ദസ്സേരി,ലാംഗ്ര,ചൗന്‍സ,രാംകേല,അമ്രപാലി… ഒറ്റ മാവില്‍ കായ്ക്കുന്നത് 121 ഇനം മാമ്പഴം…

ഒറ്റ മാവില്‍ 121 ഇനത്തിലുള്ള മാമ്പഴം കായ്ക്കുന്നതിനെ അദ്ഭുതം എന്നല്ലാതെ എന്തു വിളിക്കണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് വിവിധയിനം മാങ്ങകളുണ്ടാകുന്ന ഈ മാവുള്ളത്. പുതിയതരത്തിലും സ്വാദിലുമുള്ള മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമങ്ങളാണ് പതിനഞ്ച് കൊല്ലത്തോളം പ്രായമുള്ള ഈ മാവിനെ ഒരു മാന്തോട്ടമാക്കിത്തീര്‍ത്തത്. മാമ്പഴങ്ങളുടെ പേരില്‍ നേരത്തേ തന്നെ പേരുകേട്ട സ്ഥലമാണ് സഹാരന്‍പുര്‍. അഞ്ച് കൊല്ലം മുമ്പാണ് പുതിയയിനം മാങ്ങകള്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഗവേഷകര്‍ ജില്ലയിലെ കമ്പനി ബാഗ് പ്രദേശത്ത് ആരംഭിച്ചതെന്ന് സഹാരന്‍പുര്‍ ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഭാനു പ്രകാശ് റാം പറഞ്ഞു. ജില്ലയിലുടനീളം മാംഗോ ഹോര്‍ട്ടികള്‍ച്ചര്‍ നടത്തിവരുന്നുണ്ട്. അതു കൊണ്ട് തന്നെ പുതിയ ഇനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് ഭാനു പ്രകാശ് റാം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ ജോയിന്റ് ഡയറക്ടറായിരുന്ന രാജേഷ് പ്രസാദാണ് 121 തരത്തിലുള്ള മാവിന്‍ശാഖകള്‍ ഒറ്റ മാവില്‍ ഗ്രാഫ്റ്റ് ചെയ്ത്…

Read More

യുപിയില്‍ മതനേതാവിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ! കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണങ്ങള്‍…

കോവിഡ് അതിരൂക്ഷമായ യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതനേതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മുസ്ലിം പുരോഹിതന്‍ അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്‌കാര ചടങ്ങുകളിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങള്‍ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.

Read More

പ്രധാന ഹോബി സ്ത്രീകളെ ഫോണ്‍ ചെയ്ത് നല്ല ‘അശ്ലീല ഗാനങ്ങള്‍’ പാടി കേള്‍പ്പിക്കല്‍ ! പരാതിപ്പെട്ടത് 66 സ്ത്രീകള്‍; ഒടുവില്‍ മധ്യവയസ്‌കനെ പൊക്കി പോലീസ്…

നിരവധി സ്ത്രീകളെ ഫോണിലൂടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയ 51കാരന്‍ ഒടുവില്‍ പിടിയിലായി.രാജേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. 66 സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ രാജേഷ് കുമാര്‍. ഇയാളുടെ മൂന്ന് കുട്ടികളുടേയും വിവാഹവും കഴിഞ്ഞിട്ടുണ്ട്. ഔരായിയിലെ സര്‍സനി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകളെ വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുകയും അശ്ലീല സന്ദേശവും അയയ്ക്കുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ഹോബി. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ഇയാള്‍ ഇരയാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. പലരേയും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ഇയാള്‍ നൂറിലധികം സ്ത്രീകളെ വിളിച്ച് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി…

Read More

പിടികൂടാന്‍ സാധിച്ചാലും അവനെ കൊന്നു കളഞ്ഞേക്കൂ ! കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചത് രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെത്തുടര്‍ന്ന്; എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ മകനെ കൊന്നുകളയാന്‍ പറഞ്ഞ് അമ്മ…

