ​ക്ക​ളു​ടെ പേ​രി​ട്ട 25 വേ​ദി​ക​ളി​ലാ​യി അ​ഞ്ചു​നാ​ൾ ന​ഗ​രം നാ​ദ​താ​ള​ല​യ​ങ്ങ​ളി​ൽ മു​ഴു​കും. ചെ​ണ്ട​മേ​ള​വും ക​ഥ​ക​ളി​യും നൃ​ത്ത​വും പാ​ട്ടു​മെ​ല്ലാ​മാ​യി പൂ​ര​ന​ഗ​രി മ​റ്റൊ​രു ഉ​ത്സ​വ​ത്തി​മ​ർ​പ്പി​ലേ​ക്ക്. 15,000 പ്ര​തി​ഭ​ക​ളാ​ണു മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കു​ക. രാ​വി​ലെ ഒ​ന്പ​തി​നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് ഔ​ദ്യോ​ഗി​ക​തു​ട​ക്ക​മാ​യി. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​വി​ലെ പ​ത്തി​നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലു​ള്ള പ്ര​ധാ​ന വേ​ദി​യി​ൽ നി​ർ​വ​ഹി​ച്ചു. ക​ല​യെ മ​ത​ത്തി​ന്‍റെ ക​ണ്ണി​ലൂ​ടെ കാ​ണ​രു​തെ​ന്നും ആ​ന​ന്ദാ​നു​ഭ​വം സൃ​ഷ്ടി​ക്ക​ൽ മാ​ത്ര​മ​ല്ല ക​ല​യു​ടെ ധ​ർ​മ​മെ​ന്നും പൊ​ള്ളി​ക്കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ലേ​ക്കു​ള്ള ഞെ​ട്ടി​ച്ചു​ണ​ർ​ത്ത​ൽ ന​ട​ത്തു​ന്ന​ത് കൂ​ടി​യാ​വ​ണം ക​ല​യെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ക​ല​യെ മ​ത​ത്തി​ന്‍റെ ക​ണ്ണി​യി​ൽ ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഇ​ക്കാ​ല​ത്ത് ഉ​ണ്ട്. ഇ​ത്ത​രം തി​ട്ടൂ​ര​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ജാ​തി​യും മ​ത​വും നോ​ക്കാ​തെ ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണം. മ​നു​ഷ്യ​നെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന എ​ല്ലാ ഛിദ്ര ​ആ​ശ​യ​ങ്ങ​ളെ​യും…

Read More

ച​ക്ക​പ്പ​ഴം പാ​യ​സ​വും കൊ​ങ്ങി​ണി​ദോ​ശ​യും: ക​ല​വ​റ​യി​ൽ വീ​ണ്ടും പ​ഴ​യി​ടം മാ​ജി​ക്

തൃ​ശൂ​ർ: ക​ല​യി​ട​ത്തി​ൽ ഇ​ത്ത​വ​ണ മാ​റ്റു​ര​യ്ക്കു​ന്ന​തു ക​ല മാ​ത്ര​മ​ല്ല, നാ​വി​ൻ​തു​മ്പി​ലെ പു​തി​യ രു​ചി​ക്കൂ​ട്ടു​ക​ൾ​കൂ​ടി​യാ​ണ്. പ​തി​വു​ശൈ​ലി​ക​ളി​ൽ​നി​ന്നു മാ​റി, പാ​ര​മ്പ​ര്യ​വും പു​തു​മ​യും ഇ​ഴ​ചേ​രു​ന്ന വി​ഭ​വ​ങ്ങ​ളു​മാ​യി പാ​ച​ക​വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യും സം​ഘ​വും സ​ജ്ജം. രു​ചി​മേ​ള​ത്തി​നു ച​ക്ക​പ്പ​ഴം മ​ധു​രംക​ലോ​ത്സ​വ​ച​രി​ത്ര​ത്തി​ൽ അ​ധി​കം ക​ണ്ടി​ട്ടി​ല്ലാ​ത്ത ച​ക്ക​പ്പ​ഴം പ്ര​ഥ​മ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​യൂ​ണി​നു മാ​ധു​ര്യ​മേ​കു​ക. ഇ​തി​നാ​യി നേ​ര​ത്തേ​ത​ന്നെ ച​ക്ക​ക​ൾ സം​ഭ​രി​ച്ച് പാ​ക​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട​ര​ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ളെ​യും മ​റ്റ​ന്നാ​ളും പൊ​തു​വെ തി​ര​ക്കേ​റു​മെ​ന്നും പ​തി​നാ​യി​ര​ത്തോ​ളം​പേ​ർ ഈ ​ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ അ​ധി​ക​മെ​ത്തു​മെ​ന്നും പ​ഴ​യി​ടം പ​റ​ഞ്ഞു. വി​രു​ന്നെ​ത്തു​ന്നു, കൊ​ങ്ങി​ണി​ദോ​ശക​ലോ​ത്സ​വ​ക്ക​ല​വ​റ​യി​ൽ ഇ​താ​ദ്യ​മാ​യി കൊ​ങ്ങി​ണി​രു​ചി​യും. ഒ​ന്പ​തു​ത​രം ധാ​ന്യ​ങ്ങ​ൾ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന “ന​വ​ധാ​ന്യ​ദോ​ശ’​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്പെ​ഷ​ൽ ബ്രേ​ക്ക് ഫാ​സ്റ്റ്. എ​റ​ണാ​കു​ളം ത​മ്മ​നം സ്വ​ദേ​ശി​യാ​യ ശി​വാ​ന​ന്ദ് ഭ​ട്ടും കു​ടും​ബ​വു​മാ​ണ് ഈ ​ആ​രോ​ഗ്യ​ദാ​യ​ക വി​ഭ​വ​ത്തി​നു​പി​ന്നി​ൽ. ഇ​ന്ന് ആ​ദ്യം എ​ത്തു​ന്ന 4,000 പേ​ർ​ക്ക് ഈ ​രു​ചി നു​ണ​യാം. ദോ​ശ​യ്ക്കു​ള്ള ച​മ്മ​ന്തി ഒ​രു​ക്കു​ന്ന​തു പ​ഴ​യി​ടം​ത​ന്നെ​യാ​ണ്.

