ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നു കാമുകനെത്തി ! വനപ്രദേശത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടതോടെ പണിപാളി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തേടി എത്തിയ തമിഴ്‌നാട് സ്വദേശിയായ കാമുകന്‍ കുടുങ്ങി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുപ്പൂരില്‍ തുണിമില്‍ ഫാക്ടറി ജീവനക്കാരനായ യുവാവ് എരുമേലിയിലെത്തിയത്. പിന്നീട് ഇരുവരും കരിമ്പിന്‍തോട് വനപ്രദേശത്തേക്ക് പോവുകയായിരുന്നു.

വനപാതയോരത്ത് സംശയകരമായി ഇവരെ കണ്ടപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് വീട്ടുകാരെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. മുന്നറിയിപ്പ് നല്‍കിയ ശേഷം പോലീസ് യുവാവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

Related posts

Leave a Comment