കാണ്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ കുറ്റവാളി വികാസ് ദുബെയെ കൊന്നു കളഞ്ഞേക്കാന്‍ ആവശ്യപ്പെട്ട് ദുബെയുടെ മാതാവ് സരളാ ദേവി. ദുബെയെ അറസ്റ്റു ചെയ്യാന്‍ സാധിച്ചാലും കൊന്നു കളയണമെന്നും അവന്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്നും സരളാ ദേവി പറഞ്ഞു. അവന്‍ പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാന്‍ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നല്‍കണമെന്നും സരളാദേവി പറഞ്ഞു. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ കൊടുംക്രൂരതയാണ് ദുബെ ചെയ്തതെന്നും ഒളിവില്‍ നിന്ന് പുറത്തു വരുന്നതാണ് അവന് നല്ലതെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെ തുടര്‍ന്നാണ് ദുബെ കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചതെന്നും അവര്‍ പറഞ്ഞു. എംഎല്‍എയാവാനാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം…

Read More

ലാബ് ജീവനക്കാരനെ ആക്രമിച്ച് കോവിഡ് സാമ്പിളുകള്‍ തട്ടിയെടുത്ത് കുരങ്ങുകള്‍ ! സാമ്പിള്‍ കിറ്റ് ചവച്ച കുരങ്ങന്‍ ആശങ്ക പരത്തുന്നു;വീഡിയോ കാണാം…

ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോവിഡ്19 സംശയിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ തട്ടിയെടുത്ത് ഓടി കുരങ്ങുകള്‍. ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് കുരങ്ങുകള്‍ സാമ്പിള്‍ തട്ടിയെടുത്തത്. മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. രോഗം സംശയിക്കുന്ന മൂന്ന് വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് കുരങ്ങുകള്‍ തട്ടിയെടുത്തത്. പിന്നീട് കുരങ്ങുകളിലൊന്നിനെ സാമ്പിള്‍ കിറ്റ് ചവയ്ക്കുന്ന നിലയില്‍ ഒരു മരത്തിന്റെ മുകളില്‍ കണ്ടെത്തി. ഇതോടെ കോവിഡ് വ്യാപിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.

Read More

അന്യസംസ്ഥാനങ്ങളില്‍ പോയ ഒരു തൊഴിലാളി പോലും കാല്‍നടയായി യുപിയിലേക്ക് മടങ്ങരുത് ! കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

തൊഴിലെടുക്കാനായി അന്യസംസ്ഥാനങ്ങളില്‍ പോയ യുപിക്കാര്‍ ആരും കാല്‍നടയായി സംസ്ഥാനത്തേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി മടങ്ങരുതെന്നാണ് യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിര്‍ദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. കാല്‍നടയായി ഒരു കുടിയേറ്റ തൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറില്‍ വെച്ച് യുപി പോലീസ് തടഞ്ഞു. ഇവര്‍ക്ക് ഭക്ഷണം നല്‍കിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക്…

Read More

മിക്‌സര്‍ മെഷീന്‍ പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി ! മിക്‌സറിന്റെ ദ്വാരത്തിലൂടെ പുറത്തു വന്നത് 18 ‘അതിഥി’തൊഴിലാളികള്‍; ഒളിച്ചു കടക്കാനുള്ള ആളുകളെ ശ്രമം പോലീസ് പൊളിച്ചത് ഇങ്ങനെ…

കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ പോലീസ് പൊക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിശോധനയിലാണ് കുടിയേറ്റ തൊഴിലാളികളെ കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. അസ്വാഭാവികത തോന്നിയതിനിടെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ 18 ഓളം കുടിയേറ്റ തൊഴിലാളികളെ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വെള്ളിയാഴ്ചയാണ് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കില്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്‍ഡോറില്‍ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മിക്‌സറും വഹിച്ചു വരുന്ന ട്രക്കും പോലീസ് ശ്രദ്ധയില്‍പ്പെട്ടത്. ഈ ട്രക്കും സിമന്റ് മിക്‌സറും കണ്ട് പന്തികേട് തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. ‘അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൗവിലേക്ക് യാത്ര പോവുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്‌സര്‍…

Read More

യോഗിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നല്‍കി എം.എ യൂസഫ് അലി ! കൂടാതെ ഒരു ലക്ഷം ത്രീലെയര്‍ മാസ്‌ക്കുകളും; യോഗിയോടും യുപിയോടുമുള്ള യൂസഫലിയുടെ താല്‍പര്യം ഇങ്ങനെ…

