‘വാവെ’ കരയുന്നു ! അത്യാധുനിക പ്രൊസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്ന് ചൈനീസ് കമ്പനി; അമേരിക്കയുടെ ഉപരോധം ഏറ്റു തുടങ്ങി ?

ചൈനീസ് കമ്പനികള്‍ക്ക് ഇത് കഷ്ടകാലമോ ? അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ അനന്തരഫലം അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ് ലോകത്തെ വലിയ ചൈനീസ് കമ്പനികളിലൊന്നായ വാവെ. തങ്ങളുടെ ഏറ്റവും അത്യാധുനിക പ്രോസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍. അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനി മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷയായിരുന്നു ഇതുവരെ വാവെയ് പ്രകടിപ്പിച്ചുവന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ കമ്പനി പ്രതിസന്ധിയിലാണെന്ന സൂചനയാണ് നല്‍കുന്നത്. ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാവെയ് കമ്പനി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്ന് എന്നതു കൂടാതെ ടെലികോം നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മാണത്തിലും ഒന്നാം സ്ഥാനത്താണ്. ഇന്ത്യയും അമേരിക്കയും അടക്കം പല രാജ്യങ്ങളും അടുപ്പിക്കില്ലെങ്കിലും ലോകത്ത് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ചെലവിലും, ഏറ്റവും ഗുണമേന്മയുള്ളതുമായ 5ജി നെറ്റ്വര്‍ക്ക് ഒരുക്കാനുള്ള ശേഷിയുള്ളത് വാവെയ്ക്കാണെന്നാണ് വിലയിരുത്തല്‍. അമേരിക്ക-ചൈന സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ധുവായി തീര്‍ന്നതാണ് വാവെയ്ക്കു വിനയായത്.…

Read More

മികച്ച രീതിയില്‍ പോകുമ്പോഴാണ് ചൈനീസ് വൈറസ് പണിതന്നത് ! ‘പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്‍കുന്ന സ്ഥിതിയായി;ചൈനയ്‌ക്കെതിരേ തുറന്നടിച്ച് ട്രംപ്

യുഎസിന്റെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ ചൈനയ്‌ക്കെതിരേ തുറന്നടിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ! നല്ല രീതിയില്‍ പോകുകയായിരുന്ന രാജ്യത്തിന് പണി തന്നത് ചൈനയില്‍ നിന്നു വന്ന കൊറോണ വൈറസാണെന്ന് ട്രംപ് വ്യക്തമാക്കി. ‘സല്യൂട്ട് ടു അമേരിക്ക’ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. ജൂലൈ നാലിനായിരുന്നു യുഎസ് സ്വാതന്ത്ര്യദിനം.’പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തിരുന്ന വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ കോടിക്കണക്കിനു ഡോളര്‍ യുഎസ് ഖജനാവിലേക്ക് നല്‍കുന്ന സ്ഥിതിയായി. പക്ഷേ അതിനിടയിലാണു ചൈനയില്‍ നിന്നുവന്ന വൈറസ് നമ്മളെ ബാധിച്ചത്.’ ട്രംപ് പറഞ്ഞു. ഇപ്പോള്‍ വസ്ത്രങ്ങള്‍, മാസ്‌കുകള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവ യുഎസ് നിര്‍മിക്കുന്നു. നേരത്തെ ഇതു ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണ് നിര്‍മിച്ചിരുന്നത്, പ്രത്യേകിച്ച് ചൈനയില്‍. വൈറസ് പടര്‍ന്നതും അവിടെനിന്നാണെന്നതാണ് വിരോധാഭാസം. ചൈനയുടെ വഞ്ചനമൂലം കോവിഡ് ലോകമെങ്ങും പടര്‍ന്നു. ഇതിനു ചൈനയ്ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. ഇപ്പോള്‍ യുഎസ് അവിശ്വസനീയമാംവിധം നന്നായി പ്രവര്‍ത്തിക്കുന്നു. വാക്‌സിന്‍, ചികിത്സാരീതി…