Read More

ക​ലോ​ത്സ​വ​ത്തി​നു വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​ന്‍ പ​ഴ​യി​ടം​സം​ഘം തൃ​ശൂ​രി​ൽ

ജി​ബി​ന്‍ കു​ര്യ​ന്‍കോട്ട​യം: ക​ലോ​ത്സ​വ​ത്തി​നാ​യി പൂ​ര​ന​ഗ​രി​യി​ലെ​ത്തു​ന്ന​വ​ർ​ക്കു വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​ന്‍ പ​ഴ​യി​ടം മോ​ഹ​ന​ന​ന്‍ ന​മ്പൂ​തി​രി​യും സം​ഘ​വും തൃ​ശൂ​രി​ലെ ഈ​ട്ടു​പു​ര​യി​ലെ​ത്തി. മ​ക​ന്‍ യ​ദു​വും പാ​ച​ക​ക്കാ​രും ഉ​ള്‍​പ്പെ​ടെ എ​ണ്‍​പ​തം​ഗ സം​ഘം ത​വി മു​ത​ല്‍ ചെ​മ്പു വ​രെ​യു​ള്ള അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ളു​മാ​യി ഇ​ന്ന​ലെ രാ​ത്രി കോ​ട്ട​യം കു​റി​ച്ചി​ത്താ​ന​ത്തെ വ​സ​തി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് പു​ല​ര്‍​ച്ചെ തൃ​ശൂ​രി​ല​ത്തി. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഊ​ട്ടു​പു​ര​യി​ല്‍ പാ​ലു​കാ​ച്ച​ല്‍. നാ​ളെ രാ​വി​ലെ മു​ത​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​യൂ​ണും നാ​ലു​മ​ണി ചാ​യ​യും അ​ത്താ​ഴ​വു​മെ​ല്ലാം ഭ​ക്ഷ​ണ പ​ന്ത​ലി​ല്‍ റെ​ഡി. 22ാം ത​വ​ണ​യാ​ണ് മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് ഊ​ട്ടു​പു​ര​യൊ​രു​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍​ക്കാ​ണ് ദി​വ​സ​വും ഭ​ക്ഷ​ണം ഒ​രു​ക്കേ​ണ്ട​ത്. ഇ​ഡ്ഡ​ലി, ഇ​ടി​യ​പ്പം, ദോ​ശ, പു​ട്ട്, ഉ​പ്പു​മാ​വ് എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം. ഉ​ച്ച​യ്ക്ക് 12 ഇ​നം ക​റി​ക​ളോ​ടെ​യാ​ണ് സ​ദ്യ. അ​വി​യ​ല്‍, തോ​ര​ന്‍, കൂ​ട്ടു​ക​റി, തീ​യ​ല്‍, കി​ച്ച​ടി, പ​ച്ച​ടി, അ​ച്ചാ​ര്‍, പ​പ്പ​ടം, സാ​മ്പാ​ര്‍, പു​ളി​ശേ​രി, മോ​ര്, ര​സം എ​ന്നി​ങ്ങ​നെ​യാ​ണ് ക​റി​ക​ള്‍. ദി​വ​സ​വും പാ​യ​സ​വു​മു​ണ്ടാ​കും. പാ​ല​ട, ഗോ​ത​മ്പ്,…

Read More

ജ​ഡ്ജ​സ് പ്ലീ​സ് നോ​ട്ട്… ക​ല​യു​ടെ ലോ​ക​ത്ത് രാ​ഷ്ട്രീ​യം കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ല; സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം

തൃ​ശൂ​ര്‍: സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ​വേ​ദി​യി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പി മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ഗോ​പി. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഊ​ട്ടു​പു​ര​യും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. 2026ലെ ​തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ക​ര്‍​ട്ട​ൻ റെ​യ്സ​റാ​യി​രി​ക്കും ക​ലോ​ത്സ​വ​മെ​ന്നും പൂ​രം കാ​ണു​ന്ന​പോ​ലെ ലോ​കം മു​ഴു​വ​ൻ ക​ലോ​ത്സ​വ​വും ഏ​റ്റെ​ടു​ക്കു​മെ​ന്നും സു​രേ​ഷ്‍​ഗോ​പി പ​റ​ഞ്ഞു. ക​ലോ​ത്സ വേ​ദി​ക​ളു​ടെ പേ​രു​ക​ളി​ൽ നി​ന്ന് താ​മ​ര ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ലും സു​രേ​ഷ്‍​ഗോ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. താ​മ​ര​യി​ൽ എ​ങ്ങ​നെ​യാ​ണ് രാ​ഷ്ട്രീ​യം കാ​ണാ​ൻ ക​ഴി​യു​ന്ന​ത്? സം​ഘാ​ട​ക​രെ ആ​രെ​ങ്കി​ലും വ​ഴി​തെ​റ്റി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത. ക​ല​യു​ടെ ലോ​ക​ത്ത് രാ​ഷ്ട്രീ​യം കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച മു​ത​ൽ 18വ​രെ​യാ​ണ് 64-ാംമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വം.

Read More