ഇയാള്‍ ഒഴികെയുള്ള പുരുഷന്മാര്‍ എല്ലാം വൃത്തികെട്ടവന്മാര്‍ ! ടിവി ഷോയില്‍ പുരുഷന്മാരെ അടച്ചാക്ഷേപിച്ച തപ്‌സിയ്ക്കു നേരെ വിമര്‍ശനം;ചാനലുകാര്‍ക്ക് നേരെ പൊട്ടിത്തെറിച്ച് താരം…

തെന്നിന്ത്യന്‍ സിനിമയിലൂടെ തുടങ്ങി ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്‌സി പന്നു.മികച്ച അഭിനേത്രിയാണെങ്കിലും വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ഒരു ടിവിഷോയില്‍ വച്ച് താരം നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദത്തിന് ഹേതുവായിരിക്കുന്നത്. തപ്‌സി സുഹൃത്തും നടനുമായ വിക്കി കൗശലിനൊപ്പമാണ് ഈ ഷോയില്‍ പങ്കെടുത്തത്.

വിക്കിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാരൊക്കെ വൃത്തികെട്ടവരുമാണെന്ന തരത്തില്‍ തപ്‌സി പരാമര്‍ശം നടത്തിയെന്നു പറഞ്ഞുകൊണ്ടാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. തപ്‌സിയും വിക്കിയും പങ്കെടുത്ത ഹിറ്റ് ഷോയുടെ ടീസര്‍ പുറത്തു വരുകയും അത് തരംഗമാകുകയും ചെയ്തശേഷമാണ് ഈ പുകിലുകളൊക്കെയുണ്ടായത്. എന്നാല്‍ താന്‍ പുരുഷന്മാരെപ്പറ്റി മോശം വാക്കുകളുപയോഗിച്ച് സംസാരിച്ചിട്ടില്ലെന്നും ചാനല്‍ പരിപാടിയുടെ ദൃശ്യങ്ങള്‍ മുഴുവന്‍ പുറത്തു വിട്ടാല്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് സത്യങ്ങള്‍ മനസ്സിലാകുമെന്നും പറഞ്ഞുകൊണ്ടാണ് തപ്‌സി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

”ഷോയുടെ ഒരു സെഗ്മന്റായ ഹൂക്ക് മാരി ഓര്‍ കില്‍ എന്ന സെഗ്മെന്റിന്റെ ടീസര്‍ മാത്രം കണ്ടിട്ടാണ് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. കാണികളെ കിട്ടാനും ടിആര്‍പിഎസ് റേറ്റിങ് കൂട്ടാനും വേണ്ടി മാധ്യമങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നെ അമ്പരപ്പിക്കുന്നു. അവര്‍ എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയല്ല തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആ ഷോ മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാന്‍ തയാറാകണം”- തപ്‌സി പറയുന്നു. ടിവി ചാനലുകളെ ടാഗ് ചെയ്തുകൊണ്ട് നോട്ട് കൂള്‍, ചീപ് സ്റ്റണ്ട് എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് തപ്‌സി തന്റെ രോഷം പങ്കുവച്ചത്.

തപ്‌സിയും വിക്കിയും പങ്കെടുത്ത എപ്പിസോഡിന്റെ രണ്ടു മൂന്നു പ്രമോഷണല്‍ വിഡിയോസ് ശനിയാഴ്ച പുറത്തു വന്നിട്ടുണ്ടെങ്കിലും ഹൂക്ക് മാരി ഓര്‍ കില്‍ എന്ന സെഗ്‌മെന്റ് മാത്രമാണ് തപ്‌സിയുടെ പരാമര്‍ശത്തിന്റെ പേരില്‍ തരംഗമായത്. അനുരാഗ് കശ്യപിന്റെ മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലാണ് തപ്‌സി പന്നുവും വിക്കി കൗശലും ഒന്നിച്ചഭിനയിച്ചത്. അഭിഷേക് ബച്ചന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു.

Related posts