Read More

ഇന്ത്യയുടെ ആപ്പ് നിരോധനം ചൈനയ്ക്ക് ‘ആപ്പ്’ ആകും ! ടെക് ലോകത്ത് അമേരിക്കയെ മറികടന്ന് ഒന്നാമനാകാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി…

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക്് 59 ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യന്‍ നടപടി ചൈനയ്ക്ക് കനത്ത ആഘാതമാവുമെന്ന് വിലയിരുത്തല്‍. ആപ്പുകളുടെ ഇന്ത്യന്‍ നിരോധനം കാരണംആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് തുടങ്ങി പ്രമുഖ ചൈനീസ് ടെക് കോര്‍പറേഷനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടാനിടയുണ്ടെന്നാണ് സൂചന. 59 ചൈനീസ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ജനങ്ങളുടെ വ്യക്തി സുരക്ഷ മുന്‍നിര്‍ത്തി യൂറോപ്പു മുതല്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വരെ ചൈനീസ് ആപ്പ് നിരോധിക്കാനുള്ള സാധ്യതയുണ്ട്. ടെക് ലോകത്ത് അമേരിക്കയ്ക്ക് വെല്ലുവിളിയായി ചൈന വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം ചൈനക്കാര്‍ക്ക് പ്രഹരമാകുന്നത്. ലോകത്താകമാനം 100 കോടിയ്ക്കടുത്ത് ഉപയോക്താക്കളുള്ള ടിക് ടോക്കിന് ഇന്ത്യയില്‍ മാത്രം 20 കോടി ഉപയോക്താക്കളുണ്ട്. ഷവോമിയാകട്ടെ ലോകത്തിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡും. ആലിബാബയും ടെന്‍സെന്റും തങ്ങളുടെ…

Read More

കോവിഡിനു മരുന്ന് പശുവെന്ന് കേട്ട് പുച്ഛിച്ചവര്‍ അറിയാന്‍ ! കന്നുകാലികളുടെ രക്തത്തില്‍ നിന്നു നിര്‍മിച്ച ആന്റിബോഡി അടുത്ത മാസം മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങും; വൈറസ് ബാധിതരായ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം എന്ന് വിവരം…

കന്നുകാലികളുടെ രക്തത്തില്‍ നിന്ന് കോവിഡിനെതിരായ ആന്റിബോഡി വികസിപ്പിച്ചിരിക്കുകയാണ് സൗത്ത് ഡക്കോട്ട ആസ്ഥാനമായ ഒരു ബയോ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി. സയക്‌സ് ഫാള്‍സില്‍ സ്ഥിതിചെയ്യുന്ന എസ്എബി ബയോതെറാപ്റ്റിക്‌സ് എന്ന കമ്പനിയാണ് പശുക്കളില്‍ ഈ പരീക്ഷണം നടത്തിയത്. മനുഷ്യരുടെ പ്രതിരോധ കോശങ്ങള്‍ പശുക്കളിലേക്ക് കുത്തിവച്ചായിരുന്നു പരീക്ഷണം. അതിന് പകരമായി പശുക്കള്‍ കോവിഡ് 19നുള്ള ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കാന്‍ തുടങ്ങി. എസ്എബി-185 എന്നാണ് പുതിയ മരുന്നിന്റെ പേര്. കോവിഡ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാനാകും. മാത്രമല്ല ഒരു വാക്‌സിന്‍ ലഭ്യമല്ലെങ്കില്‍ പെട്ടെന്നുള്ള സംരക്ഷണത്തിനും ഇത് ഉപയോഗിക്കാനാകും. മൃഗങ്ങളില്‍ പരീക്ഷിച്ച് ഫലം കണ്ട ഈ മരുന്ന് അടുത്ത മാസം മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിക്കുകയാണ് കമ്പനി. പശുക്കള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ കൊറോണ വൈറസിനെ പരീക്ഷണശാലയിലെ പരീക്ഷണത്തില്‍ നിര്‍വ്വീര്യമാക്കിയെന്ന് കമ്പനിയുടെ സിഇഒ എഡ്ഡി സള്ളിവന്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി. ഇനി നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ക്ലിനിക്കല്‍ ടെസ്റ്റിലേക്ക്…