പാര്‍ട്ടി ഭേദമന്യേ രാജ്യത്തെ എല്ലാ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്കെല്ലാം യൂസഫലി പ്രിയപ്പെട്ടവനാണ്. ഇപ്പോള്‍ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി രൂപ നല്‍കുമ്പോള്‍ ചര്‍ച്ചയാകുന്നത് യോഗിയോടും യുപിയോടുമുള്ള പ്രവാസി വ്യവസായിയുടെ താല്‍പര്യമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയില്‍വെച്ച് ലുലു ഇന്ത്യാ റീജണല്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ചെക്ക് കൈമാറി. ഇതിനു പുറമേ ഒരുലക്ഷം ത്രീലെയര്‍ മുഖാവരണങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് നല്‍കി. സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ സഞ്ജയ് ഗോയലിന് മുഖാവരണങ്ങള്‍ രജിത് രാധാകൃഷ്ണന്‍ കൈമാറി. യുപിയില്‍ ലുലുവിന്റെ എല്ലാ സഹയവും ഈ ദുരിത കാലത്തുണ്ടാകും. കേരളം കഴിഞ്ഞാല്‍ ലുലുവിന് ഏറ്റവും വലിയ…

Read More

തുണിയില്ലാതെ ആശുപത്രിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ! നേഴ്‌സുമാരോട് അശ്ലീല ആംഗ്യം കാട്ടലും മര്‍ദ്ദനവും;ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ എന്‍എസ്എ പ്രയോഗിക്കാനൊരുങ്ങുന്നു…

കോവിഡ് ബാധയെത്തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയുന്ന തബ് ലീഗ് ജമാഅത്ത് വിഭാഗത്തില്‍ പെട്ട ചിലര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം(എന്‍എസ്‌ഐ) പ്രയോഗിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സമ്മേളനത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ പലരെയും യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ നഴ്‌സുമാരെ മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്കെതിരെയാണ് യോഗി സര്‍ക്കാര്‍ എന്‍എസ്എ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം ചുമത്താതെ ഒരു വര്‍ഷം വരെ ജയിലില്‍ അടയ്ക്കാവുന്ന കടുത്ത നിയമമാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇവരെ ‘മനുഷ്യകുലത്തിന്റെ ശത്രുക്കള്‍’ എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ‘അവര്‍ നിയമം അനുസരിക്കുന്നില്ല, ഉത്തരവുകള്‍ പാലിക്കുന്നില്ല. മനുഷ്യകുലത്തിന്റെ ശത്രുക്കളാണ്. വനിതാ ആരോഗ്യ പ്രവര്‍ത്തകരോട് അവര്‍ കാണിച്ചത് ഹീനമായ കുറ്റകൃത്യമാണ്. ഒരാളെപ്പോലും വെറുതേവിടില്ല. ദേശീയ സുരക്ഷാനിയമമാണ് അവര്‍ക്കെതിരെ ചുമത്തുന്നത്’ യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദിലെ എംഎംജി ആശുപത്രിയില്‍ ക്വാറന്റീന്‍ ചെയ്ത…

Read More

വളര്‍ത്തു നായയെ തട്ടിക്കൊണ്ടു പോയി യുവാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു ! നായയെ പാട്ടിലാക്കിയത് മുട്ട കാട്ടി

 വളര്‍ത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നാല് വയസ് പ്രായുമള്ള നായയെ യജമാനന്റെ വീട്ടില്‍ നിന്നും യുവാക്കള്‍ തട്ടിയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഹത്രാസ് ജില്ലയിലെ ജലെസാര്‍ റോഡിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ദിനേശ് കുമാറിനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയുമായിരുന്നു പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. ആനിമല്‍സ് ആക്ടും സെക്ഷന്‍ 377ഉം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നായയുടെ ഉടമയായ സന്തോഷ് ദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ദിനേശ് കുമാറും സംഘവുമാണ് നായയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. വ്യാഴാഴ്ചയാണ് ദിനേശ് കുമാര്‍ തന്റെ വളര്‍ത്തു നായയെ തട്ടിക്കൊണ്ട് പോയത്. മുട്ട കാട്ടി വിളിച്ചുവരുത്തിയാണ് ഇയാള്‍ നായയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ദിനേശ്കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് നായയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്…

Read More