Read More

1990കളില്‍ ഉണ്ടായ പ്രതിസന്ധിയെ പോണ്‍ മേഖല അതിജീവിച്ച മാര്‍ഗം കോവിഡ് കാലത്ത് മാതൃകയാക്കാമോ ? അന്ന് മുതല്‍ പോണ്‍ മേഖലയില്‍ വന്ന മാറ്റം ഇങ്ങനെ…

കൊറോണ വൈറസ് ലോകമാസകലമുള്ള തൊഴില്‍ മേഖലകളെയെല്ലാം സ്തംഭിപ്പിച്ചിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഭരണപ്രതിനിധികള്‍ എന്നിങ്ങനെയുള്ളവര്‍ മാത്രമാണ് ഇതിന് അപവാദം. ലോകമാസകലമുള്ള സിനിമ-സീരിയല്‍ മേഖലയെയും കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള പല സിനിമകളും മുടങ്ങിക്കിടക്കുകയാണ്. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ സിനിമകളാവട്ടെ റിലീസ് ചെയ്യാനാവാത്ത അവസ്ഥയിലും. മുതല്‍ മുടക്കുന്നവര്‍ മാത്രമല്ല, ഈ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, ടെക്്നീഷ്യന്മാര്‍, ആര്‍ട്ടിസ്റ്റുകള്‍ എല്ലാം പ്രതിസന്ധിയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പല സിനിമാ-സീരിയല്‍ പ്രവര്‍ത്തനങ്ങളും വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകളിലെ സൂചന. മാസ്‌ക് ധരിച്ചു കൊണ്ടും സാമൂഹികാകലം പാലിച്ചു കൊണ്ടും എന്തായാലും സിനിമയുള്‍പ്പെടെയുള്ളവയുടെ ചിത്രീകരണം ഏതായാലും സാധ്യമല്ല. ഇത്തരത്തില്‍ സിനിമാ- സീരിയല്‍- സീരീസ്- ടെലിവിഷന്‍ ജോലികള്‍ പുനരാരംഭിക്കുന്നതിന്റെ വിവിധ സാധ്യതകളെ പരിശോധിക്കുന്നതിനിടെയാണ് ശ്രദ്ധേയമായ ചില വസ്തുതകള്‍ നിരത്തിക്കൊണ്ട് യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പോണ്‍ വ്യവസായ മേഖലയുടെ പ്രതിനിധികളെത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത്…

Read More

പുരകത്തുമ്പോള്‍ വാഴ വെട്ടാനൊരുങ്ങി ചൈന ! ദക്ഷിണ ചൈനാക്കടലിന്റെ അവകാശം പിടിച്ചെടുക്കാന്‍ സൈനിക നീക്കം; ഈ നീക്കത്തിനു തടയിടാന്‍ അമേരിക്കയും റഷ്യയും; കൊറോണയെപ്പോലും ആയുധമാക്കുന്ന ചൈനയുടെ കുതന്ത്രം കണ്ട് അമ്പരന്ന് ലോകം…

ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം. ദക്ഷിണ ചൈനീസ് സമുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്. ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ്…

Read More

കോവിഡില്‍ തകര്‍ന്ന് എണ്ണ വില ! അമേരിക്കയില്‍ ക്രൂഡോയിലിന്റെ വില പൂജ്യത്തിനും താഴെ; ഒരിക്കല്‍ എണ്ണക്കിണറില്‍ ഉത്പാദനം ആരംഭിച്ചാല്‍ പിന്നെ നിര്‍ത്തിവെയ്ക്കാനാവില്ല; പെട്രോള്‍ അടിച്ചാല്‍ ഇങ്ങോട്ടു പൈസ കിട്ടുന്ന കാലത്തിലേക്കാണോ ഈ പോക്ക്…

ലോകത്തെ കോവിഡ് വിഴുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. അമേരിക്കയില്‍ എണ്ണ വില പൂജ്യത്തിലും താഴ്ന്ന് മൈനസില്‍ എത്തിയിരിക്കുകയാണ്. ഇന്ന് ക്രൂഡോയില്‍ ഒരു ബാരലിന് വില മൈനസ് 38 ഡോളറിലേക്കാണ് എത്തിയിരിക്കുന്നത്. ഓയില്‍ കമ്പനികളില്‍ നിന്ന് ഓയില്‍ വാങ്ങിക്കുമ്പോള്‍ അവര്‍ക്ക് പണം കൊടുക്കേണ്ടതിനു പകരം അവര്‍ ഇങ്ങോട്ടു പണം തരേണ്ട അവസ്ഥ എന്നു വേണമെങ്കില്‍ പറയാം. ഓയില്‍ വില കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില കുത്തനെ കുറയുമെന്നും ചിലപ്പോള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ പണം ഇങ്ങോട്ടു കിട്ടുമെന്നും വ്യാപകമായ പ്രചാരണങ്ങളും സജീവമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ഇതില്‍ കഴമ്പില്ലെന്നു മനസ്സിലാകും. കാരണം അമേരിക്കയും നമ്മളും ഉപയോഗിക്കുന്നത് രണ്ടു തരത്തിലുള്ള ക്രൂഡോയിലുകളാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ബ്രെന്റ് ക്രൂഡോയിലും അമേരിക്കയുടേത് വെസ്റ്റ് ടാക്‌സസ് ഇന്റര്‍മീഡിയറ്റ് എന്ന ഡബ്ലുടിഎ ക്രൂഡോയിലുമാണ്. ബ്രെന്റ് ക്രൂഡോയിലിന്റെ ഇന്നത്തെ…

Read More

കോവിഡ് ദേഭമായവര്‍ക്ക് വീണ്ടും രോഗം വരുമോ ? എന്താണ് പൂര്‍ണ രോഗ വിമുക്തി; രോഗം ഏറ്റവുമധികം നാശം വരുത്തിയ അമേരിക്കയുടെ വിലയിരുത്തലുകള്‍ ഇങ്ങനെ…

കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് അമേരിക്ക. ഏകദേശം നാലരലക്ഷം ആളുകള്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. 15000ത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മരണ സംഖ്യ ഉയരുന്നുണ്ടെങ്കിലും രോഗ മുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. ഈ അവസരത്തില്‍ അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ ചില വിലയിരുത്തലുകള്‍ നടത്തുകയാണ്. കോവിഡ് രോഗാവസ്ഥയ്ക്ക് ആശ്വാസമുണ്ടാകുമ്പോള്‍ പൂര്‍ണ രോഗവിമുക്തി നേടിയെന്ന് കരുതി ശ്രദ്ധ കൈവിടുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഇവര്‍ പറയുന്നു. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ തന്നെ അതിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചു തുടങ്ങും. ഇവ പെരുകുന്നത് തടയുന്നതോടെ ആശ്വാസം തോന്നും. നല്ല പ്രതിരോധ ശേഷിയുള്ളവരില്‍ ഇത് തുടരുകയും വൈറസ് പൂര്‍ണമായും നശിച്ചു പോവുകയും ചെയ്യും. വൈറസ് ബാധയുണ്ടായതിനു ശേഷം യാതൊരു ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുമില്ലാതെ അതിജീവിച്ചാല്‍ മാത്രമേ അതിനെ പൂര്‍ണ രോഗവിമുക്തി എന്നു വിശേഷിപ്പിക്കാനാവൂ. വൈറസ് ബാധയുണ്ടാകുന്ന…

Read More

പൊന്നോമനെയെ മാതാപിതാക്കളെ ഏല്‍പ്പിക്കാന്‍ നൊന്തു പ്രസവിച്ച അമ്മ ! പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞിനെ കാണാന്‍ എത്താനാവാതെ അമേരിക്കന്‍ ദമ്പതികള്‍; എറണാകുളത്തുള്ള അമ്മയും കുഞ്ഞും കാത്തിരിക്കുന്നു…

കോവിഡ് 19 പ്രത്യക്ഷമായും പരോക്ഷമായും ലോകരെയെല്ലാം ബാധിച്ചിരിക്കുകയാണ്. താന്‍ നൊന്തുപെറ്റ കുഞ്ഞിനെ അവന്റെ മാതാപിതാക്കളെ ഏല്‍പ്പിക്കാനായി കാത്തിരിക്കുകയാണ് എറണാകുളത്തെ ഒരു അമ്മ. തന്റെ വയറ്റില്‍ പിറന്നെങ്കിലും അവന്റെ അവകാശികള്‍ അമേരിക്കയിലാണ്. കടല്‍ കടന്നെത്തുന്ന അച്ഛനും അമ്മയും എത്തിയാലുടന്‍ പൊന്നോമനെ ഏറ്റുവാങ്ങും. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കുമൊപ്പം ഒന്നുമറിയാതെ കുഞ്ഞ് ഉറക്കമാണ്. അമ്മ പാലൂട്ടി ഓരോ ദിനങ്ങളും ഓര്‍ത്തിരിക്കുകയാണ്. പത്തുവര്‍ഷത്തിലേറെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് പത്തനംതിട്ട സ്വദേശികളായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞു പിറക്കുന്നത്. സ്വന്തം നിലയ്ക്ക് ഗര്‍ഭധാരണം സാധിക്കാതെ വന്നപ്പോള്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചെടുത്തത്. ഗര്‍ഭപാത്രം നല്‍കാന്‍ സ്വയം സന്നദ്ധയായി വന്നതാവട്ടെ ഒരു മലയാളി സ്ത്രീയും. അങ്ങനെ എറണാകുളം ചേരാനല്ലൂരുള്ള സൈമര്‍ ആശുപത്രിയില്‍ ഡോ. പരശുറാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ആറുമാസം മുമ്പാണ് ചികിത്സ കഴിഞ്ഞ് ദമ്പതിമാര്‍ അമേരിക്കയിലേക്ക് തിരിച്ചുപോയത്. മാര്‍ച്ചില്‍ പ്രസവത്തോടടുത്ത് നാട്ടിലേക്ക് തിരിക്കാനിരിക്കേ…

Read More

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെയും ഇറ്റലിയെയും തോല്‍പ്പിച്ച് അമേരിക്ക ! ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 17,000 പുതിയ രോഗികള്‍; അമേരിക്കയുടെ പോക്ക് എങ്ങോട്ടെന്ന് ആശങ്കപ്പെട്ട് ലോകം…

അമിത ആത്മവിശ്വസം എങ്ങനെ വലിയൊരു ദുരന്തത്തില്‍ കലാശിക്കും എന്നതിന്റെ ഉദാഹരണമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയെയും ഇറ്റലിയെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലപ്പത്തെത്തിയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു വീണത് 266 പേരാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടതാവട്ടെ 17000 പേര്‍ക്കും.ഇതോടെ ആകെ രോഗികളുടെ എണ്ണം 85000 കവിഞ്ഞു. ഈസ്റ്റര്‍ ദിനം എത്തുമ്പോഴേക്കും രാജ്യം പഴയനിലയിലാവുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനേയില്ല. 1300ല്‍ അധികം ആളുകളാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. രാജ്യത്തെ രോഗബാധിതരില്‍ 50 ശതമാനവും ന്യൂയോര്‍ക്കിലാണെന്നത് ഭീകരത കൂട്ടുന്നു. ന്യൂയോര്‍ക്കിന്റെ തൊട്ടടുത്ത പ്രദേശമായ ലൂസിയാനയില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏപ്രില്‍ പകുതിയോടെ ആശുപത്രികള്‍ നിറഞ്ഞു കവിയും. അടുത്ത നാലു മാസത്തിനുള്ളില്‍ മരണസംഖ്യ 80000 ആകുമെന്നാണ് ചില…

Read More